മലയാള സിനിമയ്ക്ക് ഒട്ടേറെ പുതുമുഖ നടന്മാരെ ലഭിച്ച ഒരു ചിത്രം ആയിരുന്നു മലർവാടി ആർട്സ് ക്ലബ്, അജു വര്‍ഗീസ്, നിവിൻ, വിനീത് ശ്രീനിവാസൻ എന്ന സംവിധായകൻ അങ്ങനെ നിരവധി താരങ്ങളെ ആ ഒരൊറ്റ സിനിമയിൽ കൂടി മലയാള സിനിമയ്ക്ക് സ്വന്തമായി. നിരവധി പേരുടെ തലവര മാറ്റിയ ചിത്രമായിരുന്നു അത്, ഇന്ന് മലർവാടിക്ക് പത്തു വയസ്സ് തികയുന്നു. പത്താം വാർഷികത്തിൽ സിനിമയുടെ എല്ലാ ക്രെഡിറ്റും ദിലീപിന് നൽകുകയാണ് അജു വര്‍ഗീസ്. ദിലീപിന്റെ നിര്‍മ്മാണ കമ്ബനിയാണ് ചിത്രം ഏറ്റെടുത്തിരുന്നത്. ഒരിക്കലും മറക്കാന്‍ കഴിയില്ലെന്നും നന്ദിയെന്നും അജു വര്‍ഗീസ് കുറിച്ചു.
മലർവാടിയുടെ വിജയ സമയത്ത് പുതുമുഖങ്ങളെ വെച്ച് ഇങ്ങനെ ഒരു സിനിമ ചെയ്തതിൽ ദിലീപിന് ഒരുപാട് അഭിനന്ദനങ്ങൾ ലഭിച്ചിരുന്നു, ഭഗത് മാനുവല്‍, ദീപക് പരംബോല്‍ തുടങ്ങിയവരാണ് ഈ ചിത്രത്തിലൂടെ അരങ്ങിലെത്തിയ മറ്റു താരങ്ങള്‍.അഞ്ച് സുഹൃത്തുക്കളുടെ കഥ പറഞ്ഞ ചിത്രം പത്ത് വര്‍ഷത്തിന് ഇപ്പുറവും മലര്‍വാടി ടീമിനെ ചേര്‍ത്തുനിര്‍ത്തുന്നത് അവരുടെ സൗഹൃദമാണ്.മലര്‍വാടിയിലൂടെയാണ് നിവിന്‍ പോളി മലയാളത്തിലെ യുവതാരനിരയിലേക്ക് ഉയരുന്നത്. വിനീത് സംവിധാനം ചെയ്ത് രണ്ടാമത്തെ ചിത്രം തട്ടത്തിന് മറയത്തിലും പ്രധാന വേഷത്തില്‍ എത്തിയത് നിവിന്‍ ആയിരുന്നു. കൂടാതെ അജുവും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തി. നിരവധി ചിത്രങ്ങളില്‍ ഇവര്‍ മൂന്നു പേരും ഒന്നിച്ചെത്തി.
സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…
റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…