ടൊവീനോ ട്രിപ്പിള്‍ റോളില്‍ എത്തുന്ന ”അജയന്റെ രണ്ടാം മോഷണത്തിന്’ തുടക്കമായി

ടോവിനോ തോമസ് ആദ്യമായി ട്രിപ്പിള്‍ റോളില്‍ എത്തുന്ന ‘അജയന്റെ രണ്ടാം മോഷണം’ എന്ന ചിത്രത്തിന്റെ പൂജയും ചിത്രീകരണവും കാരക്കുടിയില്‍ തുടങ്ങി. യുജിഎം പ്രൊഡക്ഷന്‍സ്, മാജിക് ഫ്രയിംസ് എന്നീ ബാനറുകളില്‍ ഡോ.സക്കറിയ തോമസ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. എന്ന് നിന്റെ മൊയ്തീന്‍, കുഞ്ഞിരാമായണം, ഗോദ, കല്‍ക്കി എന്നി ചിത്രങ്ങളുടെ മുഖ്യ സഹ സംവിധായകനായിരുന്ന ജിതിന്‍ ലാല്‍ ‘അജയന്റെ രണ്ടാം മോഷണം’ സംവിധാനം ചെയ്യുന്നത്.

നാല് ഭാഷകളിലായി ഒരു പാന്‍ ഇന്ത്യന്‍ തലത്തില്‍ ത്രിഡിയിലാണ് ചിത്രം ഒരുക്കുന്നത്. മൂന്ന് കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു പിരിയോഡിക്കല്‍ എന്റര്‍ടെയ്‌നറായ ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം സുജിത് നമ്പ്യാര്‍ എഴുതുന്നു. കൃതി ഷെട്ടി,ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. കൃതി ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്ന സിനിമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ടൊവിനോയെ കൂടാതെ ബേസില്‍ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമന്‍, ഹരീഷ് പേരടി, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.
കളരിക്ക് ഏറെ പ്രാധാന്യം നല്‍കുന്ന ചിത്രത്തില്‍ മണിയന്‍, അജയന്‍, കുഞ്ഞിക്കേളു എന്നീ മൂന്ന് തലമുറയില്‍പ്പെട്ട കഥാപാത്രങ്ങളെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. തമിഴില്‍ ‘കന’ തുടങ്ങിയ ശ്രദ്ധേയമായ ഹിറ്റ് ചിത്രങ്ങള്‍ക്ക് ഗാനങ്ങളൊരുക്കിയ ദിബു നൈനാന്‍ തോമസാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

അഡിഷനല്‍ സ്‌ക്രീന്‍പ്ലേ: ദീപു പ്രദീപ്, ജോമോന്‍ ടി ജോണ്‍ ആണ് ഛായാഗ്രാഹണം. ഇന്ത്യയില്‍ ആദ്യമായി ആരി അലക്‌സ സൂപ്പര്‍35 ക്യാമറയില്‍ ഷൂട്ട് ചെയ്യുന്ന സിനിമയാണിത്. എഡിറ്റര്‍: ഷമീര്‍ മുഹമ്മദ്, പ്രോജക്ട് ഡിസൈന്‍: എന്‍.എം ബാദുഷ.

ശ്രീജിത്ത് രാമചന്ദ്രന്‍, പ്രിന്‍സ് പോള്‍ എന്നിവരാണ് സഹനിര്‍മാതാക്കള്‍. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ഡോ.വിനീത് എം.ബി, പ്രൊഡക്ഷന്‍ ഡിസൈന്‍: ഗോകുല്‍ ദാസ്, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, കോസ്റ്റ്യൂം ഡിസൈന്‍: പ്രവീണ്‍ വര്‍മ്മ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രിന്‍സ് റാഫേല്‍, ഫിനാന്‍സ് കണ്‍ട്രോളര്‍: ഷിജോ ഡൊമനിക്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: ലിജു നാടേരി, ക്രിയേറ്റീവ് ഡയറക്ടര്‍: ദിപില്‍ ദേവ്, കാസ്റ്റിങ് ഡയറക്ടര്‍: ഷനീം സയീദ്, കോണ്‍സപ്റ്റ് ആര്‍ട്ട് & സ്റ്റോറിബോര്‍ഡ്: മനോഹരന്‍ ചിന്നസ്വാമി,

സ്റ്റണ്ട്: വിക്രം മോര്‍, സ്റ്റണ്ണര്‍ സാം ,ലിറിക്‌സ്: മനു മന്‍ജിത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ശ്രീലാല്‍, അസോസിയേറ്റ് ഡയറക്ടര്‍: ശരത് കുമാര്‍ നായര്‍, ശ്രീജിത്ത് ബാലഗോപാല്‍, സൗണ്ട് ഡിസൈന്‍: സിംഗ് സിനിമ, ഓഡിയോഗ്രാഫി: എം.ആര്‍ രാജാകൃഷ്ണന്‍, പി.ആര്‍.ഒ: പി.ശിവപ്രസാദ്, സ്റ്റില്‍സ്: ബിജിത്ത് ധര്‍മ്മടം, ഡിസൈന്‍: യെല്ലോടൂത്ത് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. കാരക്കുടി, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ഷൂട്ടിംഗ് ലൊക്കേഷനുകള്‍.

Gargi

Recent Posts

ഈ  ചെക്കനെ കണ്ടാല്‍ എന്തോ കുഴപ്പമുണ്ട് , എന്താ അയാളുടെ മൂക്ക് ഇങ്ങനെ; മീര നന്ദന്റെ വരനെ കുറിച്ച് നെഗറ്റീവ് കമെന്റുകൾ

ഏതാനും  മാസങ്ങൾക്ക് മുൻപ് കലാഭവൻ മാണിയുടെ സഹോദരനും പ്രശസ്ത നേതൃത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ കറുത്തതാണെന്നും, മോഹിനിയാട്ടത്തിനു പറ്റിയ…

54 mins ago

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

2 hours ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

2 hours ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

2 hours ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

3 hours ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

3 hours ago