വിജയകാന്ത് മരിച്ചപ്പോൾ, ആദരാഞ്‌ജലി അർപ്പിക്കുന്നതിനു പകരം പാട്ടും കൂത്തും ; മകളുടെ പിറന്നാൾ ആഘോഷിച്ച് അജിത്ത്

തെന്നിന്ത്യയിൽ ഒരുപാട് ആരാധകർ ഉള്ള നടനാണ് അജിത്. മിക്ക താരങ്ങളിൽ നിന്നും അജിത്തിനെ വ്യത്യസ്തനാക്കി നിർത്തുന്ന ഒരുപാട് കാര്യങ്ങൾ ഉണ്ട് അതിൽ ഒന്നാണ്. അജിത് സോഷ്യൽ മീഡിയയിൽ ഒട്ടും സജീവമല്ല എന്നത്. വളരെ വിരളമായി അദ്ദേഹത്തിന്റെ അടുത്ത ആരാധക വൃന്ദം വഴിയോ ഭാര്യ ശാലിനി വഴിയോ ഒക്കെയാണ് ആരാധകർ അജിത്ത് കുമാറിന്റെ വിശേഷങ്ങൾ‌ അറിയുന്നത്. അതുകൊണ്ട് തന്നെ താരത്തിന്റെ ഫോട്ടോ,  വീഡിയോ എന്നിവയൊക്കെ  സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടാൽ വളരെ പെട്ടന്ന് അത് വൈറലായി മാറാറുമുണ്ട്. ഇപ്പോഴിതാ മൂത്ത മകൾ അനൗഷ്കയുടെ പിറന്നാൾ ആഘോഷിക്കുന്ന അജിത്തിന്റെയും കുടുംബത്തിന്റെയും ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ ട്രെന്റിങ്. ശാലിനിയാണ് മകളുടെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രം ആരാധകർക്കായി പങ്കുവെച്ചത്. അനൗഷ്കയ്ക്ക് അജിത്തിന്റെ ഇളയമകൻ ആദ്വിക്ക് കേക്ക് നൽകുന്നതും അജിത്തും ശാലിനിയും അത് കൗതുകത്തോടെ നോക്കി നിൽക്കുന്നതും ഫോട്ടോയിൽ കാണാം. ഹാപ്പി ബർത്ത് ഡെ മൈ ബേബി എന്നാണ് ചിത്രം പങ്കിട്ട് ശാലിനി കുറിച്ചത്. മണിക്കൂറുകള്‍ക്കുള്ളില്‍  ലക്ഷക്കണക്കിന് ലൈക്കുകളാണ് ഈ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. അനൗഷ്കയുടെ പതിനാറാം പിറന്നാളാണ് കുടുംബം ആഘോഷമാക്കിയത്. വ്യക്തിജീവിതത്തില്‍ സ്വകാര്യതയ്ക്ക് ഏറെ പ്രാധാന്യം കൊടുക്കുന്ന താരമാണ് അജിത്ത് കുമാര്‍.

അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളുടെ ചിത്രങ്ങളും വളരെ കുറച്ചു മാത്രമെ സോഷ്യല്‍ മീഡിയയില്‍ എത്താറുള്ളൂ. ശാലിനിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഈ താരകുടുംബത്തിന്‍റെ ചിത്രങ്ങള്‍ പലതും പങ്കുവെക്കപ്പെടാറ്. 2022 അവസാനമാണ് ശാലിനി ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് ആരംഭിച്ചത്. ഇതിനോടകം നാല് ലക്ഷത്തിൽ അധികം ആളുകളാണ് ശാലിനിയെ ഇൻസ്റ്റ​ഗ്രാമിൽ ഫോളോ ചെയ്യുന്നത്. ഫോട്ടോ പ്രത്യക്ഷപ്പെട്ടതോടെ നിരവധി പേരാണ് താരപുത്രിക്ക് ആശംസകൾ നേർന്ന് എത്തിയത്. അജിത്തിന് കുടുംബമെന്നാൽ പ്രധാന ഘടകമല്ല അജിത്തിന് എല്ലാം കുടുംബമാണെന്നാണ് ഈ ചിത്രത്തിൽ നിന്നും മനസിലാകുന്നതെന്നാണ് ഏറെയും കമന്റുകൾ. അതേസമയം നടൻ  വിജയകാന്ത് മരിച്ചപ്പോൾ അജിത്ത് ആദ​രാഞ്ജലി അർപ്പിക്കാൻ എത്താതിരുന്നതിനേയും ചിലർ കമന്റുകളിലൂടെ വിമർശിക്കുന്നുണ്ട്. വിജയകാന്ത് അന്തരിച്ച സമയത്ത് അജിത്ത് നൃത്തം ചെയ്യുന്ന ഒരു വീഡിയോ വൈറലായതും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. വിജയ് അടക്കമുള്ള താരങ്ങൾ ഷൂട്ടിങ് സെറ്റിൽ നിന്നുമാണ് മരണ വാർത്ത അറിഞ്ഞ് കാണാൻ ഓടി എത്തിയത്.

വിശാൽ പൊട്ടിക്കരഞ്ഞുകൊണ്ട് ആദരാഞ്ജലി അർപ്പിച്ച വീഡിയോയും വൈറലായിരുന്നു. ഒട്ടുമിക്ക താരങ്ങളും വന്നപ്പോൾ അജിത്ത് വരാതിരുന്നത് ഒരു വിഭാ​ഗം വിജയകാന്ത് ആരാധകരെയും പ്രകോപിതരാക്കിയിട്ടുണ്ട്. അജിത്ത് സംസ്കാര ചടങ്ങിൽ പങ്കെടുക്കാതിരുന്നതിനെ കുറിച്ചുള്ള വിശദീകരണവുമായി സിനിമാ നിരൂപകൻ ചെയ്യാറു ബാലു കഴിഞ്ഞ ദിവസം രം​ഗത്ത് എത്തിയിരുന്നു. അജിത്ത് വരാത്തത് വലിയ രീതിയിൽ ചർച്ചയായിട്ടുണ്ട്. അതുപോലെ പാർട്ടിയിൽ അജിത്ത് ഡാൻസ് ചെയ്യുന്ന ഒരു വീഡിയോയും വൈറലായിട്ടുണ്ട്. അസർബൈജാനിൽ ഇപ്പോൾ വിടാമുയർച്ചിയുടെ ഷൂട്ട് നടക്കുകയാണ്. ഷൂട്ടിങ് സെറ്റിന് ആവശ്യമായ സാധനങ്ങളൊന്നും ലഭിക്കാത്ത സ്ഥലമാണ് അസർബൈജാൻ. കാലാവസ്ഥ, ഭാഷ തുടങ്ങിയവയുടെ പ്രശ്നങ്ങൾക്കൊണ്ടും അണിയറ പ്രവർത്തകർ അവിടെ ബുദ്ധിമുട്ടിയാണ് ഷൂട്ട് നടത്തുന്നത്. അതുപോലെ തന്നെ വിജയകാന്ത് മരിച്ചപ്പോൾ അജിത്ത് ഫോണിൽ വിളിച്ച് അനുശോചനം രേഖപ്പെടുത്തിയിരുന്നതായി പറയപ്പെടുന്നുണ്ട്. പക്ഷെ ആരാധകരിൽ പലരും അത് വിശ്വസിക്കാൻ തയ്യാറായിട്ടില്ല. അതുപോലെ തന്നെ വിജയകാന്ത് മരിക്കുന്നതിന് മൂന്ന് ദിവസം മുമ്പ് ഫൈറ്റ് സീനിൽ അഭിനയിക്കുമ്പോൾ അജിത്തിന് പരിക്കേറ്റിരുന്നു. ‘അതിന്റെ ചികിത്സയ്ക്കായി താരം ദുബായിലേക്ക് വന്നിരുന്നു അതുകൊണ്ടാണ് താരം വിജയകാന്തിനെ കാണാൻ വരാതിരുന്നതെന്നും റിപ്പോർ‌ട്ടുണ്ട്. അജിത്തിനും വിജയകാന്തിനും ഇടയിൽ നല്ലൊരു സൗഹൃദമുണ്ടായിരുന്നു. പരിക്കേറ്റില്ലായിരുന്നുവെങ്കിൽ അജിത്ത് ചിലപ്പോൾ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ വന്നേനെ’, എന്നാണ് ചെയ്യാറു ബാലു അജിത്ത് വിഷയത്തെ കുറിച്ച് സംസാരിച്ച് പറഞ്ഞത്. മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന സിനിമയാണ് വിടാമുയര്‍ച്ചി.

Sreekumar

Recent Posts

‘പൊലീസ് എങ്ങനെ ഒരു കൊലപാതകത്തെ ആത്മഹത്യയാക്കി മാറ്റുന്നു’; സാത്താന്റെ ട്രെയ്ലർ പുറത്തുവിട്ടു

കെ എസ് കാർത്തിക്ക് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം സാത്താൻ്റെ ആകാംക്ഷയുണര്‍ത്തുന്ന ട്രെയിലർ പുറത്തിറങ്ങി. റിയാസ് പത്താൻ, ഹാരിസ്…

5 hours ago

ഭവതരിണിയെ കൊണ്ട് റെക്കോഡ് ചെയ്യിക്കാനിരുന്നതാണ്, ഒരുമണിക്കൂറിന് ശേഷം അവള്‍ ലോകത്ത് നിന്ന് വിടവാങ്ങി!! ഹൃദയഭേദകമായ കുറിപ്പുമായി യുവന്‍

വിജയ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം, ദ ഗോട്ട് എന്ന ചിത്രം.…

8 hours ago

പച്ച മനുഷ്യനോടുള്ള സ്‌നേഹാദരവ്!! ഹൃദയങ്ങള്‍ കീഴടക്കി ദിവ്യ എസ് അയ്യര്‍

ജാതിയും മതവും വേലിയാകുമ്പോള്‍ മനുഷ്യത്വം കൊണ്ട് ഹൃദയം നിറയ്ക്കുന്നൊരു ചിത്രം സോഷ്യലിടം കീഴടക്കിയിരിക്കുകയാണ്. മന്ത്രി സ്ഥാനം ഒഴിയുന്ന കെ. രാധാകൃഷ്ണനെ…

9 hours ago

അനശ്വരയായി കുഞ്ഞ് എയ്ഞ്ചല്‍!! യുകെയില്‍ അന്തരിച്ച നാലുവയസ്സുകാരിയുടെ അവയവങ്ങള്‍ ദാനം ചെയ്യും

യുകെയിലെ മലയാളിയായ കുഞ്ഞ് എയ്ഞ്ചലിന്റെ വിയോഗം പ്രവാസ ലോകത്തിന് തീരാനോവായിരിക്കുകയാണ്. ചങ്ങനാശ്ശേരി സ്വദേശികളായ തെക്കേടത്ത് ജോസഫ് തോമസി(ടിജോ)ന്റെയും അഞ്ജുവിന്റെയും മകള്‍…

10 hours ago

സുധിയുടെ പാതയില്‍ രേണുവും; കോളേജ് വിദ്യാര്‍ഥിനിയായി അരങ്ങിലേക്ക്

അന്തരിച്ച നടന്‍ കൊല്ലം സുധിയുടെ പ്രിയതമ രേണു സുധി ഇനി അഭിനയരംഗത്തേക്ക്. കരിയറില്‍ ശ്രദ്ധേയനാകുന്നതിനിടെയാണ് വിധി അകാലത്തില്‍ സുധിയെ കവര്‍ന്നത്.…

12 hours ago

പലപ്പോഴും സോഷ്യൽ മീഡിയയുടെ ആക്രമണത്തിന് ഇരയാകുന്ന വ്യക്തിയാണ് അഭിരാമി സുരേഷ്

ഒരു കാരണവുമില്ലാതെ മിക്കപ്പോഴും സോഷ്യൽ മീഡിയയുടെ സൈബര്‍ ആക്രമണങ്ങൾക്ക് ഇരയാകാറുള്ള വ്യക്തിയാണ് ഗായികയും സോഷ്യൽ മീഡിയ താരവും ഒക്കെയായ അഭിരാമി…

14 hours ago