ബിഗ് ബോസ് മലയാളം സീസണ് അഞ്ച് വിന്നറായി ആരാധക സ്നേഹം സ്വന്തമാക്കിയ താരമാണ് സംവിധായകന് അഖില്‍ മാരാര്‍. സംവിധായകനായി ഷോയില്‍ എത്തിയെങ്കിലും ബിഗ് ബോസ് ഷോയിലൂടെയാണ് അഖില്‍ ജനപ്രിയനായത്. താരത്തിന്റെ പല വെളിപ്പെടുത്തലുകളും ഏറെ ശ്രദ്ധേയമായിരുന്നു. സോഷ്യലിടത്ത് സജീവമാണ് അഖില്‍, എല്ലാ വിശേഷങ്ങളും താരം ആരാധകരുമായി പങ്കിടാറുണ്ട്.
എന്നാല്‍ ഇപ്പോഴിതാ അഖില്‍ പങ്കുവച്ച പുതിയ വീഡിയോയാണ് ശ്രദ്ധേയമായിരിക്കുന്നത്. ഒറ്റമുറി വീട്ടില്‍ ബുദ്ധിമുട്ടിയ കുടുംബത്തിന് കൈത്താങ്ങായിരിക്കുകയാണ് അഖില്‍. അഖില്‍ തന്നെയാണ് താന്‍ സഹായിച്ചതിന്റെ വീഡിയോ പങ്കുവച്ചത്.
ഒറ്റമുറി വീട്ടില്‍ നാല് മക്കള്‍ക്ക് ഒപ്പം കഴിയുന്ന അമ്മയ്ക്കാണ് അഖിലിന്റെ സന്മനസ് സഹായവുമായി എത്തിയത്. ഭര്‍ത്താവ് മരിച്ചു പോയ അമ്മ, കഷ്ടപ്പെട്ടാണ് മൂന്ന് പെണ്മക്കളും ഒരാണും അടങ്ങിയ കുടുംബത്തിന് കൈത്താങ്ങായത്. അവര്‍ക്ക് സമധാനത്തോടെ തലചായ്ക്കാന്‍ സുരക്ഷിതത്വമുള്ള വീട് വേണമെന്നായിരുന്നു ആഗ്രഹം.
അതാണ് അഖില്‍ യാഥാര്‍ഥ്യമാക്കിയിരിക്കുന്നത്. തനിച്ച് വീട് പണി ഫുള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കില്ലെന്നും മറ്റുള്ളവരുടെ സഹായവും തേടിയിരുന്നു. താനും ഇങ്ങനെ ഒരു വീട്ടില്‍ നിന്നാണ് ഇന്ന് കാണുന്ന നിലയില്‍ എത്തിയതെന്നും അഖില്‍ പങ്കുവച്ചിരുന്നു. അഖിലിന്റെ വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്റ് ചെയ്യുന്നത്.
‘ആദ്യമായി ബിഗ്ബോസ്സിലെ ഒരാള്‍ക്ക് വേണ്ടി ചെയ്ത വോട്ട് പാഴായില്ല എന്നതില്‍ സന്തോഷം, അഖിലെ കഴിവതും രാഷ്ട്രീയത്തില്‍ ഇറങ്ങരുത് ഒരു MLA സ്ഥാനാര്‍ഥി വരെ ആക്കാന്‍ നോക്കും അത് അവരുടെ രാഷ്ട്രിയത്തിന് വേണ്ടി മാത്രം ആക്കും ഒരു നന്മ പോലും ചെയ്യാന്‍ പിന്നീട് അവര്‍ സമ്മതിക്കില്ല.
മാരാരേ നിങ്ങള്‍ പൊളിയാണ് മനുഷ്യാ, താങ്കള്‍ ഇതിലൂടെ… ഇനിയും കൂടുതല്‍ പടവുകള്‍ കയറുക ഒപ്പം ഉണ്ട്..രാഷ്ട്രീയം വേണ്ട’, എന്നൊക്കെയാണ് കമന്റ് നിറയുന്നത്.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…