‘നിര്‍ത്തെടാ എരപ്പാളികളെ നിന്റെയൊക്കെ ശബ്ദം പൊങ്ങിയാല്‍ രോമത്തെ തൊടില്ല എന്റെ…’!! ഈ ഡയലോഗ് മമ്മൂക്ക ഇപ്പോള്‍ വീട്ടിലിരുന്ന് പറയുന്നുണ്ടാവും-അഖില്‍ മാരാര്‍

പുഴു സിനിമയുമായി ബന്ധപ്പെടുത്തി മെഗാസ്റ്റാര്‍ മമ്മൂട്ടിയ്‌ക്കെതിരെ വലിയ രീതിയില്‍ സൈബര്‍ ആക്രമണമാണ് നടക്കുന്നത്. പിന്നാലെ നിരവധി പേരാണ് താരത്തിന് പിന്തുണയുമായി എത്തുന്നത്. ഇപ്പോഴിതാ താരത്തിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ അഖില്‍ മാരാര്‍. പുഴു സിനിമ ബ്രാഹ്‌മണ വിരുദ്ധമാണെന്നും അതില്‍ ഹിന്ദുത്വത്തിനെതിരാണെന്നും അതിന് മമ്മൂട്ടിക്ക് പങ്കുണ്ടെന്നുമൊക്കെ ആരോപിച്ചാണ് സൈബര്‍ ആക്രമണവും സോഷ്യല്‍മീഡിയയിലൂടെ വിദ്വേഷ പ്രചാരണവും നടക്കുന്നത്.
പുഴു സിനിമയുടെ സംവിധായികയുടെ ഭര്‍ത്താവ് പറഞ്ഞത് കേട്ട് മമ്മൂക്ക എന്ന മനുഷ്യനെ ആക്ഷേപിക്കുന്ന ഒരുപറ്റം വര്‍ഗീയ കോമരങ്ങള്‍ ഈ നാടിനെ തകര്‍ക്കാന്‍ നോക്കുന്ന വിഷ ജന്മങ്ങളാണെന്ന് അഖില്‍ മാരാര്‍ പറയുന്നു.

ഒരു മുഴുനീള മോഹന്‍ലാല്‍ ഷാജി കൈലാസ് ചിത്രത്തില്‍ മമ്മൂക്കയുടെ ചിത്രം കാണിക്കുമ്പോള്‍ തീയറ്ററില്‍ ലാലേട്ടന്‍ ആരാധകര്‍ കൂവുന്നു… തൊട്ടടുത്ത ഫ്രമില്‍ ഘന ഗംഭീര്യമായ മമ്മൂക്കയുടെ ശബ്ദത്തില്‍ സംഭാഷണം വരുന്നു..്ഭാ നിര്‍ത്തെടാ എരപ്പാളികളെ നിന്റെയൊക്കെ ശബ്ദം പൊങ്ങിയാല്‍ രോമത്തെ തൊടില്ല എന്റെ… ‘പറഞ്ഞത് മണപ്പള്ളി പവിത്രന്റെ ശിങ്കിടികളോടാണെങ്കിലും കൊണ്ടത് ചില അന്തങ്ങള്‍ ആയ ആരാധകര്‍ക്കാണ്… ഈ ഡയലോഗ് ഇപ്പോള്‍ മമ്മൂക്ക വീട്ടിലിരുന്നു പറയുന്നുണ്ടാവും…

പുഴു സിനിമയുടെ സംവിധായികയുടെ ഭര്‍ത്താവ് പറഞ്ഞത് കേട്ട് മമ്മൂക്ക എന്ന മനുഷ്യനെ ആക്ഷേപിക്കുന്ന ഒരുപറ്റം വര്‍ഗീയ കോമരങ്ങള്‍ ഈ നാടിനെ തകര്‍ക്കാന്‍ നോക്കുന്ന വിഷ ജന്മങ്ങളാണ് എന്ന് പറയാതെ വയ്യ… തന്റെ അഭിനയ ജീവിതത്തിന്റെ അന്‍പത് വര്‍ഷങ്ങള്‍ അടുക്കുന്ന ഒരു മനുഷ്യന്‍.. നാളിത് വരെ മലയാളികള്‍ക്ക് എത്രത്തോളം പ്രിയങ്കരനായിരുന്നോ അത്രത്തോളം അല്ലെങ്കില്‍ അതിനേക്കാള്‍ പ്രിയങ്കരനായി തന്നെ ഇനിയും മുന്നോട്ട് പോകും…

Ott യില്‍ പോലും ആരും കാണാത്ത തീയറ്ററില്‍ യാതൊരു ശ്രദ്ധയും കിട്ടാത്ത ഒരു ചിത്രം ചെയ്തിട്ട് വേണം മമൂട്ടിക്ക് അജണ്ട നടപ്പിലാക്കാന്‍ എന്ന സാമാന്യ ബോധം പോലും ഇല്ലാത്ത കുറെ വിഷ ജന്തുക്കള്‍… വ്യത്യസ്തമായ കഥാപാത്രങ്ങള്‍ തേടി പലരെയും അങ്ങോട്ട് ബന്ധപെട്ടു അഭിനയത്തിന്റെ പുതിയ സാദ്ധ്യതകള്‍ തേടി അലയുന്ന ഇന്ത്യയില്‍ തന്നെ പലരും ഒഴിവാക്കുന്ന കഥാപാത്രങ്ങള്‍ അദ്ദേഹം സ്വീകരിക്കുന്നതും അത് നിര്‍മ്മിക്കുന്നതും അഭിനയം എന്ന കലയോട് ഉള്ള അടങ്ങാത്ത അഭിനിവേശമാണ്… അത് കൊണ്ടാണ് മറ്റാരും നിര്‍മിക്കാന്‍ താല്പര്യപെടാത്ത സാമ്ബത്തിക നഷ്ടങ്ങള്‍ വരുന്ന പുഴു, കാതല്‍, നന്പകല്‍ പോലെയുള്ള ചിത്രങ്ങള്‍ അദ്ദേഹം നിര്‍മിച്ചത്…

ഈ ചിത്രങ്ങള്‍ വളരെ ചെറിയ തുകയ്ക്ക് ott യില്‍ വിറ്റ് പോയവയാണ്.. അതില്‍ തന്നെ കാതല്‍ pay per view എന്നാണ് എന്റെ അറിവ്… പാകിസ്താന്റെ പിടിയില്‍ പെട്ട സൈനികനായി അഭിനയിച്ചപ്പോള്‍ മമ്മൂക്ക അവരോട് പറയുന്ന സംഭാഷണം.. ”പെറ്റ തള്ളയെ കൂട്ടികൊടുക്കുന്ന പെണ്ണൂട്ടി നായിന്റെ മോനെ ആണുങ്ങളുടെ ചോരയ്ക്ക് വില പറയുന്നോ…’ രാജ്യ സ്‌നേഹം നിറയുന്ന ഈ വാക്കുകള്‍ ആരുടെ അജണ്ട പ്രകാരം ആണ് മമ്മൂക്ക പറഞ്ഞത്…

സിനിമയെ സിനിമ ആയി കാണാനുള്ള ബോധം മലയാളി സമൂഹത്തിനു ഉണ്ടായിരുന്നത് കൊണ്ടും ഇത് പോലെയുള്ള വര്‍ഗീയ വിഷങ്ങള്‍ നമുക്കിടയില്‍ സജീവമല്ലാതിരുന്നത് കൊണ്ടുമാണ്… മലയാളികളുടെ കലാ സാംസ്‌കാരിക രംഗത്തെ അതുല്യ പ്രതിഭകള്‍ ആണ് മമൂക്കയും ലാലേട്ടനും… ക്ഷേത്ര ദര്‍ശനം ചെയ്ത ലാലേട്ടനെ ആക്ഷേപിക്കുന്ന വര്‍ഗീയ വിഷങ്ങളും അനാവശ്യമായി മമ്മൂക്കയെ വര്‍ഗീയ വാദി ആക്കുന്ന വര്‍ഗീയ വിഷങ്ങളും നമ്മുടെ ഇടയില്‍ ഉണ്ട്…ഇവരെയൊക്കെ തിരിച്ചറിയാന്‍ മലയാളിക്കു കഴിയട്ടെ എന്നാശംസിക്കുന്നു…

അഞ്ച് നേരം നിസ്‌കരിച്ചാലും വെള്ളിയാഴ്ച പള്ളിയില്‍ പോയാലും അസ്സലാമു അലൈക്കും പറഞ്ഞാലൊന്നും ആരും തീവ്രവാദി ആകില്ല.. മറിച്ചു സ്വന്തം വിശ്വാസം പുലര്‍ത്തുന്നതിനൊപ്പം മറ്റുള്ളവരുടെ വിശ്വാസത്തെ ബഹുമാനിക്കാന്‍ കൂടി കഴിയണം.. മതപരമായ എല്ലാ ആചാരങ്ങളും പുലര്‍ത്തി മതേതര മൂല്യം ഉയര്‍ത്തി പിടിച്ചും ഞങ്ങളുടെ പ്രിയപ്പെട്ട മമ്മൂക്കയായി ഇനിയും അഭ്രപാളിയില്‍ അത്ഭുതം തീര്‍ക്കാന്‍ അങ്ങേയ്ക്ക് കഴിയട്ടെ… ഹൃദയം നിറഞ്ഞ പിന്തുണ അറിയിക്കുന്നു…

Anu

Recent Posts

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

3 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

4 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

4 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

4 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

4 hours ago

ജാസ്മിനെ അവൾ വിശ്വസിച്ചവർ തന്നെ ചതിച്ചു, സായി കൃഷ്ണ

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…

5 hours ago