‘കിരീടം കൊടുത്തു, പ്രധാനമന്ത്രി മകളുടെ വിവാഹത്തിന് വന്നു’; സുരേഷ് ​ഗോപിയുടെ ലക്ഷ്യം ഇതെന്ന് അഖിൽ മാരാ‍ർ

ലോക്സഭ തെരഞ്ഞെടുപ്പിൽ തൃശൂരിൽ സുരേഷ് ​ഗോപി വിജയിക്കുമെന്ന് ബി​ഗ് ബോസ് മലയാളം വിജയിയും സംവിധായകനുമായ അഖിൽ മാരാർ. പ്രധാനമന്ത്രി അദ്ദേഹത്തിന്റെ മകളുടെ വിവാഹത്തിന് വന്നതും തെരഞ്ഞെടുപ്പ് ജയിക്കുക എന്ന ഉദ്ദേശത്തോടെയാണെന്ന് അഖിൽ പറയുന്നു. എന്നാൽ, സുരേഷ് ​ഗോപി ചെയ്യുന്ന സഹായങ്ങൾ രാഷ്ട്രീയത്തിനോ പ്രശസ്തിക്കോ വേണ്ടിയല്ല. സിനിമയിൽ എത്രകോടി ശമ്പളം വാങ്ങിയാലും പാവപ്പെട്ടവരെ സഹായിക്കാനാണ് അദ്ദേഹം ഉപയോ​ഗിക്കുന്നതെന്നും അഖിൽ പറഞ്ഞു.

സുരേഷ് ഗോപി അദ്ദേഹത്തിന്റെ നാട്ടിലും താമസിക്കുന്നിടത്തും ക്രിസ്ത്യൻ പള്ളികൾ ഉണ്ടായിട്ടും തൃശൂരിലെ പള്ളിയിൽ കൊണ്ടുപോയി സ്വർണ കിരീടം കൊടുത്തതിന് പിന്നിൽ നൂറ് ശതമാനം തെരഞ്ഞെടുപ്പ് ജയിക്കുക എന്ന ഉദ്ദേശമാണ്. അതിന് വേണ്ടിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന്റെ മകളുടെ കല്യാണത്തിന് വന്നതെന്നതും യാഥാർത്ഥ്യം. ഇത് ആരാണ് ചെയ്യാത്തതെന്ന് അഖിൽ ചോദിച്ചു. പള്ളിയിൽ കുമ്പസാരം കൂടുകയും മുസ്ലീം മത നേതാക്കളുടെ വീടുകളിൽ പോകുകയും ചെയ്തവർ, സുരേഷ് ഗോപി പള്ളിയിൽ പോയി കിരീടം കൊടുത്തോ എന്ന് ചോദിക്കുന്നതിൽ എന്തെങ്കിലും അർത്ഥമുണ്ടോ?. രാഷ്ട്രീയം എന്ന് പറയുന്നത് ജയിക്കാൻ വേണ്ടിയുള്ളതാണ്.

സിനിമയിൽ അദ്ദേഹം ഇപ്പോൾ അത്യാവശ്യം നല്ല പൈസ വാങ്ങിക്കുന്നുണ്ട്. അഞ്ചും ആറും കോടി രൂപ. എന്തിനാ? അതിൽ നിന്നും രണ്ട് കോടി അദ്ദേഹം ചിലപ്പോൾ എടുത്തിട്ട് ബാക്കി രൂപ പാവങ്ങളെ സഹായിക്കാനാണ് വാങ്ങുന്നത്. അദ്ദേഹത്തിന്റെ രാഷ്ട്രീയം വച്ച് എല്ലാകാര്യത്തെയും വിമർശിക്കരുത്. തൃശൂരിൽ നൂറ് ശതമാനം സുരേഷ് ഗോപി ജയിക്കും. അത് അദ്ദേഹത്തിന്റെ മിടുക്ക് കൊണ്ടോ പാർട്ടിയുടെ സംഘടന സംവിധാനം കൊണ്ടോ ആയിരിക്കില്ല. അദ്ദേഹത്തെ അനാവശ്യമായി കടന്നാക്രമിച്ച് കേരളത്തിലെ ജനങ്ങളെ വിഡ്ഢികളാക്കി മാറ്റാനുളള നയം മാത്രമാകും അതിന് കാരണമെന്നും അഖിൽ കൂട്ടിച്ചേർത്തു.

Ajay

Recent Posts

അമല പോളിനെതിരെ ആരോപണവുമായി ഹേമ രംഗത്ത്

വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…

4 mins ago

അമൃത സുരേഷിനെതിരെ വീണ്ടും ബാല രംഗത്ത്

നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…

19 mins ago

ഭർത്താവിന് നന്ദി പറഞ്ഞു ലെന, സംഭവം എന്താണെന്ന് മനസ്സിലായോ

മാസങ്ങള്‍ക്ക് മുന്‍പാണ് നടി ലെന രണ്ടാമതും വിവാഹിതയായത്. വളരെ രഹസ്യമായിട്ടായിരുന്നു ലെനയും ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായരും തമ്മിലുള്ള വിവാഹം…

27 mins ago

കുട്ടിക്കളി മാറാത്ത ലാലേട്ടൻ! തന്റെ തൊഴിലാളിയെ തന്നോളം വളർത്തിയ മനുഷ്യൻ; മോഹൻലാലിനോടൊപ്പം ആന്റണി പെരുമ്പാവൂർ പങ്കുവെച്ച ആകാശയാത്രയുടെ വീഡിയോ വൈറൽ

തിരശീലയിൽ ഒട്ടനവധി കഥാപത്രങ്ങൾ അവതരിപ്പിച്ചു ഓരോ പ്രേക്ഷകരുടെയും മനസിൽ ഇടം പിടിച്ചനടനാണ് മോഹൻലാൽ. ഇന്ത്യൻ സിനിമയിൽ ഒരുപാട് സൂപ്പർസ്റ്റാറുകൾ ഉണ്ടെങ്കിലും…

29 mins ago

അവധി എടുത്ത് സ്വകാര്യ ആശുപത്രിയിലും വിദേശത്തുമൊക്കെ ജോലി, ആ പണി ഇവിടെ വേണ്ട, പേര് വിവരങ്ങൾ പ്രസിദ്ധപ്പെടുത്തി

തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോ​ഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാ​ഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…

13 hours ago

മുഖ്യമന്ത്രിയുടെ അടുക്കളയിൽ വരെ ഒരു മുതലാളിക്ക് സ്വാധീനമെന്ന് ജില്ലാ കമ്മിറ്റിയംഗം, പേര് പറയണമെന്ന് സ്വരാജ്; വിശദീകരണം തേടി പാർട്ടി

  തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…

14 hours ago