ബിഗ് ബോസിലെ സമ്മാനമായ കാറ് കിട്ടിയില്ല, അധികൃതരുടെ യാതൊരു പ്രതികരണവുമില്ലെന്നു അഖില്‍

ബിഗ് ബോസ് അഞ്ചാം സീസണിലെ ടൈറ്റിൽ വിന്നർ ആയിരുന്നു അഖിൽ മാരാർ . ഒന്നാ സമാനമായി അഖിലിന് കിട്ടിയത് 50 ലക്ഷം രൂപയുടെ ക്യാഷ് പ്രൈസാണ് . നികുതി കഴിച്ചുള്ള തുകയാണ് ഇവർക്ക് ലഭിക്കുക. മൂന്നാം സീസസണില്‍ 50 ലക്ഷം രൂപ വിലമതിക്കുന്ന ഫ്ലാറ്റായിരുന്നു വിജയിക്ക് സമ്മാനമായി ലഭിച്ചിരുന്നത്. എന്നാല്‍ നാലും അഞ്ചും സീസണുകളില്‍ 50 ലക്ഷം രൂപയുടെ ക്യാഷ് പ്രൈസാണ് വിജയികള്‍ക്ക് ലഭിച്ചത്. അതേസമയം അഖില്‍ മാരാറുടെ സമ്മാനത്തുകയില്‍ നിന്നും മണി ബോക്സിലൂടെ നാദിറ എടുത്ത തുകയും കുറയും.ക്യാഷ് പ്രൈസിന് പുറമെ സീസണ്‍ 5 വിജയി അഖില്‍ മാരാർക്ക് അപ്രതീക്ഷിതമായി ലഭിച്ച സമ്മാനമായിരുന്നു മാരുതി സുസുകിയെ ഫ്രോങ്ക്സ് എന്ന പുതിയ കാർ. ഷോയുടെ സ്പോണ്‍സർമാരില്‍ ഒരാള്‍ കുടിയായ മാരുതി സുസുകി ഒന്നാം സ്ഥാനം നേടിയ അഖില്‍ മാരാർക്ക് കാറും സമ്മാനമായി നല്‍കുകയായിരുന്നു. മാരുതി സുസുകിയുടെ ഏറ്റവും പുതിയ മോഡലായ ഫ്രോങ്ക്സ് ക്രോസോവറിന് 7.47 ലക്ഷം രൂപ മുതൽ 13.13 ലക്ഷം രൂപ വരെയാണ് എക്സ് ഷോറൂം വില വരുന്നത്.സമ്മാനമായി പ്രഖ്യാപിച്ച ഈ കാർ മാസങ്ങള്‍ കഴിഞ്ഞിട്ടും അഖില്‍ മാരാർക്ക് കിട്ടിയില്ലെന്നതാണ് ശ്രദ്ധേയം. ഇപ്പോഴിതാ ഈ സംഭവത്തില്‍ പ്രതികരിച്ചുകൊണ്ട് അഖില്‍ മാരാറും മുന്നോട്ട് വന്നിരിക്കുകയാണ്. വാഹനം ലഭിക്കാനുണ്ടാവുന്ന കാലതാമസത്തെക്കുറിച്ചാണ് താരം പറയുന്നത്. ഓണത്തിന് മുമ്പ് തന്നെ ഡെലിവറി ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ലെന്ന് അഖില്‍ മാരാർ വ്യക്തമാക്കുന്നു.വൈഫിന് കൂടി ഉപയോഗിക്കാന്‍ വേണ്ടി ഓട്ടോമാറ്റിക്ക് ഫുള്‍ ഓപ്ഷന്‍ വാഹനമാണ് ഞാന്‍ താല്‍പര്യപ്പെട്ടത്. വാഹനം കിട്ടുന്നതിന് അവർ പറയുന്നത് അനുസരിച്ച് നികുതി, ഇന്‍ഷൂറന്‍സ് തുടങ്ങി ആറ് ലക്ഷത്തോളം രൂപ ഞാന്‍ അടയ്ക്കുകയും വേണം. ആ പൈസ എപ്പോള്‍ വേണമെങ്കിലും അടയ്ക്കാന്‍ ഞാന്‍ തയ്യാറാണ്. എന്നാല്‍ ഇതുവരെ കാർ കമ്പനിയുടെ ഭാഗത്ത് നിന്നും ഇതുവരെ ഒരു പ്രതികരണവും വന്നില്ല എന്നാണ് അഖിൽ മാരാര് വിഡിയോയിൽ പറയുന്നത് .

ചാനല്‍ അധികൃതരുടെ ഭാഗത്ത് നിന്നും എപ്പോഴും പ്രതികരണം ലഭിക്കുന്നുണ്ട്. ഇത് ഒരു പരാതിയോ പരിഭവമോ ആയി പറയുന്നില്ല. കുറഞ്ഞ പക്ഷം ഇടപെടുന്ന ഒരു രീതിയുണ്ടല്ലോ. സമ്മാനം കൊടുക്കുന്ന വണ്ടിയാണ്, ലഭിക്കാന്‍ ആറ് മാസം കഴിയുമെങ്കിലും അതിനിടയ്ക്ക് ഒരു മറുപടി തരാമല്ലോ. കാത്തിരിക്കാന്‍ നമ്മളും തയ്യാറാണെന്നും അഖില്‍ മാരാർ ചോദിക്കുന്നു.ഏഷ്യാനെറ്റ് അധികൃതരോട് അവരുടെ ഭാഗത്ത് നിന്നും എന്തെങ്കിലും പ്രതികരണം ലഭിച്ചിരുന്നോ എന്ന് ചോദിച്ചപ്പോള്‍, ഒന്നും ലഭിച്ചിട്ടില്ലെന്നാണ്. അതുകൊണ്ട്, എന്തെങ്കിലും പ്രതികരണം അവരുടെ ഭാഗത്ത് നിന്നും ഉണ്ടാവുമോ എന്ന് അറിയാനാണ് ഈ വീഡിയോ ഞാന്‍ ഇവിടുന്ന്. ചുരുക്കത്തില്‍ എനിക്ക് വണ്ടി കിട്ടിയിട്ടില്ലെന്ന് മാത്രമല്ല, മാരുതിയുടെ ഭാഗത്ത് നിന്ന് ഒരു പ്രതികരണം പോലും ലഭിച്ചിട്ടില്ല.അതോടൊപ്പം തന്നെ കോണ്‍ഫിഡന്റ് ഗ്രൂപ്പുകാരെ എനിക്ക് അഭിന്ദിക്കാതിരിക്കാനും വയ്യ. അവർ കൃത്യ സമയത്ത് തന്നെ ബന്ധപ്പെട്ടു. അവർ വലിയ പരിപാടിയായിട്ടായിരുന്നു പരിപാടി പ്ലാന്‍ ചെയ്തത്. എന്നാല്‍ എനിക്ക് ആ പരിപാടിയില്‍ പങ്കെടുക്കുന്നതിന് ബുദ്ധിമുട്ട് നേരിട്ടതുകൊണ്ട് ചെക്ക് തന്നു, പിന്നാലെ അക്കൌണ്ടില്‍ ക്യാഷും വന്നു, പരിപാടി ക്ലോസ്. എന്നാല്‍ കാറിന്റെ കാര്യത്തില്‍ ഒരു അനക്കം പോലും അവരുടെ ഭാഗത്ത് നിന്നില്ലെന്നും ബിഗ് ബോസ് സീസണ്‍ 5 ജേതാവ് വ്യക്തമാക്കുന്നു.

 

Aswathy

Recent Posts

22-ാം വിവാഹ വാര്‍ഷികത്തില്‍ പ്രിയതമയുടെ ഓര്‍മ്മകളുമായി ബിജിബാല്‍!!

മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…

4 hours ago

വറുത്തമീന്‍ കട്ടുതിന്നാന്‍ കയറി, പെട്ടുപോയി!! രക്ഷയായി ഫയര്‍ഫോഴ്‌സ്

പമ്മി പമ്മി അകത്തുകയറി കട്ട് തിന്നുന്നത് പൂച്ചകളുടെ സ്വഭാവമാണ്. എത്രയൊക്കെ സൂക്ഷിച്ചാലും എപ്പോഴെങ്കിലുമൊക്കെ അടുക്കളില്‍ കയറി ആവശ്യമുള്ളത് കഴിച്ച് സ്ഥലം…

4 hours ago

മകനോടൊപ്പം അയ്യപ്പ സന്നിധിയിലെത്തി രമേഷ് പിഷാരടി!!

കൊമേഡിയനായും നടനായും നിര്‍മ്മാതാവും മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് രമേഷ് പിഷാരടി. ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമാണ് പിഷു. സോഷ്യലിടത്ത് സജീവമായ…

5 hours ago

ശബ്ദം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു…രോഗാവസ്ഥ വെളിപ്പെടുത്തി നടി ജോളി ചിറയത്ത്

അങ്കമാലി ഡയറീസ്, കടുവ, സുലൈഖ മന്‍സില്‍, തൊട്ടപ്പന്‍ തുടങ്ങിയ ചിത്രങ്ങളിലെ ശക്തമായി കഥാപാത്രങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി ജോളി…

5 hours ago

ആഘോഷങ്ങള്‍ ഇല്ല…50ാം ജന്മദിനം ആഘോഷമാക്കേണ്ടെന്ന് വിജയ്

ഇളയദളപതി വിജയിയുടെ അമ്പതാം ജന്മദിനാഘോഷം ആഘോഷമാക്കാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധക ലോകം. എന്നാല്‍ ഇത്തവണത്തെ ആഘോഷപരിപാടികള്‍ ഒഴിവാക്കിയിരിക്കുകയാണ് താരം. തമിഴ്നാട് കള്ളക്കുറിച്ചിയിലെ…

6 hours ago

തൻറെ ആരോപണം തെറ്റാണ് എങ്കില്‍ മഞ്ജു വാര്യര്‍ നിഷേധിക്കട്ടെ, സനൽ കുമാർ

അടിക്കടി വിവാദങ്ങൾ ഉണ്ടാക്കുന്ന സംവിധായകാണാന് സനൽ കുമാർ ശശിധരൻ. ഇപ്പോഴിതാ മഞ്ജു വാര്യര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ആരോപണങ്ങളുമായാണ് സനല്‍കുമാര്‍…

9 hours ago