Film News

മഞ്ഞുമ്മല്‍ ബോയ്‌സിന്റെ റീമേക് റൈറ്റ്‌സോ ഡബ്ബിങ് റൈറ്റ്‌സോ പോലും ആര്‍ക്കും കൊടുക്കരുത്!!

മലയാള സിനിമാ ചരിത്രത്തില്‍ പുതിയ റെക്കോര്‍ഡിട്ടിരിക്കുകയാണ് ചിദംബരം സംവിധാനം ചെയ്ത ചിത്രം മഞ്ഞുമ്മല്‍ ബോയ്‌സ്. യുവതാരങ്ങള്‍ പ്രധാന കഥാപാത്രമായെത്തിയ ചിത്രം സൂപ്പര്‍ഹിറ്റായിരിക്കുകയാണ്. മലയാളത്തിന് പുറമെ തമിഴകത്തും മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്. ചിത്രം ഇതിനോടകം തമിഴ്‌നാട്ടില്‍ നിന്നുമാത്രം ചിത്രം 10 കോടിയിലധികം നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴ്‌നാട്ടില്‍ നിന്നും പത്തുകോടി രൂപ കളക്ഷന്‍ നേടുന്ന ആദ്യ മലയാള ചിത്രവുമാണ്.

അതേസമയം, ചിത്രം തെലുങ്കിലേക്ക് മൊഴിമാറ്റുന്നുണ്ട്. ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളില്‍ ചിത്രം ഉടന്‍ റിലീസിനെത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. സംവിധായകന്‍ ചിദംബരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മാര്‍ച്ച് 15 ന് തെലുങ്ക് പതിപ്പ് തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, ചിത്രം റീമേക്ക് ചെയ്യരുതെന്ന് ആരാധകര്‍ ആവശ്യപ്പെടുന്നു. റീമേക് റൈറ്റ്‌സോ ഡബ്ബിങ് റൈറ്റ്‌സോ പോലും ആര്‍ക്കും കൊടുക്കരുത്. ഇത് കാണുന്നവര്‍ മലയാളത്തില്‍ തന്നെ കാണട്ടെ. കാരണം ഈ പടം മനസ്സിലാക്കാന്‍ ഭാഷയുടെ ആവശ്യമില്ലെന്ന് അഖില്‍ അശോകന്‍ സോഷ്യല്‍മീഡിയാ ഗ്രൂപ്പില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നത്.

ഈ പടത്തിന്റെ അണിയറക്കാരോട് ഒരു അപേക്ഷ ഉണ്ട്. ഇതിന്റെ റീമേക് റൈറ്റ്‌സോ ഡബ്ബിങ് റൈറ്റ്‌സോ പോലും ആര്‍ക്കും കൊടുക്കരുത്. ഇത് കാണുന്നവര്‍ മലയാളത്തില്‍ തന്നെ കാണട്ടെ. കാരണം ഈ പടം മനസ്സിലാക്കാന്‍ ഭാഷയുടെ ആവശ്യമില്ല. ഇതൊരു ഇന്റര്‍നാഷണല്‍ സ്റ്റഫ് ആണ്. ഹോളിവുഡിലെ apocalypto, titanic ഒക്കെ പോലെ കാണുന്നവര്‍ക്ക് എല്ലാം മനസ്സിലാകുന്ന തരം പടമാണ് (Comparison അല്ല). ഇപ്പൊ തന്നെ തമിഴ് നാട്ടില്‍ നിന്ന് കിട്ടുന്ന റെസ്‌പോണ്‍സ് അതിന് തെളിവാണ്. ഇന്നല്ലെങ്കില്‍ നാളെ Global acceptance കിട്ടും. ദൃശ്യത്തിന്റെ പോലെ ഇതിന്റെ ക്രെഡിറ്റ് വേറെ ആരും കൊണ്ട് പോകാന്‍ അനുവദിക്കരുത്. ഇത് മലയാള പടം ആയിട്ട് തന്നെ ഇരിക്കട്ടെ, എന്നാല്‍ അഖില്‍ പങ്കുവച്ചത്.

ഫെബ്രുവരി 22-നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. ഒരു കൂട്ടം യുവാക്കളുടെ കൊടൈക്കനാല്‍ യാത്രയും സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്. ഒരു സര്‍വൈവല്‍ ത്രില്ലറാണ് ചിത്രം. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ലാല്‍ ജൂനിയര്‍, ചന്തു സലീംകുമാര്‍, അഭിറാം രാധാകൃഷ്ണന്‍, ദീപക് പറമ്പോല്‍, ഖാലിദ് റഹ്‌മാന്‍, അരുണ്‍ കുര്യന്‍, വിഷ്ണു രഘു തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായത്.

Anu