തമിഴ് സൂപ്പർ താരം അജിത്ത് തന്റെ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കുന്ന തിരക്കിലാണ്. ഇപ്പോഴിതാ താരത്തിന്റെയും ശാലിനിയുടെയും ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറുന്നത്. സ്റ്റൈലിഷ് ലുക്കിൽ പ്രണയ സിനിമകളിലെ നായകനെയും നായികയെയുംപോലെയാണ് ഇരുവരും ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്.
അജിത്തും ശാലിനിയും ദുബായിലാണ് ഇപ്പോളുള്ളത്. ശാലിനിയാണ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ചിത്രങ്ങൾ പങ്കുവച്ചത്.ചിത്രത്തിന് നിരവധി കമന്റുകളാണ് ലഭിക്കുന്നത്. സൂപ്പർ കപ്പിൾ, മനോഹര ജോഡി, എന്തൊരു ഭംഗിയാ കാണാൻ,എവർഗ്രീൻ കപ്പിൾസ്, സൂപ്പർ, തുടങ്ങി കമന്റുകളുടെ നിര തന്നെയുണ്ട് ചിത്രങ്ങൾക്ക താഴെ. അനൗഷ്ക , ആദ്വിക് എന്നിങ്ങളെ രണ്ട് മക്കളാണ് അജിത്- ശാലിനി ദമ്പതിമാർക്കുള്ളത്.
എച്ച്. വിനോദ് കുമാർ സംവിധാനം ചെയ്ത തുനിവാണ് അജിത്തിന്റേതായി അവസാനം റിലീസ് ചെയ്ത ചിത്രം. മഞ്ജു വാരിയർ ആയിരുന്നു സിനിമയിൽ നായികയായി എത്തിയത്. ബോക്സ്ഓഫിസിലും ചിത്രം വലിയ വിജയമായിരുന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം നിരവ് ഷായാണ്. ബോണി കപൂർ നിർമ്മിച്ച ചിത്രത്തിൽ സമുദ്രക്കനി, ജോൺ കൊക്കെൻ, അജയ് കുമാർ, വീര, ദർശൻ, ജി എം സുന്ദർ, പ്രേം കുമാർ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് താരങ്ങൾ
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…