‘ആകാശം കറുത്താൽ പുറത്തിറങ്ങാൻ പേടിക്കുന്ന ഒരു മുഖ്യമന്ത്രി’; സത്യഭാമ പറഞ്ഞ വിവരക്കേടിന് ഇത്രയേറെ ചർച്ച വേണ്ടെന്ന് അഖിൽ മാരാർ

കലാഭവൻ മണിയുടെ സഹോദരനും നർത്തകനുമായ ആർഎൽവി രാമകൃഷ്ണനെ സത്യഭാമ ജൂനിയർ അപമാനിച്ച സംഭവത്തിൽ പ്രതികരിച്ച് സംവിധായകനും ബി​ഗ് ബോസ് വിന്നറുമായ അഖിൽ മാരാർ. കേരളത്തിൽ സുപരിചിതയല്ലാത്ത ഒരു സ്ത്രീ വായിൽ തോന്നിയ വിവരക്കേട് പറഞ്ഞതിന് ഇത്രയേറെ ചർച്ചയും പ്രഹസനങ്ങളും ആവശ്യമില്ലെന്നാണ് അഖിൽ മാരാർ ഫേസ്ബുക്കിൽ കുറിച്ചത്. ആകാശം കറുത്താൽ പുറത്തിറങ്ങാൻ പേടിക്കുന്ന ഒരു മുഖ്യമന്ത്രിയുള്ളപ്പോൾ ഇതൊക്കെയും സംഭവിക്കും. പലരിലും ഉള്ള വർണ്ണ വിവേചനം മാറണം എങ്കിൽ സർക്കാർ വിചാരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഫേസ് ബുക്ക് പോസ്റ്റ് വായിക്കാം

ഓരോരുത്തരും അവരുടെ കണ്ണിൽ കാണുന്നതാണ് മറ്റൊരാളുടെ സൗന്ദര്യം… കേരളത്തിൽ പലവിധ അഭിപ്രായങ്ങൾ പറയുന്ന നിരവധി മനുഷ്യർ ഉണ്ട് അവരൊക്കെ ദിവസേന പറയുന്നത് ഷൂട്ട് ചെയ്ത് പ്രചരിപ്പിച്ചാൽ ചർച്ചകൾക്ക് ആയിരം കാരണങ്ങൾ ലഭിക്കും.. നമ്മൾ പൊതുവെ പ്രതിഷേധം അറിയിക്കുന്നത് പൊതു മണ്ഡലത്തിൽ വലിയ സ്വാധീനം ചെലുത്താൻ ശേഷി ഉള്ള വ്യക്തിത്വങ്ങൽ പറയുന്ന കാര്യങ്ങളിൽ തിരുത്തപെടേണ്ട വിഷയങ്ങൾ ഉണ്ടെങ്കിൽ അത് ചൂണ്ടികാണിക്കുക സ്വഭാവികമാണ്..അടുത്തിടെ മമ്മൂക്ക നടത്തിയ കഷണ്ടി പരാമർശവും.. ചക്കര പഞ്ചാര പരാമർശവും വിമർശന വിധേയമായത് അത് കൊണ്ടാണ്..
മണി ആശാൻ നടത്തുന്ന സ്ത്രീ വിരുദ്ധ പരാമർശങ്ങൾ നമ്മൾ എതിർക്കുന്നത് അദ്ദേഹം ഒരു മന്ത്രി ആയത് കൊണ്ട് കൂടിയാണ്.. അല്ലെങ്കിൽ അതൊരു സാധാരണക്കാരന്റെ നാട്ടു ഭാഷ…

കേരളത്തിൽ അത്രയൊന്നും സുപരിചിതയല്ലാത്ത ഒരു സ്ത്രീ അതും 66വയസുള്ള ഒരു നർത്തകി വായിൽ തോന്നിയ വിവരക്കേട് പറഞ്ഞതിന് ഇത്രയേറെ ചർച്ചയും പ്രഹേസനങ്ങളും ഒന്നും വേണ്ട..

പിന്നെ കറുപ്പ്..
എന്തിനാണ് പ്രതിഷേധത്തിന്റെ കളർ ആക്കി മാറ്റിയത്.. കാക്ക എന്ത് കൊണ്ടാണ് ബലിയുടെ പക്ഷി ആയത്.. വെളുപ്പ് സമാധാനം ആക്കിയത് ആരാണ്.. മുഖ്യമന്ത്രി കറുപ്പ് കണ്ടാൽ ഓടി ഒളിക്കുന്നത് എന്തിനാണ്..? കേരള നിയമ സഭയിൽ എങ്കിലും ഒരു നിയമം കൊണ്ട് വരണം
ഇനി മുതൽ കറുപ്പ് ശാന്തിയുടെയും സമാധാനത്തിന്റെയും സ്നേഹത്തിന്റെയും കളർ ആണ്..

എന്തെന്നാൽ എന്റെ അമ്മയും എന്റെ മൂത്ത മകളും കറുപ്പാണ്..
പിന്നെ ഈ വലിയ പുരോഗമനം പറഞ്ഞു എതിർക്കുന്നവർ ഇൻസ്റ്റാഗ്രാമിൽ ഫിൽറ്റർ ഉപയോഗികാത്തവരും സൗന്ദര്യ വർധക ക്രീമുകൾ ജീവിതത്തിൽ കാണുക പോലും ചെയ്യാത്തവരും അതിലുപരി കറുക്കാൻ വേണ്ടി മനപ്പൂർവം വെയിൽ കൊള്ളുന്നവർ കൂടി ആണെന്നറിയുമ്പോൾ അവരെക്കുറിച്ചു എനിക്ക് അഭിമാനം മാത്രം… സത്യഭാമ ഇത് പോലെ ഇനിയും ജീവിക്കും രാമകൃഷ്ണന് നിരവധി വേദികൾ പലരും നൽകും.. പക്ഷെ പലരിലും ഉള്ള വർണ്ണ വിവേചനം മാറണം എങ്കിൽ സർക്കാർ വിചാരിക്കണം.. അതെങ്ങനാ ആകാശം കറുത്താൽ പുറത്തിറങ്ങാൻ പേടിക്കുന്ന ഒരു മുഖ്യമന്ത്രി ആണ് ഭരിക്കുന്നത്…
കറുപ്പിനൊപ്പം

Ajay

Recent Posts

മമ്മൂക്ക ഇപ്പോൾ ഒരുപാടുപേരുടെ ചുമട് താങ്ങുന്നുണ്ട്! എന്നാൽ അദ്ദേഹത്തിന് പബ്ലിസിറ്റി  ഇഷ്ട്ടമല്ല, റോബർട്ട് കുര്യാക്കോസ്

മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്‍റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…

11 hours ago

തന്റെ ചിരി മോശമാണ്! എന്നാൽ എന്നെക്കാൾ മോശമായി  ചിരിക്കുന്ന ആൾ വിനീത് ശ്രീനിവാസനാണ്; ബേസിൽ ജോസഫ്

മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…

13 hours ago

നടൻ ദിലീപിന് വേണ്ടി സംസാരിക്കാൻ തുടങ്ങിയപ്പോൾ മുതൽ തന്നെ ഒതുക്കാൻ നോക്കി! അവസരങ്ങളും നഷ്ട്ടപെട്ടു; ലക്ഷ്മി പ്രിയ

കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…

13 hours ago

പുതിയ കാറുമായി ലക്ഷ്മി നക്ഷത്ര! കൊല്ലം സുധിയെ  വെച്ച് കാശുണ്ടാക്കുന്നു,  പരിഹാസ കമെന്റുകൾ

കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും  സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…

16 hours ago

47 വര്ഷമായി താൻ അഭിനയിച്ചുക്കൊണ്ടിരിക്കുന്നു! തന്റെ ആദ്യ സിനിമപോലെ തന്നെയാണ് ഈ സിനിമയും; മോഹൻലാൽ

മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360  എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…

17 hours ago

മക്കൾക്ക് എന്നെ നന്നായി അറിയാം എന്നാൽ മരുമക്കൾക്ക് കാണില്ല! മക്കൾക്കുള്ളതെല്ലാം വ്യവസ്ഥ ചെയ്‌യും; മല്ലിക സുകുമാരൻ

പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…

18 hours ago