Home Film News കൊച്ചു ടിവി കണ്ടിട്ട് അതിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല..! ശ്രീനാഥ് ഭാസി വിഷയത്തില്‍ അഖില്‍ മാരാര്‍!

കൊച്ചു ടിവി കണ്ടിട്ട് അതിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല..! ശ്രീനാഥ് ഭാസി വിഷയത്തില്‍ അഖില്‍ മാരാര്‍!

ഓണ്‍ലൈന്‍ അവതാരകയെ നടന്‍ ശ്രീനാഥ് ഭാസി അപമാനിച്ച സംഭവത്തില്‍ പ്രതികരണവുമായി സംവിധായകന്‍ അഖില്‍ മാരാര്‍ രംഗത്ത്.. ഓരോ ചാനലിനും അതിന്റേതായ ടാര്‍ഗെറ്റ് ഓഡിയന്‍സ് ഉണ്ട്.. ഇഷ്ടമില്ലാത്തവര്‍ അത് കണ്ട് പിന്നീട് പരിപാടിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല എന്നാണ് അഖില്‍ മാരാര്‍ പറയുന്നത്. കൊച്ചു ടിവി എന്ന ചാനല്‍ നമ്മള്‍ പോയിരുന്ന് കണ്ടിട്ട് അതിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, അതേപോലെയാണ് ഇതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

റിപ്പോര്‍ട്ടര്‍ ടിവിയില്‍ ചര്‍ച്ചയ്ക്കിടെ സംസാരിക്കുക ആയിരുന്നു അദ്ദേഹം. ഒരു വ്യക്തി അദ്ദേഹത്തിന്റെ സ്വഭാവത്തിലെ നല്ലതുകൊണ്ടോ ദോഷം കൊണ്ടോ, അല്ലെങ്കില്‍ വൈകൃതം കൊണ്ടോ അവതാരകയോട് മോശമായി പെരുമാറിയതിനെ മലയാള സിനിമയില്‍ നിന്നും ഒരാള്‍ പോലും ന്യായീകരിച്ച് കണ്ടില്ല.. അത് നല്ല കാര്യം.. സാഹചര്യം കൂടുതലായി വഷളാകാന്‍ ഉണ്ടായ പ്രധാന കാര്യം അദ്ദേഹത്തിന്റെ മുന്‍കാല അഭിമുഖങ്ങളിലെ ചില ക്ലിപ്പുകളും മറ്റും പുറത്ത് വന്നതാണ്. ഈ അവതാരകയുടെ പരിപാടിയെ കുറിച്ച് വളരെ മോശം പറയുന്നവരോട്.. ഇഷ്ടമല്ലെങ്കില്‍ കാണാതിരിക്കുക എന്നാണ്

അഖില്‍ മാരാര്‍ പറയുന്നത്. ഉദാഹരണത്തിന് കൊച്ചു ടിവി കുട്ടികളെ ഉദ്ദേശിച്ച് വരുന്ന കണ്ടന്റുകളാണ് ഉണ്ടാവുക.. അത് പോയി കണ്ട ശേഷം അതിനെ കുറ്റം പറയുന്നത് ശരിയായ രീതി അല്ലെന്നും അഖില്‍ മാരാര്‍ ചാനല്‍ ചര്‍ച്ചയ്ക്കിടെ അഭിപ്രായപ്പെട്ടു. ഓരോ ചാനലുകള്‍ നിര്‍മ്മിക്കുന്ന ഓരോ പരിപാടിയ്ക്കും അതിന്റേതായ ഓരോ സ്വഭാവമുണ്ട്, അതിനനുസരിച്ചുള്ള കാഴ്ചക്കാരെയാണ് അവര്‍ സൃഷ്ടിക്കുന്നത്. അങ്ങനെ ടാര്‍ഗെറ്റഡ് ഓഡിയന്‍സിനായി നടക്കുന്ന ഈ അഭിമുഖങ്ങള്‍ എല്ലാം ഒരേപോലെ ആയിരിക്കണം എന്ന് ചിന്തിക്കുന്നതാണ് ചിലരുടെ പ്രശ്‌നം എന്നും അഖില്‍ മാരാര്‍ ചൂണ്ടിക്കാട്ടി..

അതേസമയം, സിനിമ പ്രൊമോഷനിടെ, ഓണ്‍ലൈന്‍ അവതാരകയെ അപമാനിച്ചെന്ന പരാതിയില്‍ അറസ്റ്റിലായ നടന്‍ ശ്രീനാഥ് ഭാസിയെ ലഹരി പരിശോധനയ്ക്ക് വിധേയനാക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ‘ചട്ടമ്പി’ എന്ന തന്റെ പുതിയ സിനിമയുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിനിടെ ശ്രീനാഥ് ഭാസി മോശമായി പെരുമാറിയെന്നും ഭീഷണിപ്പെടുത്തിയെന്നും ആയിരുന്നു അവതാരകയുടെ പരാതി. സംഭവത്തില്‍ നടനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്ത ശേഷം ജാമ്യത്തില്‍ വിട്ടിരുന്നു.

Exit mobile version