അണിയറയിൽ ബി​ഗ് ബോസ് ആറാം സീസൺ ഒരുക്കം തുടങ്ങി കഴിഞ്ഞു! ആറാം സീസണിൽ ആരൊക്കെയുണ്ടാകും, അഖിലിന് പറയാനുള്ളത്

ബി​ഗ് ബോസ് ആറാം സീസൺ ആരംഭിക്കുന്നതിനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ആരൊക്കെയാകും ഇത്തവണ ഷോയിൽ മത്സരിക്കാൻ എത്തുക എന്ന ആകാംക്ഷയിലാണ് എല്ലാവരും. പലരുടെയും പേരുകൾ ഇതിനോടകം തന്നെ ഉയർന്ന് കേൾക്കാനും തുടങ്ങിയിട്ടുണ്ട്. ഈ അവസരത്തിൽ സീസൺ അഞ്ചിന്റെ ടൈറ്റിൽ വിന്നറും സംവിധായകനുമായ അഖിൽ മാരാർ ഷോയെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്.

പ്രെഡിക്ഷൻ ലിസ്റ്റുകളിൽ യാതൊരു കാര്യവും ഇല്ലെന്നാണ് അഖിൽ മാരാരിന്റെ അഭിപ്രായം. തനിക്ക് അറിയാവുന്ന ബി​ഗ് ബോസിൽ താൻ ഉണ്ടെന്ന് ഉറപ്പിക്കുന്നത് 2023 മാർച്ച് 18ന് ആയിരുന്നു. ഹൗസിന് ഉള്ളിൽ കയറുന്നത് വരെ പ്രെഡിക്ഷൻ ലിസ്റ്റിൽ കാര്യമില്ലെന്നും അ​ദ്ദേഹം വ്യക്തമാക്കി. “സോഷ്യൽ മീഡിയയിൽ ഒന്നും ആക്ടീവ് അല്ലാത്ത ആളാണ് ഞാൻ. കഴിഞ്ഞ പത്ത് പതിമൂന്ന് വർഷമായി ടെലിവിഷൻ പ്രോ​ഗ്രാമുകൾ ഒന്നും കാണാറില്ല. എന്റെ ബി​ഗ് ബോസിലെ റീൽസുകൾ ചിലർ അയച്ച് തരും. പിന്നെ ചില കാര്യങ്ങൾ ഞാൻ പറഞ്ഞിട്ടുള്ളത് വന്നോ എന്നറിയാൻ എപ്പിസോഡുകൾ സ്ക്രോൾ ചെയ്ത് നോക്കും. അല്ലാതെ ഇതുവരെ ഷോ മുഴുവനായും കണ്ടിട്ടില്ല” – അഖിൽ പറഞ്ഞു.

“അതുകൊണ്ട് തന്നെ 90 ശതമാനം ആളുകളെയും എനിക്ക് അറിയില്ല. പിന്നെ പ്രെഡിക്ഷൻ ലിസ്റ്റുകൾ കാര്യമാക്കേണ്ടതില്ല. ഞാൻ ബി​ഗ് ബോസിൽ ഉണ്ടെന്ന് ഉറപ്പിക്കുന്നത് മാർച്ച് 18നാണ്. മാർച്ച് 26ന് ഷോ തുടങ്ങി. അങ്ങനെ ആയാലും ഞാൻ അവിടെ ചെന്നിരിക്കുമ്പോൾ അവർക്ക് വേണമെങ്കിൽ സെലക്ടഡ് അല്ലെന്ന് പറയാം. ഹൗസിന് ഉള്ളിൽ കയറുന്നത് വരെയും ലിസ്റ്റുകളിൽ ഒന്നും കാര്യമില്ല. രഹസ്യ സ്വഭാ​വം ഉള്ളൊരു ഷോ ആണല്ലോ ഇത്. പ്ലാൻ ചെയ്ത് കേറിപ്പോകാൻ പറ്റില്ല. ഓഡിയൻസ് മണ്ടന്മാരല്ല. കറക്ട് ആയവർ അത് മനസിലാക്കും” – അഖിൽ വ്യക്തമാക്കി.

Gargi

Recent Posts

വിവാഹ വിരുന്നിന് അടക്കം നൽകുന്ന വെൽക്കം ഡ്രിങ്ക് വില്ലൻ; ഒഴിവാക്കിയില്ലെങ്കിൽ അപകടകാരി, ആരോ​ഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്

മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോ​ഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…

2 hours ago

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

6 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

6 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

6 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

7 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

7 hours ago