എന്റെ ബേബി..നിന്റെ ആരോഗ്യത്തിനും മനോഹരമായ പുഞ്ചിരിക്കും വേണ്ടി കാത്തിരിക്കുകയാണ്!!! പൂജയുടെ ആരോഗ്യവിവരം പങ്കിട്ട് കാമുകന്‍

ബിഗ് ബോസ് മലയാളം സീസണ്‍ ആറ് ഷോ തുടരുകയാണ്. രണ്ട് മാസത്തോട് അടുക്കുകയാണ് ഷോ. അടുത്തിടെയാണ് ഷോയിലേക്ക് ഏറ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളെത്തിയത്. അതില്‍ ഏറെ ആരാധകരുണ്ടായിരുന്ന താരമാണ് പൂജ കൃഷ്ണ. അവതാരകയായ ആരാധകമനസ്സില്‍ ഇടംപിടിച്ച പൂജയ്ക്ക് ഷോയിലൂടെയും ആരാധകമനസ്സില്‍ ഇടംപിടിയ്ക്കാനായി. അതേസമയം ആരോഗ്യപരമായി കാരണങ്ങളാല്‍ പൂജയ്ക്ക് ഷോ വിടേണ്ടി വന്നിരിക്കുകയാണ്. മികച്ച മത്സരാര്‍ഥിയായി ആരാധകരെ രസിപ്പിക്കുന്നതിനിടെയാണ് താരത്തിന്റെ പിന്മാറ്റം.

കനത്ത നടുവേദനയെ തുടര്‍ന്ന് പൂജയെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഡിസ്‌കിന് പ്രശ്മുള്ളതിനാല്‍ വേദന സഹിക്കാന്‍ കഴിയാതെ കരഞ്ഞ പൂജയെ ബിഗ് ബോസ് ടീം സ്ട്രക്ചറിലാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ചെറുതായി പോലും ചലിക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു താരം. വീക്കെന്റ് എപ്പിസോഡിലെ ടാസ്‌ക്കില്‍ നന്നായി ശാരീരിക ക്ഷമത ഉപയോഗിക്കേണ്ട സാഹചര്യം പൂജയ്ക്ക് വന്നിരുന്നു. തുടര്‍ന്നാണ് താരത്തിന്റെ ആരോഗ്യസ്ഥിതി മോശമാക്കിയത്. ആരോഗ്യസ്ഥിതി മോശമായതിനാല്‍ പരിപൂര്‍ണ വിശ്രമം പൂജയ്ക്ക് ആവശ്യമാണ്. അതുകൊണ്ട് തന്നെ പൂജ ഷോയില്‍ നിന്നും പിന്മാറി എന്ന് അറിയിച്ചിരിക്കുകയാണ് ബിഗ്‌ബോസ് തന്നെ.

ഇപ്പോഴിതാ പൂജയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് അന്വേഷിക്കുന്നവരോട് വിവരങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് കാമുകന്‍ അഖില്‍. നിര്‍ഭാഗ്യം കൊണ്ടാണ് എല്ലാം സംഭവിച്ചതെന്നും തനിക്ക് ഏറ്റവും പ്രധാനം പൂജയുടെ ആരോഗ്യമാണെന്നും അഖില്‍ സോഷ്യലിടത്ത് കുറിച്ചു.

‘അവളോട് സ്‌നേഹവും കരുതലും പിന്തുണയും പങ്കുവെച്ച നിങ്ങള്‍ ഓരോരുത്തരോടും നന്ദി പറയാന്‍ ഈ നിമിഷം ഞാന്‍ ആഗ്രഹിക്കുന്നു. അവളെ കുറിച്ച് അന്വേഷിച്ച് ഇപ്പോഴും ധാരാളം സന്ദേശങ്ങളും ഇ-മെയിലുകളും കോളുകളും ലഭിക്കുന്നുണ്ട്. അത് വളരെ വലുതാണ്. എല്ലാവരോടും ആത്മാര്‍ത്ഥമായ സ്‌നേഹവും നന്ദിയും അറിയിക്കുന്നു. അവള്‍ സുഖം പ്രാപിച്ച് ആശുപത്രിയില്‍ തുടരുകയാണ്. ക്ഷമിക്കണം എനിക്ക് ഇപ്പോള്‍ കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കാന്‍ കഴിയില്ല. എന്റെ ബേബി പൂജയോട് എനിക്ക് പറയാനുള്ളത്… ദയവായി വിഷമിക്കരുത്… നിര്‍ഭാഗ്യവശാല്‍ ചിലത് സംഭവിച്ചു. അല്‍പ്പം വിശ്രമിക്കാനുള്ള സമയമാണിതെന്ന് അഖില്‍ പറയുന്നു.

നിന്റെ ആരോഗ്യം മറ്റെന്തിനേക്കാളും എനിക്ക് പ്രധാനമാണ്. എന്നെ സംബന്ധിച്ചിടത്തോളം നീ ഇതിനകം തന്നെ ബിഗ് ബോസ് സീസണ്‍ ആറിലെ വിജയിയും മികച്ച മത്സരാര്‍ത്ഥിയുമാണ്. എന്റെ കാഴ്ചപ്പാടില്‍ ഏറ്റവും യോഗ്യയായ വിജയി നീയാണ്. നീ പലരുടെയും ഹൃദയം കീഴടക്കി. അവര്‍ ഇപ്പോള്‍ നിന്റെ നല്ല ആരോഗ്യത്തിനും നിന്റെ മനോഹരമായ പുഞ്ചിരിക്കും വേണ്ടി കാത്തിരിക്കുകയാണ്. അതിനാല്‍ വിഷമിക്കേണ്ട. നീ ഇപ്പോള്‍ സുരക്ഷിതയാണ്. എല്ലാം ശരിയാകും. നിന്റെ പോസിറ്റീവ് എനര്‍ജിയും സന്തോഷവും കൊണ്ട് നീ മടങ്ങിവരുന്നതിനായി ഞങ്ങള്‍ എല്ലാവരും കാത്തിരിക്കുകയാണ്. നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു’, എന്നാണ് അഖില്‍ ഇന്‍സ്റ്റയില്‍ കുറിച്ചത്.

Anu

Recent Posts

ആറാം തമ്പുരാനായി ജിന്റോ!!!

ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസണ്‍ 6 കിരീടം ചൂടി ജിന്റോ. ആകാംക്ഷ നിറച്ച നൂറ് ദിവസങ്ങള്‍ക്കൊടുവില്‍…

6 hours ago

ലോകത്തിലെ ഏറ്റവും മികച്ച അപ്പയ്ക്ക് ഹാപ്പി ഫാദേഴ്‌സ് ഡേ…! ക്യൂട്ട് വീഡിയോയുമായി നയന്‍താര

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരദമ്പതികളാണ് വിഘനേഷ് ശിവനും നയന്‍താരയും. താരപുത്രന്മാരായ ഉലഗിനും ഉയിരും ആരാധകരേറെയുണ്ട്. മക്കളോടൊപ്പമുള്ള നിമിഷങ്ങളുടെ ചിത്രങ്ങളെല്ലാം താരങ്ങള്‍…

8 hours ago

ജാസ്മിന്‍ എന്ന പെണ്‍കുട്ടിയുടെ പേരില്‍ അറിയാന്‍ പോകുന്ന സീസണ്‍!! ഒരു ക്വാളിറ്റി ഇല്ലാത്ത ആള്‍ക്ക് സദാചാര സമൂഹം കപ്പ് കൊടുത്തു വിടുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനലാപ്പിലാണ്. ടോപ്പ് ഫൈവ് മത്സരാര്‍ഥികളുമായി ഫിനാലെ പുരോഗമിക്കുകയാണ്. അതിനിടെ ജാസ്മിനെ കുറിച്ചുള്ള ഒരു…

8 hours ago

‘ജ്യേഷ്ഠനും അനുജത്തിയും’!! കുഞ്ഞാറ്റയോടൊപ്പം സ്റ്റൈലിഷ് ലുക്കിലെത്തി മനോജ് കെ ജയന്‍

സ്വര്‍ഗ്ഗത്തിലെ കുട്ടന്‍തമ്പുരാനായി മലയാള സിനിമയിലേക്കെത്തിയ താരമാണ് നടന്‍ മനോജ് കെ ജയന്‍. നിരവധി കഥാപാത്രങ്ങളെ താരം അനശ്വരമാക്കിയിട്ടുണ്ട്. സോഷ്യലിടത്ത് സജീവമാണ്…

8 hours ago

നവ്യയുടെ തലമുടി തോര്‍ത്തി അച്ഛന്‍!! ഫാദേഴ്സ് ഡേയി വീഡിയോയുമായി താരം

ഫാദേഴ്സ് ഡേയില്‍ അച്ഛന് ഹൃദയത്തില്‍ തൊടുന്ന ആശംസ പങ്കുവച്ച് നടി നവ്യാ നായര്‍. അച്ഛനൊടൊപ്പമുള്ള ഹൃദ്യമായ വീഡിയോ പങ്കുവച്ചാണ് നവ്യയുടെ…

10 hours ago

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് സുരേഷ് ഗോപിയും കെ.കെ ശൈലജ ടീച്ചറും!! ഇഷ്ടപ്പെട്ട നിമിഷമെന്ന് മേജര്‍ രവി

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും മുന്‍ മന്ത്രി കെ.കെ ശൈലജയും. സംവിധായകന്‍ മേജര്‍ രവിയാണ് അവിസ്മരണീയ…

12 hours ago