‘ധ്യാനിന്റെ ഈ മാറ്റം കൈയടിക്കേണ്ട കാര്യമാണ്’ ; നടനെപ്പറ്റി അജു വർ​ഗീസ്

ഒരു നടന് അഭിമുഖങ്ങളിലൂടെ എത്രമാത്രം ജനപ്രീതി നേടാൻ കഴിയുമെന്ന് തെളിയിച്ച താരമാണ് ധ്യാൻ ശ്രീനിവാസൻ. ധ്യാനിന്റെ രസകരമായ വിശേഷങ്ങൾ കേൾക്കാൻ ആരാധകർക്ക് ഏറെ ആവേശവുമാണ്. ജനപ്രീതി ലഭിക്കുന്നുണ്ടെങ്കിലും കരിയർ ​ഗ്രാഫ് കൂപ്പുകുത്തിയ സാഹചര്യത്തിലാണ് ഇന്ന് ധ്യാൻ കടന്നു പോകുന്നത്. അടുത്ത കാലത്ത് ധ്യാൻ ചെയ്ത എല്ലാ സിനിമകളും പരാജയപ്പെടുകയാണുണ്ടായത്. ഒരു സിനിമ പോലും പ്രേക്ഷകർ സ്വീകരിച്ചില്ല എന്നത് ധ്യാനിന്റെ കരിയറിന്റെ ഭാവിയെയും ചോദ്യ ചി​ഹ്നത്തിലാക്കുന്നുണ്ട്. അച്ഛൻ ശ്രീനിവാസനും ചേട്ടൻ വിനീതും സിനിമാ രം​ഗത്ത് പേരെടുത്തവരാണെങ്കിലും ധ്യാനിന് ഇതിന് സാധിക്കുന്നില്ലെന്ന് വിമർശനം വരുന്നുണ്ട്. വിമർശനങ്ങൾക്ക് മറുപടിയായി ശക്തമായി തിരിച്ച് വരാനുള്ള തയ്യാറെടുപ്പിലാണ് ധ്യാൻ ഇപ്പോൾ. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന വർഷങ്ങൾക്ക് ശേഷം എന്ന സിനിമ അണിയറയിൽ ഒരുങ്ങുന്നുണ്ട്. ചിത്രത്തിൽ സുപ്രധാന വേഷത്തിൽ ധ്യാനും എത്തുന്നുണ്ട്. സിനിമയ്ക്ക് വേണ്ടി ശരീര ഭാരം കുറച്ച് പഴയ ഫിറ്റ്നെസിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ധ്യാൻ. വണ്ണം കുറച്ച ധ്യാനിന്റെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധ നേടുന്നുണ്ട്. ധ്യാനിന്റെ ലുക്കിൽ വന്ന മാറ്റത്തെക്കുറിച്ച് സംസാരിക്കുകയാണ് നടൻ അജു വർ​ഗീസ്.

സ്വയം പ്രഖ്യാപിത ഉഴപ്പനും ഇന്റർവ്യൂ സ്റ്റാറുമായ വ്യക്തി ക്യാരക്ടറിന് വേണ്ട അളവിൽ കറക്ട് സൈസിൽ എത്തി. അത് ഭയങ്കര ബഹുമാനമുണ്ടാക്കി. സിനിമ കാണുമ്പോൾ പ്രേക്ഷകരുടെ സ്നേഹം ഇരട്ടിക്കുമെന്ന് ഞാൻ കരുതുന്നു. ആ ക്യാരക്ടറിന്റെ രൂപത്തിൽ എത്തിയില്ലെങ്കിൽ വേറെയാളെ കാസ്റ്റ് ചെയ്യുമെന്ന് വിനീത് ഒരു ദാക്ഷിണ്യവും ഇല്ലാതെ പറഞ്ഞു. ധ്യാനിന്റെ ഈ മാറ്റം കൈയടിക്കേണ്ട കാര്യമാണെന്നും അജു വർ​ഗീസ് വ്യക്തമാക്കി. നന്നായി കഷ്‌ടപ്പെട്ടു. അത്ര നല്ല വേഷമാണെന്നും അജു ചൂണ്ടിക്കാട്ടി. മൂവി വേൾഡ് മീഡിയയോടാണ് പ്രതികരണം. വർഷങ്ങൾക്ക് ശേഷത്തിൽ അജു വർ​ഗീസും ഒരു വേഷം ചെയ്യുന്നുണ്ട്. നിവിൻ പോളി, പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ തു‌ടങ്ങിയവരാണ് സിനിമയിലെ മറ്റ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്.

സിനിമകൾ പരാജയപ്പെട്ടെങ്കിലും ചേട്ടൻ വിനീത് ശ്രീനിവാസനുള്ളതിനാൽ തനിക്ക് ഭയമില്ലെന്ന് ധ്യാൻ നേരത്തെ പറഞ്ഞിട്ടുണ്ട്. ഏറ്റവും ബാങ്കബിൾ ആയ സംവിധായകനാണ് എന്റെ ചേ‌ട്ട‌ൻ. അയാൾ ഉള്ളിടത്തോളം കാലം കുഴപ്പമില്ല. ഓടാൻ നാളെയാെരു സിനിമയുണ്ടെങ്കിൽ കൂടുതൽ ടെൻഷനിക്കേണ്ടെന്നാണ് ഞാൻ സുഹൃത്തുക്കളോട് പറയാറ്. ജീവിതത്തിൽ ഒരുപാട് തോൽവികൾ കണ്ടിട്ടുണ്ട്. അതിനാൽ തനിക്ക് എല്ലാം അഭിമുഖീകരിക്കാനുള്ള ധൈര്യമുണ്ടെന്നും ധ്യാൻ വ്യക്തമാക്കി. തടി കുറയ്ക്കാൻ വിനീത് ആവശ്യപ്പെട്ടതിനെക്കുറിച്ചും അന്ന് ധ്യാൻ സംസാരിച്ചു. ഇനിയും ഇങ്ങനെ നടന്നാൽ പറ്റില്ലെന്ന് ഒരു ദിവസം ചേട്ടൻ എന്നെ വിളിച്ച് പറഞ്ഞു. ഞാനീ തടിയിൽ നിൽക്കുന്ന സമയത്ത് തടി കുറച്ച് വരാനാണ് പുള്ളി എന്നോട് പറഞ്ഞത്. കാരണം ഞാൻ തടി കുറയ്ക്കുമെന്ന് പുള്ളിക്ക് അറിയാം. ഇത്രയും പ്രേക്ഷക സ്നേഹം ലഭിക്കുന്ന നിനക്ക് മര്യാദയ്ക്ക് നടന്നാൽ സ്റ്റാർ ആയിക്കൂടേ, ജനങ്ങളുടെ ഇഷ്ടം കിട്ടാൻ എന്തൊരു ബു​ദ്ധിമുട്ടാണെന്ന് അറിയാമോ എന്ന് ചേട്ടൻ ചേദിച്ചിട്ടുണ്ടെന്നും ധ്യാൻ ശ്രീനിവാസൻ വ്യക്തമാക്കി. ധ്യാനിന് പരാജയങ്ങൾ ഉണ്ടെങ്കിലും വിനീത് സംവിധാനത്തിലും അഭിനയത്തിലും ഹിറ്റുകളുമായി മുന്നേറുകയാണ്. വർഷങ്ങൾക്ക് ശേഷം എന്ന സിനിമ ധ്യാനിന് കരിയറിൽ വഴിത്തിരിവാകുമെന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്.

Sreekumar

Recent Posts

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

35 mins ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

2 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

3 hours ago

വർഷത്തിൽ നാല് സിനിമ ചെയ്യ്താൽ പിന്നെ വരുന്ന അഞ്ചുവർഷം ഞാൻ ബ്രേക്കെടുക്കും; എന്നാൽ ഇപ്പോൾ ആ മാറ്റം ഉണ്ട്, കാരണം പറഞ്ഞു പാർവതി തിരുവോത്ത്

പാർവതി തിരുവോത്ത് മികച്ച രീതിയിൽ അഭിനയം കാഴ്ച്ച വെച്ച 'ഉള്ളൊഴുക്ക്' എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം നേടി…

4 hours ago

രണ്ടാമത് വിവാഹം കഴിച്ചതോടെ കിടക്കപ്പൊറുതി ഇല്ലാത്ത അവസ്ഥയാണ്, ധർമജൻ

നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി രണ്ടാമതും വിവാഹിതനായത് വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. നേരത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് ഭാര്യയെ വീണ്ടും…

5 hours ago

ബിഗ്ഗ്‌ബോസ് ടൈറ്റിൽ വിന്നറാകാൻ ജിന്റോ അർഹനായിരുന്നോ, മറുപടിയുമായി അനൂപ്

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ജിന്റോ വിജയിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള കാര്യം അദ്ദേഹം ഷോയില്‍ ചെയ്തിട്ടുണ്ടാകുമെന്ന് പറയുകയാണ് നടനും…

5 hours ago