തിരക്കിനിടെ ഓടിയെത്തി സുരേഷ് ഗോപി… ഛായാഗ്രാഹകന്‍ അജയ് ഡേവിഡ് വിവാഹിതനായി.

മലയാള സിനിമ നിർമ്മാതാവ് ഡേവിഡ് കാഴ്ച്ചപ്പള്ളിയുടെ മകനും ഛായാഗ്രഹനുമായ അജയ് ഡേവിഡ് വിവാഹിതനായി ജോയ് വർഗീസ് ആലൻസ് ജോയ് ദമ്പതികളുടെ മകൾ റിനീറ്റ ആണ് വധു. വിവാഹ ചടങ്ങിൽ നടനും എംപിയുമായ സുരേഷ്‌ഗോപി അടക്കം നിരവധി താരങ്ങളാണ് ഇതിന് പങ്കെടുത്തിരുന്നത്. വിവാഹ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയിൽ ശ്രദ്ധ നേടിയിരിക്കുകയാണ്. അടികപ്യാരെ കൂട്ടമണി, മരുഭൂമിയിലെ ആന, വികടകുമാരൻ, പൊറിഞ്ചുമറിയം ജോസ് എന്നി ചിത്രങ്ങളിലൂടെ ശ്രദ്ധയനായ യുവ ഛായാഗ്രാഹകൻ അജയ് ഡേവിഡ്.

സംവിധായകൻ ജോഷിയുടെ പുരോഗമിക്കുന്ന പപ്പൻ എന്ന സുരേഷ്ഗോപിയുടെ സിനിമയുടെ ഛായാഗ്രഹണം അജയ് ആണ് നിർവഹിക്കുന്നത്. ഇക്കഴിഞ്ഞ ഒക്ടോബർ 30 ശനിയാഴ്ച ആയിരുന്നു തൃശൂർ ഫെറോണ പള്ളിയിൽ ഇവരുടെ വിവാഹം. തുടർന്ന് സിവിസി ഇന്റർനാഷണൽ കൺവെഷനിൽ വെച്ച് വിവാഹ സൽക്കാരവും നടന്നു. വിവാഹ ചടങ്ങിലും സൽക്കാരത്തിലും ചലച്ചിത്ര സാമൂഹിക രംഗങ്ങളിൽ നിന്നും നിരവധി വ്യക്തികൾ പങ്കെടുക്കാൻ എത്തുകയും ചെയ്തു. ശ്രദ്ധയനായ ചലച്ചിത്ര നിർമ്മാതാവാണ് അജിയുടെ പിതാവ് ഡേവിഡ് കാഴ്ചപ്പള്ളി.1981 മുതൽ സിനിമ ലോകത്ത് അദ്ദേഹം ഉണ്ട്.

അദ്ദേഹം നിർമിച്ച ഒരുപാട് ഹിറ്റ് സിനിമകളാണ് മലയാളികൾക്ക് സമ്മാനിച്ചതും. വിവാഹ ചടങ്ങിൽ താരമായി നടനും എംപിയുമായ സുരേഷ്‌ഗോപി വന്നതായിരുന്നു ഏറെ ചർച്ചയായത്. ഈ ചിത്രങ്ങളാണ് സോഷ്യൽ മീഡിയിൽ ഇടം പിടിച്ചതും വെള്ള വസ്ത്രധാരിയായി മാസ്കും അണിഞ്ഞെത്തിയ അദ്ദേഹം വിവാഹ വേദിയിലെത്തി വധു വരനെ അനുഗ്രഹിക്കുകയും മധുരം നൽകുകയും ചെയ്തു. പ്രശസ്ത സംവിധായകൻ ജോഷി, മകൻ അഭിലാഷ് ജോഷി, സുരേഷ്‌ഗോപി,സുരേഷ് കുമാർ, എം രഞ്ജിത്ത്, ലിബോയ് ടി ബഷീർ, രമേശ്കുമാർ, ആൽവിൻ ആന്റണി, ടിനിടോം, നന്ദു, നമിത പ്രമോദ്, പീത പിള്ള, ജ്യൂവൽ മേരി, തുടങ്ങി സിനിമ ലോകത്ത് നിന്നും നിരവധി പേരായിരുന്നു പങ്കെടുത്തിരുന്നത്.

Rahul

Recent Posts

ആ കാര്യങ്ങളൊക്കെ കേള്‍ക്കുമ്പോള്‍, നിങ്ങള്‍ ദിലീപേട്ടനോട് പരസ്യമായി മാപ്പ് പറയും- അഖില്‍ മാരാര്‍

ബിഗ് ബോസ് മലയാളം സീസണ്‍ 5 വിന്നറായി ജനപ്രിയനായ സംവിധായകനാണ് അഖില്‍ മാരാര്‍. ഷോയിലൂടെയാണ് അഖില്‍ കൂടുതല്‍ ആരാധകരെ സ്വന്തമാക്കിയത്.…

12 hours ago

രാത്രി, മഴ, ഒറ്റപ്പെട്ട പ്രദേശം!! ഗര്‍ഭിണിയായ ഭാര്യയുമായി റോഡില്‍ കുടുങ്ങി അഷ്‌ക്കര്‍, കാരുണ്യ ഹസ്തവുമായി ഗോകുല്‍

കേരളത്തിന്റെ മതസൗഹാര്‍ദ്ദത വിളിച്ചോതുന്ന മനോഹരമായൊരു പോസ്റ്റാണ് സോഷ്യലിടത്ത് ശ്രദ്ധേയമാകുന്നത്. ഉപാധികളില്ലാത്ത ഒരു സ്‌നേഹത്തിന്റെ, സഹാനുഭൂതിയുടെ കഥ അഷ്‌ക്കര്‍ സഅദി എന്ന…

13 hours ago

ഒരുപാട് നാളത്തെ ആഗ്രഹം…ശ്രീവിദ്യയായി ഒരുങ്ങി വീണാ നായര്‍!! കണ്ണുനിറഞ്ഞ് ആരാധകര്‍

മലയാള സിനിമയുടെ ശ്രീയായിരുന്നു നടി ശ്രീവിദ്യ. ശ്രീത്വം തുളുമ്പുന്ന മുഖവും അഭിനയത്തികവും മലയാളത്തിലെ എക്കാലത്തെയും മികച്ച നടിയാക്കി താരത്തിനെ മാറ്റി.…

14 hours ago

പോരാളി ഷാജി അന്യഗ്യഹ ജീവിയാണ്…ഒരിക്കലും കണ്ടുപിടിക്കാന്‍ പറ്റില്ല!! ഹരീഷ് പേരടി

സോഷ്യലിടത്തെ സിപിഎം അനുകൂല പ്രൊഫൈലായ പോരാളി ഷാജിയെ കുറിച്ച് സിപിഎം നേതാവ് എംവി ജയരാജന്‍ നടത്തിയ പരാമര്‍ശം ഏറെ വിവാദമായിരുന്നു.…

14 hours ago

മുഖ്യമന്ത്രിയും മന്ത്രിമാരും വേദിയില്‍ എഴുന്നേറ്റ് നില്‍ക്കുന്നു…ദേശീയ ഗാനം പ്ലേ ആയില്ല!!! ആലപിച്ച് വാസുകി ഐഎഎസ്

ലോക കേരളസഭയുടെ ഉദ്ഘാടന ചടങ്ങില്‍ റെക്കോഡ് ചെയ്ത ദേശീയഗാനം പ്ലേ ചെയ്യാനാകാതെ പ്രതിസന്ധി നേരിട്ടപ്പോള്‍ വേദിയിലെത്തി ദേശീയ ഗാനം ആലപിച്ച്…

14 hours ago

ചൂടുള്ള ശരീരത്തിനായി മാത്രം ഒരു റിലേഷൻ ഷിപ്പ് ആവശ്യമില്ല! വിവാഹ മോചനത്തെ കുറിച്ചും; മംമ്ത  മോഹൻ ദാസ്

തന്റെ ജീവിതത്തിലെ പല ഘട്ടങ്ങളെക്കുറിച്ചും മംമ്ത മോഹൻദാസ്  സംസാരിച്ചി‌ട്ടുമുണ്ട്, ഇപ്പോൾ നടി തന്റെ വിവാഹ മോചനത്തെക്കുറിച്ച് സംസാരിക്കുകയാണ് , പ്രജിത്…

15 hours ago