തെന്നിന്ത്യന്‍ സിനിമയുടെ സ്വന്തം താരദമ്പതികളാണ് അജിത്തും ശാലിനിയും. ബാലതാരമായി സിനിമയിലേക്കെത്തി പിന്നീട് മുന്‍നിരയിലേക്ക് എത്തിയ താരമായിരുന്നു ശാലിനി. വിവാഹത്തോടെ അഭിനയത്തോട് ബൈ പറയുകയായിരുന്നു താരം. താരത്തിന്റെ തിരിച്ചുവരവിനെക്കുറിച്ച് ഇന്നും ആരാധകര്‍ ചോദിക്കാറുണ്ട്. അനൗഷ്കയുടേയും അദ്വൈകിന്റേയും കാര്യങ്ങളുമൊക്കെയായി ആകെ തിരക്കിലാണ് ശാലിനി. സിനിമയില്‍ സജീവമല്ലെങ്കിലും പൊതുപരിപാടികളിലും മറ്റുമായി ഈ താരത്തെ കാണാറുമുണ്ട്. നിമിഷനേരം കൊണ്ടാണ് താരകുടുംബത്തിന്റെ ചിത്രങ്ങള്‍ വൈറലായി മാറാറുള്ളത്. തമിഴകത്തിന്റെ പ്രിയപ്പെട്ട താരമായ തലയെയാണ് ശാലിനി വിവാഹം ചെയ്തത്. കുഞ്ചാക്കോ ബോബനെയായിരിക്കും താരം വിവാഹം ചെയ്യുകയെന്ന തരത്തിലുള്ള ഗോസിപ്പുകളായിരുന്നു ഒരുകാലത്ത് പ്രചരിച്ചിരുന്നത്. ഓണ്‍സ്ക്രീനിലെ കെമിസ്ട്രി ഇരുവരും ജീവിതത്തിലും പകര്‍ത്തുമെന്നായിരുന്നു ആരാധകര്‍ കരുതിയിരുന്നത്. എന്നാല്‍ അജിത്തുമായുള്ള ശാലിനിയുടെ
പ്രണയത്തില്‍ ഹംസമായത് ചാക്കോച്ചനായിരുന്നു. ഇവരുടെ ബന്ധത്തെക്കുറിച്ച് താരത്തിന് നേരത്തെ അറിയാമായിരുന്നു. വിവാഹത്തിലും സജീവമായി പങ്കെടുത്തിരുന്നു. അടുത്തിടെയായിരുന്നു ശാലിനി 40ാം പിറന്നാള്‍ ആഘോഷിച്ചത്. ഇത്തവണത്തെ പിറന്നാളിന് വ്യത്യസ്തമായ സമ്മാനമായിരുന്നു അജിത്ത് നല്‍കിയത്. 40ാമത്തെ പിറന്നാളിന് ഭാര്യയ്ക്ക് അജിത്ത് എന്ത് സമ്മാനമാണ് നല്‍കുന്നതെന്നായിരുന്നു ആരാധകര്‍ക്ക് അറിയേണ്ടിയിരുന്നത്. അജിത്തും ശാലിനിയും ഒരുമിച്ചുള്ള മനോഹരനിമിഷത്തിന്റെ ചിത്രങ്ങളുമായാണ് ആരാധകരെത്തിയത്. ചെന്നൈയുള്‍പ്പടെ നിരവധി സ്ഥലങ്ങളിലായിരുന്നു ഇവരുടെ ചിത്രങ്ങളും ചുവരെഴുത്തുകളും പ്രത്യക്ഷപ്പെട്ടത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. തലയുടെ ആരാധകര്‍ ശാലിനിയുടെ പിറന്നാള്‍ ഗംഭീരമായാണ് കൊണ്ടാടിയത്. ഇതിനിടയിലാണ് ഭാര്യയ്ക്കായി തല നല്കിയ സര്‍പ്രൈസിനെക്കുറിച്ചുള്ള വിശേഷങ്ങള്‍ പുറത്തുവന്നത്.
ചെന്നൈയിലെ ലീലാ പാലസില്‍ ശാലിനിക്കായി അജിത്ത് പ്രത്യേക വിരുന്നൊരുക്കിയിരുന്നു. ബീച്ചിനഭിമുഖമായുള്ള ഹോട്ടലുകളോട് ശാലിനിക്ക് പ്രത്യേക താല്പര്യമാണ്. ഇതേക്കുറിച്ചറിയാവുന്ന അജിത്താവട്ടെ ഒരു കോട്ടേജ് തന്നെ ബുക്ക് ചെയ്യുകയായിരുന്നു.കുട്ടിക്കാലം മുതലുള്ള ശാലിനിയുടെ ചിത്രങ്ങളും മനോഹരമായ നിമിഷങ്ങളുമൊക്കെ അദ്ദേഹം പുനരാവിഷ്ക്കരിച്ചിരുന്നു. ഇതൊക്കെ കണ്ടപ്പോള്‍ ശാലിനി അതീവ സന്തോഷവതിയായിരുന്നു. എന്നാല്‍ അതിനിടയിലാണ് മറ്റൊരു വലിയ സന്തോഷം താരത്തിന് ലഭിച്ചത്.ഡിന്നറിന് പോവുന്നതിനെക്കുറിച്ച് പറഞ്ഞുവെങ്കിലും ശാലിനിയുടെ അടുത്ത സുഹൃത്തുക്കളും പരിപാടിയിലേക്കായി എത്തുന്നുണ്ടെന്ന കാര്യത്തെക്കുറിച്ച് അജിത്ത് വിട്ടുപറഞ്ഞിരുന്നില്ല. കുട്ടിക്കാലം മുതലുള്ള സുഹൃത്തുക്കളെക്കൂടി കണ്ടതോടെയാണ് ശാലിനി അമ്പരന്നത്. ഇതുംകൂടിയായപ്പോള്‍ ശാലിനിയുടെ സന്തോഷം ഇരട്ടിക്കുകയായിരുന്നു. താരപദവില്ലാതെ സാധാരണക്കാനായി ഇടപഴകുന്ന അജിത്ത് കുടുംബത്തിന് പ്രത്യേക പരിഗണനയാണ് നല്‍കുന്നത്.ഡിന്നറിന് പോവുന്നതിനെക്കുറിച്ച് പറഞ്ഞുവെങ്കിലും ശാലിനിയുടെ അടുത്ത സുഹൃത്തുക്കളും പരിപാടിയിലേക്കായി എത്തുന്നുണ്ടെന്ന കാര്യത്തെക്കുറിച്ച് അജിത്ത് വിട്ടുപറഞ്ഞിരുന്നില്ല. കുട്ടിക്കാലം മുതലുള്ള സുഹൃത്തുക്കളെക്കൂടി കണ്ടതോടെയാണ് ശാലിനി അമ്പരന്നത്. ഇതുംകൂടിയായപ്പോള്‍ ശാലിനിയുടെ സന്തോഷം ഇരട്ടിക്കുകയായിരുന്നു. താരപദവില്ലാതെ സാധാരണക്കാനായി ഇടപഴകുന്ന അജിത്ത് കുടുംബത്തിന് പ്രത്യേക പരിഗണനയാണ് നല്‍കുന്നത്.
ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…
സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…
ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…
2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…
സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…
സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…