Home Film News ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം പങ്കുവെച്ച് അഖിൽ മാരാർ

ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം പങ്കുവെച്ച് അഖിൽ മാരാർ

ബിഗ് ബോസ്സിൽ കൂടി പ്രേഷകരുടെ ശ്രദ്ധ നേടിയ താരമാണ് അഖിൽ മാരാർ. സംവിധായകൻ ആണെങ്കിൽ കൂടിയും അഖിൽ മാരാർ ബിഗ് ബോസ്സിൽ മത്സരിക്കാൻ എത്തിയതോടെയാണ് കുടുംബ പ്രേഷകരുടെ സ്നേഹം നേടിയത്. ഇന്ന് നിരവധി ആരാധകരാണ് അഖിൽ മാരാർക്ക് ഉള്ളത്. .ബിഗ് ബോസ്സിന്റെ ചരിത്രത്തിൽ തന്നെ ഇത്രയും റിയൽ ആയ മത്സരാർത്ഥി വേറെ ഉണ്ടായിരുന്നില്ല എന്നാണു ആരാധകർ പറയുന്നത്. വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ ശ്രദ്ധ നേടാനും അഖിൽ മാരാർക്ക് കഴിഞ്ഞു. ബിഗ് ബോസ് കപ്പ് നേടുമെന്ന ലക്‌ഷ്യം മനസ്സിൽ വെച്ച് കൊണ്ട് തന്നെയാണ് അഖിൽ ബിഗ് ബോസ്സിൽ എത്തിയതും. പരിപാടിയുടെ ആദ്യ ദിവസം മുതൽ തന്നെ ബിഗ് ബോസ് കപ്പ് തനിക് ആയിരിക്കുമെന്ന് അഖിൽ പറഞ്ഞിരുന്നു.

അഖിൽ പറഞ്ഞത് പോലെ തന്നെ ബിഗ് ബോസ്സിലെ ഒന്നാം സ്ഥാനം തന്നെ നേടാൻ താരത്തിന് കഴിഞ്ഞു. ബിഗ് ബോസ്സിൽ നിന്നു തിരിച്ച് എത്തിയ അഖിലിന് ഗംഭീര സ്വീകരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. എന്നാൽ ഇപ്പോൾ തന്റെ ജീവിതത്തിലെ ഒരു സന്തോഷ വാർത്ത പങ്കുവെച്ച് കൊണ്ട് എത്തിയിരിക്കുകയാണ് അഖിൽ. എറണാകുളത്ത് സ്വന്തമായി ഫ്‌ലാറ്റ് വാങ്ങിയതിന്റെ സന്തോഷമാണ് അഖിൽ ആരാധകരുമായിപങ്കുവെച്ചത് . താൻ വാടകയ്ക്ക് താമസിച്ച് കൊണ്ടിരുന്ന ഫ്‌ലാറ്റ് ആണ് താൻ ഇപ്പോൾ സ്വന്തമായി വാങ്ങിച്ചത്. ജീവിതത്തിൽ ഒരു തുണ്ടു ഭൂമി പോലും സ്വന്തമായി വാങ്ങിക്കുമെന്ന് കരുതിയ ആൾ അല്ല ഞാൻ എന്നും ഒരിക്കലും അങ്ങനെ ഒരു ചിന്ത തനിക്ക് ഉണ്ടായിരുന്നില്ല എന്നും അഖിൽ പറയുന്നു.

മാത്രമല്ല, മരിച്ചാൽ കുഴിച്ചിടാൻ ആറടി മണ്ണെങ്കിലും സ്വന്തമായി വേണം എന്ന് ഞാൻ തമാശയ്ക്ക് പറയുമായിരുന്നു എങ്കിലും ഞാൻ സ്വന്തമായി വാങ്ങിക്കുമെന്നു ഞാൻ കരുതിയില്ല. ഇപ്പോൾ ഫ്‌ളാറ്റിന്റെ ഇന്റീരിയർ വർക്ക് നടന്നു കൊണ്ടിരിക്കുകയാണ് എന്നും മൂന്ന് ബിഎച്ച്കെ ഫ്‌ലാറ്റ് ആണ് താൻ സ്വന്തമാക്കിയിരിക്കുന്നത് എന്നും അഖിൽ പറഞ്ഞു. മാത്രമല്ല, താൻ പരസ്യത്തിൽ അഭിനയിക്കുന്നില്ല എന്ന് പറഞ്ഞിരുന്നു. ഞാൻ പറഞ്ഞത് എനിക്ക് യാതൊരു വിശ്വാസവും ഇല്ലാത്ത പരസ്യത്തിൽ അഭിനയിക്കില്ലഎന്നാണ് . എനിക്ക് ബോധ്യം വന്ന പരസ്യങ്ങളിൽ അഭിനയിക്കുന്നതിൽ തനിക്ക് യാതൊരു ബുദ്ധിമുട്ടും ഇല്ല എന്നും അഖിൽ വ്യക്തമാക്കി.

 

 

 

 

 

 

 

Exit mobile version