അജിത്തിന്റെ ശസ്ത്രക്രിയ പൂര്‍ത്തിയായി!! ആശുപത്രി വിട്ടു, വിശ്രമ ശേഷം ഷൂട്ടിംഗില്‍ തിരിച്ചെത്തും

കഴിഞ്ഞ ദിവസമാണ് നടന്‍ അജിത്ത് ആശുപത്രിയിലാണെന്ന് വാര്‍ത്തകള്‍ നിറഞ്ഞത്. പതിവ് ചെക്കപ്പിനായാണെന്നും ആരോഗ്യനില മോശമാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ സ്ഥിരീകരണമുണ്ടായിരുന്നില്ല. ഇപ്പോഴിതാ താരം ആശുപത്രി വിട്ടെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. താഴെ ശസ്ത്രക്രിയയ്ക്ക് വിധേയനായ ശേഷമാണ് ആശുപത്രി വിട്ട് വീട്ടിലെത്തിയത്. താരത്തിന്റെ ചെവിയ്ക്കായിരുന്നു ശസ്ത്രക്രിയ.

ചെവിയുടെ താഴെ നീര്‍വീക്കവുമായിട്ടാണ് താരത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയയ്ക്ക് പിന്നാലെ താരത്തിന് കുറച്ചുദിവസം വിശ്രമം നിര്‍ദേശിച്ചിട്ടുണ്ട് ഡോക്ടര്‍മാര്‍. വിശ്രമ ശേഷമാകും താരം ഷൂട്ടിംഗ് തിരക്കിലേക്ക് എത്തുക.

വിദേശത്ത് പോകുന്നതിന് മുമ്പ് അജിത്ത് സ്ഥിരമായി വൈദ്യപരിശോധന നടത്താറുണ്ട്. ഇത്തവണത്തെ പരിശോധനയില്‍ ചെവിക്ക് താഴെ ഞരമ്പുകള്‍ക്ക് ബലക്കുറവുണ്ടെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. അതിനുള്ള ചികിത്സയാണ് ഇപ്പോള്‍ കഴിഞ്ഞത്. ശസ്ത്രക്രിയയ്ക്ക് ശേഷം ഐസിയുവില്‍ നിന്ന് സാധാരണ വാര്‍ഡിലേക്ക് മാറ്റി. ശേഷമാണ് ഡിസ്ചാര്‍ജ് ചെയ്തതെന്നും താരത്തിന്റെ മാനേജര്‍ സുരേഷ് ചന്ദ്ര പറഞ്ഞു.

വിടാമുയര്‍ച്ചിയാണ് അജിത്തിന്റെ പുതിയ ചിത്രം. ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രത്തിന്റെ അസര്‍ബൈജാന്‍ ഷെഡ്യൂളില്‍ ജോയിന്‍ ചെയ്യാന്‍ പോകുന്നതിന് മുന്‍പായിരുന്നു പരിശോധന.’കലഗ തലൈവന്‍’ എന്ന ചിത്രത്തിനു ശേഷം മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ചിത്രമാണ്. അജിത്തിന്റെ കരിയറിലെ 62-ാം ചിത്രവുമാണ്. അര്‍ജുന്‍, തൃഷ തുടങ്ങിയ താരനിരയാണ് ചിത്രത്തിലെത്തുന്നത്.

Anu

Recent Posts

“പുതിയ കഥ വല്ലതുമുണ്ടോ സാറിനു പറയാന്‍?”; കനകരാജ്യത്തിന്റെ ഹൃദയസ്പര്‍ശിയായ ട്രെയിലര്‍ പുറത്ത്, ചിത്രം ജൂലൈ 5-ന് തീയറ്ററുകളിലേക്ക്

ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…

7 hours ago

ജാസ്മിനെ മോശമായി ചിത്രീകരിച്ചില്ല; കരയുന്നത് കൊണ്ട് ഷോയിലേക്ക് എടുക്കാതിരുന്നില്ല ; നോറ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇത്രത്തോളം ദിവസം നില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…

10 hours ago

44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…

12 hours ago

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

13 hours ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

15 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

16 hours ago