ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് അജിത്തിന്റെ അടുത്ത പ്രൊജക്റ്റായ എകെ 62വിന്. നേരത്തെ വിഘ്നേഷ് ശിവൻ സംവിധാനം ചെയ്യുമെന്ന് കരുതിയിരുന്ന പ്രൊജക്റ്റ് ഇനി മഗിഴ് തിരുമേനിയാണ് സംവിധാനം ചെയ്യുന്നത്. വിഗ്നേഷ് ശിവന്റെ തിരക്കഥയിലെ സംതൃപ്തി കുറവ് കാരണം മകിഴ് തിരുമേനിയിൽ എത്തുകയായിരുന്നു എകെ 62.
ഏറ്റവും പുതിയ അപ്ഡേറ്റുകൾ പ്രകാരം, എകെ 62 ചെന്നൈയിൽ നടന്ന പൂജാ ചടങ്ങോടെ ഔദ്യോഗികമായി ലോഞ്ച് ചെയ്തു. അതേ സമയം പൂജാ ചടങ്ങിൽ അജിത് പങ്കെടുത്തിരുന്നില്ല , നിലവിൽ കുടുംബത്തോടൊപ്പം യൂറോപ്പിൽ അവധിക്കാലം ആഘോഷിക്കുകയാണ് താരം.ചിത്രത്തിന്റെ പൂജാ ചടങ്ങിൽ സംവിധായകൻ മഗിഴ് തിരുമേനിയും ചില അഭിനേതാക്കളും അണിയറപ്രവർത്തകരും മാത്രമാണ് പങ്കെടുത്തത്. ഇതോടൊപ്പം എകെ 62 ടൈറ്റിൽ സംബന്ധിച്ച് വാർത്തകളും പുറത്ത് വരുന്നുണ്ട്.
ലൈക പ്രഡക്ഷൻസാണ് നിർമ്മിക്കുന്ന സിനിമയ്ക്ക് ‘ഡെവിൾ’ എന്നാണ് ് പേരിട്ടിരിക്കുന്നത്രെ. എന്നാൽ മാർച്ച് രണ്ടാം വാരത്തോടെ ചിത്രത്തിന്റെ പേര് സ്ഥിരീകരിക്കുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു. സിനിമ മുംബൈ പശ്ചാത്തലത്തിലായിരിക്കുമെന്നും ചിത്രത്തിൽ രണ്ട് കുട്ടികളുള്ള മധ്യവയസ്കനായാണ് അജിത്ത് എത്തുന്നത് എന്ന റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…