നിരവധി ആരാധകരുള്ള നടനാണ് അജു വര്‍ഗീസ്. സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുള്ള താരം തന്റെ ചിത്രങ്ങളും വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. വീഡിയോയ്ക്ക് കൊടുക്കുന്ന അജുവിന്റെ രസകരമായ തലക്കെട്ടുകളും വൈറലാകാറുണ്ട്. ഇപ്പോഴിതാ അജു പങ്കുവെച്ച ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഹിറ്റാവുന്നത്. മൃഗശാലയില്‍ നിന്നു സിംഹത്തിനൊപ്പമുള്ള വീഡിയോയാണ് താരം പങ്കുവെച്ചത്. ‘നീ പൊന്നപ്പനല്ലടാ തങ്കപ്പനാ.. തങ്കപ്പന്!’ എന്ന അടിക്കുറിപ്പിലാണ് നടന് ഈ വീഡിയോ പോസ്റ്റ് ചെയ്തത്. മാന്നാര്‍ മത്തായി സ്പീകിങ്ങി’ല്‍ ജനാര്‍ദ്ദനന്റെ ഹിറ്റ് ഡയലോഗും വിഡിയോയില്‍ കേള്‍ക്കാം.
ചില്ലുകൂട്ടില്‍ കിടക്കുന്ന സിംഹത്തോടെ കുശലം ചോദിക്കുകയാണ് അജു. അജുവിനെ കണ്ടതും അടുത്തേക്ക് വന്ന സിംഹം കണ്ണാടിക്കടുത്ത് തന്നെ കിടക്കുകയാണ്. നിരവധി പേരാണ് താരത്തിന്റെ വീഡിയോയ്ക്ക് കമന്റുകളുമായെത്തിയത്. ഗ്ലാസ് ഇല്ലായിരുന്നെങ്കില്‍ എന്റെ ശിവനെ എന്നായിരുന്നു ഒരാളുടെ കമന്റ്. രണ്ട് സിംഹങ്ങള്‍ എന്നാണ് മറ്റൊരാള്‍ കമന്റ് ചെയ്തത്. ഇവനെ കിട്ടിയിരുന്നെങ്കില്‍ ഒരു മാസം റസ്റ്റ് എടുക്കാമായിരുന്നു എന്നാണ് സിംഹം ഇപ്പോള്‍ ചിന്തിക്കുന്നതെന്നാണ് മറ്റൊരു ഉപഭോക്താവ് കമന്റ് ചെയ്തത്.
റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന നിവിന്‍ പോളി ചിത്രം ‘സാറ്റര്‍ഡേ നൈറ്റ്’ ആണ് അജുവിന്റേതായി റിലീസിനൊരുങ്ങുന്നത്.
നടന് ധര്മ്മജന് ബോള്‍ഗാട്ടി വീണ്ടും വിവാഹിതനായി. വധു ഭാര്യ അനുജ തന്നെ. ഇന്ന് രാവിലെയാണ് ധര്മ്മജന് സോഷ്യല്‍ മീഡിയയിലൂടെ തന്റേയും…
പ്രേഷകരുടെ പ്രിയങ്കരിയായ നടിയാണ് നവ്യ നായർ, വർഷങ്ങൾക്ക് മുമ്പ് ഏഷ്യാനെറ്റിന്റെ ഒരു അവാർഡ് ഷോയിൽ ഡാൻസ് അവതരിപ്പിച്ച നവ്യക്ക് മേക്കപ്പിന്റെ…
സോഷ്യൽ മീഡിയിൽ സജീവമായ ഒരു ഗായിക ആണ് അഭയ ഹിരണ്മയി, ഇപ്പോൾ താൻ പങ്കുവെച്ച പോസ്റ്റിന് താഴെ ഒരാൾ പങ്കുവെച്ച…
മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്ന എല്ലാവരും പറയുന്ന നടിയാണ് ഉർവശി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രം 'ഉള്ളൊഴുക്ക് ' മികച്ച…
മലയാള സിനിമയിൽ ഏത് വേഷവും കൈകാര്യം ചെയുന്ന നടനാണ് സിദ്ധിഖ്, ഇപ്പോൾ നടന്റെ അഭിനയത്തെ കുറിച്ച് ആസിഫ് അലി പറഞ്ഞ…
മുംബൈയില്‍ പുതുതായി തുറന്ന അടല്‍ സേതുവില്‍ വിള്ളലുകളെന്ന് റിപ്പോര്‍ട്ട്. 17,843 കോടി രൂപ ചെലവില്‍ നിര്‍മിച്ചിരിക്കുന്ന ട്രാന്‍സ്ഹാര്‍ബര്‍ വലിയ കൊട്ടിഘോഷങ്ങളിലൂടെയാണ്…