തന്റെ 50-ാം വയസിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി നടി ട്വിങ്കിൾ ഖന്ന. ലണ്ടൻ സർവകലാശാലയിൽ നിന്നാണ് ട്വിങ്കിൾ ബിരുദാനന്തര ബിരുദം നേടിയത്. ഫിക്ഷൻ റൈറ്റിംഗ് മാസ്റ്റർ പ്രോഗ്രാമിലാണ് താരം ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയത്. ഭർത്താവും നടനുമായി അക്ഷയ് കുമാറിനൊപ്പം കോൺവെക്കേഷൻ വേഷത്തിൽ നിൽക്കുന്ന ചിത്രം ട്വിങ്കിൾ ഖന്ന സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. 2022ലാണ് ലണ്ടൻ യൂണിവേഴ്സിറ്റിയിൽ ട്വിങ്കിൾ ഖന്ന പഠനത്തിനായി ചേർന്നത്. ഭാര്യയുടെ അഭിമാന നേട്ടത്തിന്റെ സന്തോഷം നടൻ അക്ഷയ് കുമാറും പങ്കുവെച്ചിട്ടുണ്ട്.
“രണ്ടു വർഷം മുമ്പ്, നീ വീണ്ടും പഠിക്കാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞപ്പോൾ എന്താണ് ഉദ്ദേശിച്ചത് എന്ന് ശരിക്കും സംശയിച്ചു. പക്ഷേ, വീടും എന്നെയും കുട്ടികളെയുമെല്ലാം ശ്രദ്ധിക്കുന്നതിനൊപ്പം മുഴുനീള വിദ്യാർത്ഥിയായുള്ള ജീവിതം നീ കൈകാര്യം ചെയ്യാൻ തുടങ്ങി. അന്ന മുതൽ ഒരു സൂപ്പർ വുമണിനെ വിവാഹം കഴിച്ചുവെന്ന് ഞാൻ മനസിലാക്കി. നിൻറെ ബിരുദദാന വേളയിൽ, ടീന, നീ അഭിമാനമാണ്. നിന്നെ അഭിനന്ദിക്കാൻ വാക്കുകൾക്ക് വേണ്ടി ഞാനും പഠിച്ചിരുന്നെങ്കിൽ എന്ന് തോന്നുന്നു” – അക്ഷയ് കുമാർ കുറിച്ചു.
അന്തരിച്ച പ്രശസ്ത നടൻ രാജേഷ് ഖന്നയുടെയും ഡിംപിൾ കപാഡിയയുടെയും മകളാണ് ട്വിങ്കിൾ ഖന്ന. 1995ൽ ബോബി ഡിയോളിനൊപ്പം ‘ബർസാത്’ എന്ന ചിത്രത്തിലൂടെ അഭിനയ ജീവിതം ആരംഭിച്ചത്. അഭിനയ ലോകത്തേക്ക് ചുവടുവെച്ചെങ്കിലും പിന്നീട് വിവാഹ ശേഷം അഭിനയം നിർത്തി എഴുത്തുകാരിയാവുകയായിരുന്നു.
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…