നശിച്ച് പോകും എന്ന് പറയുന്നവരോട് സുഖിച്ച് ഉറങ്ങാന്‍ വീടിന് പുറകില്‍ ഷെഡ് ഉണ്ട്!!! അഖില്‍ മാരാര്‍

എല്ലാവരും പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. മണിക്കൂറുകള്‍ മാത്രമുള്ളു 2023 ഓര്‍മ്മയാകാന്‍. ഈ വര്‍ഷം പലര്‍ക്കും പലവിധത്തിലാവും അനുഭവപെട്ടിട്ടുണ്ടാകുക. പോസിറ്റീവായും നെഗറ്റീവായിട്ടുമാകും പലരുടെയും അനുഭവങ്ങള്‍. ഇപ്പോഴിതാ സംവിധായകനും ബിഗ് ബോസ് മലയാളം സീസണ്‍ 5 വിന്നറുമായ അഖില്‍ മാരാര്‍ തന്റെ 2023 വര്‍ഷത്തെ ഓര്‍മ്മകള്‍ പങ്കുവച്ചിരിക്കുകയാണ്.

ഭയങ്കര സംഭവ ബഹുലമായ 2023 ഏറെക്കുറെ അവസാനിക്കാറായി. ഇനി മണിക്കൂറുകള്‍ മാത്രം. എന്നെ സംബന്ധിച്ച് ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ ഉണ്ടായൊരു വര്‍ഷമാണ്. ഡിസംബര്‍ 31ന് എന്റെ ആദ്യ സിനിമ റിലീസ് ആയ ദിവസമാണ്. ജനുവരി 1ന് എന്റെ ഒന്‍പതാം വിവാഹ വാര്‍ഷികമാണ്. സാമ്പത്തികമായ ഞാന്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത ചില മാറ്റങ്ങള്‍ ഉണ്ടായതൊഴിച്ചാല്‍, ഞാനെന്ന വ്യക്തിയില്‍ വലിയ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് വിശ്വസിക്കുന്ന ആളാണ് താനെന്ന് അഖില്‍ പറയുന്നു.

തീരുമാനങ്ങള്‍ വളരെ ശക്തമായി എടുക്കുന്ന ആളാണ്. അതുകൊണ്ട് തന്നെ ‘നോ’ ഒരാളുടെ മുഖത്ത് നോക്കി ആത്മവിശ്വാസത്തോടെ പറയും. അതുകൊണ്ട് തന്നെ പലരും നീ നശിച്ച് പോകും എന്ന് പറയും. കാരണം ഞാന്‍ അഹങ്കാരിയാണല്ലോ. നശിക്കും നശിക്കും എന്ന് പറയുമ്പോള്‍ എന്റെ വീടിന് പുറകിലെ ഷെഡ് ഞാന്‍ ആലോചിക്കും. കുറേക്കാലം അവിടെ കിടന്നുറങ്ങിയ ആളാണ് താന്‍. ഇപ്പോള്‍ ഒരുപാട് ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ ഞാന്‍ കിടന്ന് ഉറങ്ങുന്നുണ്ട്. അവിടത്തേക്കാളും സുഖിച്ച് ഉറങ്ങിയത് ഈ ഷെഡ്ഡിന് ഉള്ളിലാണെന്നും അഖില്‍ മാരാര്‍ പറയുന്നു.

തന്റെ അമ്മ അമ്മിണിയോടും 2023എങ്ങനെയെന്ന് താരം ചോദിക്കുന്നുണ്ട്. തൊഴിലുറപ്പ് അടുത്ത വര്‍ഷം നിര്‍ത്തുമോ എന്ന ചോദ്യത്തിന്, ‘ഒരിക്കലും ഇല്ല. എന്റെ മകന്‍ ഏത് നിലയില്‍ എത്തിയാലും എത്ര പണം സമ്പാദിച്ചാലും എനിക്ക് വയ്യാതാകുന്നത് വരെയും തൊഴിലുറപ്പിന് പോകുമെന്നാണ് അമ്മ പറയുന്നത്.

ഇന്നലെ വരെ ഞങ്ങള്‍ എങ്ങനെ ആണോ ജീവിച്ചത്, നാളെയും അങ്ങനെ തന്നെ ആയിരിക്കും. 2023 സന്തോഷം നിറഞ്ഞൊരു വര്‍ഷം ആയിരുന്നു. മോന്‍ ബിഗ് ബോസില്‍ നിന്നും വിജയിച്ചു. ഒരുപാട് പേരുടെ സ്‌നേഹവും പ്രാര്‍ത്ഥനും അവനുണ്ടായിരുന്നു. മറക്കാന്‍ പറ്റാത്തൊരു വര്‍ഷം തന്നെയാണെന്നും അമ്മിണിയമ്മ പറയുന്നു.

Anu

Recent Posts

വിവാഹ വിരുന്നിന് അടക്കം നൽകുന്ന വെൽക്കം ഡ്രിങ്ക് വില്ലൻ; ഒഴിവാക്കിയില്ലെങ്കിൽ അപകടകാരി, ആരോ​ഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്

മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോ​ഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…

36 mins ago

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

5 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

5 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

5 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

6 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

6 hours ago