ബിഗ് ബോസ്സിൽ കൂടി പ്രേഷകരുടെ ശ്രദ്ധ നേടിയ താരമാണ് അഖിൽ മാരാർ. സംവിധായകൻ ആണെങ്കിൽ കൂടിയും അഖിൽ മാരാർ ബിഗ് ബോസ്സിൽ മത്സരിക്കാൻ എത്തിയതോടെയാണ് കുടുംബ പ്രേഷകരുടെ സ്നേഹം നേടിയത്. ഇന്ന് നിരവധി ആരാധകരാണ് അഖിൽ മാരാർക്ക് ഉള്ളത്. .ബിഗ് ബോസ്സിന്റെ ചരിത്രത്തിൽ തന്നെ ഇത്രയും റിയൽ ആയ മത്സരാർത്ഥി വേറെ ഉണ്ടായിരുന്നില്ല എന്നാണു ആരാധകർ പറയുന്നത്. വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ ശ്രദ്ധ നേടാനും അഖിൽ മാരാർക്ക് കഴിഞ്ഞു. ബിഗ് ബോസ് കപ്പ് നേടുമെന്ന ലക്ഷ്യം മനസ്സിൽ വെച്ച് കൊണ്ട് തന്നെയാണ് അഖിൽ ബിഗ് ബോസ്സിൽ എത്തിയതും. പരിപാടിയുടെ ആദ്യ ദിവസം മുതൽ തന്നെ ബിഗ് ബോസ് കപ്പ് തനിക് ആയിരിക്കുമെന്ന് അഖിൽ പറഞ്ഞിരുന്നു.
അഖിൽ പറഞ്ഞത് പോലെ തന്നെ ബിഗ് ബോസ്സിലെ ഒന്നാം സ്ഥാനം തന്നെ നേടാൻ താരത്തിന് കഴിഞ്ഞു. ബിഗ് ബോസ്സിൽ നിന്നു തിരിച്ച് എത്തിയ അഖിലിന് ഗംഭീര സ്വീകരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. എന്നാൽ ഇപ്പോൾ തന്റെ ജീവിതത്തിലെ ഒരു സന്തോഷ വാർത്ത പങ്കുവെച്ച് കൊണ്ട് എത്തിയിരിക്കുകയാണ് അഖിൽ. എറണാകുളത്ത് സ്വന്തമായി ഫ്ലാറ്റ് വാങ്ങിയതിന്റെ സന്തോഷമാണ് അഖിൽ ആരാധകരുമായിപങ്കുവെച്ചത് . താൻ വാടകയ്ക്ക് താമസിച്ച് കൊണ്ടിരുന്ന ഫ്ലാറ്റ് ആണ് താൻ ഇപ്പോൾ സ്വന്തമായി വാങ്ങിച്ചത്. ജീവിതത്തിൽ ഒരു തുണ്ടു ഭൂമി പോലും സ്വന്തമായി വാങ്ങിക്കുമെന്ന് കരുതിയ ആൾ അല്ല ഞാൻ എന്നും ഒരിക്കലും അങ്ങനെ ഒരു ചിന്ത തനിക്ക് ഉണ്ടായിരുന്നില്ല എന്നും അഖിൽ പറയുന്നു.
മാത്രമല്ല, മരിച്ചാൽ കുഴിച്ചിടാൻ ആറടി മണ്ണെങ്കിലും സ്വന്തമായി വേണം എന്ന് ഞാൻ തമാശയ്ക്ക് പറയുമായിരുന്നു എങ്കിലും ഞാൻ സ്വന്തമായി വാങ്ങിക്കുമെന്നു ഞാൻ കരുതിയില്ല. ഇപ്പോൾ ഫ്ളാറ്റിന്റെ ഇന്റീരിയർ വർക്ക് നടന്നു കൊണ്ടിരിക്കുകയാണ് എന്നും മൂന്ന് ബിഎച്ച്കെ ഫ്ലാറ്റ് ആണ് താൻ സ്വന്തമാക്കിയിരിക്കുന്നത് എന്നും അഖിൽ പറഞ്ഞു. മാത്രമല്ല, താൻ പരസ്യത്തിൽ അഭിനയിക്കുന്നില്ല എന്ന് പറഞ്ഞിരുന്നു. ഞാൻ പറഞ്ഞത് എനിക്ക് യാതൊരു വിശ്വാസവും ഇല്ലാത്ത പരസ്യത്തിൽ അഭിനയിക്കില്ലഎന്നാണ് . എനിക്ക് ബോധ്യം വന്ന പരസ്യങ്ങളിൽ അഭിനയിക്കുന്നതിൽ തനിക്ക് യാതൊരു ബുദ്ധിമുട്ടും ഇല്ല എന്നും അഖിൽ വ്യക്തമാക്കി.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…