‘താങ്കൾ നല്ല സിനിമ യുടെ ആരാധകൻ ആണെങ്കിൽ കാണു സുഹൃത്തേ നിലമ്പൂർ ആയിഷയെന്ന ആ ധീര വനിതയെ’

മഞ്ജു വാര്യര്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച ആമിര്‍ പള്ളിക്കല്‍ ചിത്രം ആയിഷ ഒടിടിയില്‍ സ്ട്രീമിങ് തുടരുകയാണ്. ജനുവരി 20 നായിരുന്നു ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്തത്. അഞ്ചു മാസത്തിന് ശേഷമാണ് സിനിമ ഒടിടിയിലെത്തുന്നത്. ആമസോണ്‍ പ്രൈം വീഡിയോയില്‍ ചിത്രം സ്ട്രീമിങ് ആരംഭിച്ചു. മലയാളത്തിന് പുറമെ ഇംഗ്ലീഷ്, അറബിക്, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും ചിത്രം റിലീസായിരുന്നു. മഞ്ജു വാര്യര്‍ക്ക് പുറമെ രാധിക, സജ്ന, പൂര്‍ണിമ, ലത്തീഫ, സലാമ, ജെന്നിഫര്‍, സറഫീന, സുമയ്യ, ഇസ്ലാം തുടങ്ങിയവരും ചിത്രത്തിലുണ്ട്. മുസ്ലിം സമുദായത്തിലെ ആദ്യ നാടക നടിയായ നിലമ്പൂര്‍ ആയിഷയുടെ ജീവിതത്തിന്റെ ഒരു ഭാഗം ആധാരമാക്കിയാണ് ‘ആയിഷ’ ഒരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. താങ്കള്‍ നല്ല സിനിമ യുടെ ആരാധകന്‍ ആണെങ്കില്‍ കാണു സുഹൃത്തേ നിലമ്പൂര്‍ ആയിഷയെന്ന ആ ധീര വനിതയെ എന്നാണ് അഖില്‍ മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

ഈ റിവ്യൂ ഞാന്‍ ഇവിടെ കുറിച്ചില്ലെങ്കില്‍ നല്ല സിനിമ കളുടെ ആരാധകന്‍ എന്ന് എനിക്ക് ഒരിക്കലും അവകാശപ്പെടാന്‍ കഴിയില്ല… ഈ സിനിമ കണ്ടില്ലായിരുന്നു എങ്കില്‍ അതൊരു വല്യ നഷ്ടം ആയിപ്പോയേനെ… തിയേറ്ററിലും ott യിലും പരാജയവും അധികം റിവ്യൂസ് എഴുതി കാണാത്തതു കൊണ്ടും ആകാം പലപ്പോളും ഈ സിനിമ പിന്നത്തേയ്ക്ക് മാറ്റി വച്ചത്…കണ്ടു മനസ്സ് നിറഞ്ഞു… ജീവിച്ചിരിക്കുന്ന ഒരാളുടെ ജീവിതമാകുമ്പോള്‍ ഡോക്യൂമെന്ററി ആയേക്കാം.. എന്നാല്‍ അങ്ങനെ അല്ലാതെ ചിത്രീകരിക്കുന്നതില്‍ അണിയറ പ്രവര്‍ത്തകര്‍ 100% വിജയിച്ചു… ഒരു കാര്യം പറയാതെ വയ്യ ‘മാമ’എന്ന കഥാപാത്രം അവതരിപ്പിച്ച ആ അഭിനേത്രി ആണ് ശരിക്കും ഇതിലെ നായിക… ആ കഥാപാത്രം മനസ്സിനെ സന്തോഷിപ്പിക്കുകയും കണ്ണുകള്‍ ഈറനണിയിപ്പിക്കുകയും ചെയ്തു.. മാമ അത്ര പെട്ടെന്നൊന്നും മനസ്സില്‍ നിന്നും ഇറങ്ങി പോകില്ല…താങ്കള്‍ നല്ല സിനിമ യുടെ ആരാധകന്‍ ആണെങ്കില്‍ കാണു സുഹൃത്തേ നിലമ്പൂര്‍ ആയിഷയെന്ന ആ ധീര വനിതയെ…..

ക്രോസ് ബോര്‍ഡര്‍ ക്യാമറയുടെ ബാനറില്‍ സക്കറിയയാണ് ചിത്രം നിര്‍മിക്കുന്നത്. ഫെദര്‍ ടച്ച് മൂവി ബോക്സ്, ഇമാജിന്‍ സിനിമാസ്, ലാസ്റ്റ് എക്സിറ്റ് സിനിമാസ് എന്നീ ബാനറുകളില്‍ ഷംസുദ്ദീന്‍, സക്കറിയ വാവാട്, ഹാരിസ് ദേശം, അനീഷ് പി.ബി. എന്നിവരാണ് ഈ ചിത്രത്തിന്റെ സഹ നിര്‍മാതാക്കള്‍. മാജിക് ഫ്രെയിംസാണ് ചിത്രം തിയേറ്ററുകളിലെത്തിച്ചത്.

Gargi

Recent Posts

22-ാം വിവാഹ വാര്‍ഷികത്തില്‍ പ്രിയതമയുടെ ഓര്‍മ്മകളുമായി ബിജിബാല്‍!!

മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…

4 hours ago

വറുത്തമീന്‍ കട്ടുതിന്നാന്‍ കയറി, പെട്ടുപോയി!! രക്ഷയായി ഫയര്‍ഫോഴ്‌സ്

പമ്മി പമ്മി അകത്തുകയറി കട്ട് തിന്നുന്നത് പൂച്ചകളുടെ സ്വഭാവമാണ്. എത്രയൊക്കെ സൂക്ഷിച്ചാലും എപ്പോഴെങ്കിലുമൊക്കെ അടുക്കളില്‍ കയറി ആവശ്യമുള്ളത് കഴിച്ച് സ്ഥലം…

4 hours ago

മകനോടൊപ്പം അയ്യപ്പ സന്നിധിയിലെത്തി രമേഷ് പിഷാരടി!!

കൊമേഡിയനായും നടനായും നിര്‍മ്മാതാവും മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് രമേഷ് പിഷാരടി. ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമാണ് പിഷു. സോഷ്യലിടത്ത് സജീവമായ…

5 hours ago

ശബ്ദം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു…രോഗാവസ്ഥ വെളിപ്പെടുത്തി നടി ജോളി ചിറയത്ത്

അങ്കമാലി ഡയറീസ്, കടുവ, സുലൈഖ മന്‍സില്‍, തൊട്ടപ്പന്‍ തുടങ്ങിയ ചിത്രങ്ങളിലെ ശക്തമായി കഥാപാത്രങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി ജോളി…

5 hours ago

ആഘോഷങ്ങള്‍ ഇല്ല…50ാം ജന്മദിനം ആഘോഷമാക്കേണ്ടെന്ന് വിജയ്

ഇളയദളപതി വിജയിയുടെ അമ്പതാം ജന്മദിനാഘോഷം ആഘോഷമാക്കാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധക ലോകം. എന്നാല്‍ ഇത്തവണത്തെ ആഘോഷപരിപാടികള്‍ ഒഴിവാക്കിയിരിക്കുകയാണ് താരം. തമിഴ്നാട് കള്ളക്കുറിച്ചിയിലെ…

6 hours ago

തൻറെ ആരോപണം തെറ്റാണ് എങ്കില്‍ മഞ്ജു വാര്യര്‍ നിഷേധിക്കട്ടെ, സനൽ കുമാർ

അടിക്കടി വിവാദങ്ങൾ ഉണ്ടാക്കുന്ന സംവിധായകാണാന് സനൽ കുമാർ ശശിധരൻ. ഇപ്പോഴിതാ മഞ്ജു വാര്യര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ആരോപണങ്ങളുമായാണ് സനല്‍കുമാര്‍…

9 hours ago