‘ഞാന്‍ ഒരു വിശുദ്ധനോ മാലാഖയോ അല്ല എനിക്കും തെറ്റുകള്‍ പറ്റാം’- അലന്‍സിയര്‍

അപ്പന്‍ സിനിമയിലെ തന്റെ കഥാപാത്രത്തിനെതിരെ നിറയുന്ന വിമര്‍ശനങ്ങളോട് പ്രതികരിച്ച് നടന്‍ അലന്‍സിയര്‍. സിനിമയിലെ കഥാപാത്രങ്ങളെ വിമര്‍ശിക്കാം പക്ഷെ അത് മാന്യമായിട്ടാവണമെന്ന് താരം പറഞ്ഞു. തനിക്ക് തെറ്റുകള്‍ സംഭവിക്കാം, എന്നാല്‍ അത് ഏറ്റു പറയാന്‍ താന്‍ തയ്യാറാണെന്നും അലന്‍സിയര്‍ പറഞ്ഞു.

ഓരോ തവണ സിനിമ കാണുമ്പോഴും എനിക്ക് കുറച്ചു കൂടി നന്നാക്കാമായിരുന്നെന്ന് തോന്നാറുണ്ട്. അതുപോലെ വ്യക്തി ജീവിതത്തില്‍ ഞാന്‍ ഒരു വിശുദ്ധനോ മാലാഖയോ അല്ല. എനിക്കും തെറ്റുകള്‍ പറ്റാം. ആ തെറ്റുകള്‍ ഏറ്റു പറയാന്‍ ഞാന്‍ തയ്യാറാണെന്നും താരം വിശദമാക്കി.

എന്നെ വിമര്‍ശിക്കാന്‍ നിങ്ങള്‍ക്ക് അവകാശമുണ്ട്. പക്ഷെ വിമര്‍ശനം മാന്യമായിട്ടാവണം. അശ്ലീലം കൊണ്ട് നിങ്ങള്‍ക്ക എന്നെ തോല്പിക്കാനാവും, കൊന്ന് കളയാം എന്നാണെങ്കില്‍ ഞാന്‍ ചത്തുപോകുമായിരിക്കും. പക്ഷെ ഞാന്‍ തോറ്റുപോകില്ലെന്നും അലന്‍സിയര്‍ പറയുന്നു.

മലയോര കര്‍ഷകരുടെ പശ്ചാത്തലമാണ് അപ്പന്‍ സിനിമ. അരയ്ക്ക് കീഴെ തളര്‍ച്ച ബാധിച്ച് കട്ടിലില്‍ ജീവിതം തള്ളി നീക്കുന്ന ഒരു അപ്പന്റെയും അദ്ദേഹത്തിന്റെ സ്വത്തിനായി മരണം കാത്ത് നില്‍ക്കുന്ന ഭാര്യയുടെയും മക്കളുടെയും മരുമക്കളുടെയും കഥയാണ് ‘അപ്പന്‍’ സിനിമ പറയുന്നത്.

സിനിമയിലെ അപ്പന്‍ എന്ന ടൈറ്റില്‍ കഥാപാത്രമായി എത്തുന്നത് അലന്‍സിയറാണ്. സണ്ണി വെയ്‌നും, ഗ്രെയ്സ് ആന്റണിയും, അനന്യയും, വിജിലേഷും, പോളി വില്‍സന്റുമാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ കഥ, തിരക്കഥ രചിച്ചിരിക്കുന്നത് സംവിധായകന്‍ മജുവും ആര്‍ ജയകുമാറും ചേര്‍ന്നാണ്. കഴിഞ്ഞദിവസം അന്തരിച്ച ഛായഗ്രാഹകന്‍ പപ്പുവാണ് സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തത്. എഡിറ്റിംഗ് കിരണ്‍ ദാസ് ആണ് നിര്‍വഹിച്ചിരിക്കുന്നു. അന്‍വര്‍ അലിയുടെ വരികള്‍ക്ക് ഡോണ്‍ വിന്‍സെന്റ് ആണ് സംഗീതം.

Anu

Recent Posts

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

4 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

5 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

5 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

5 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

6 hours ago

ജാസ്മിനെ അവൾ വിശ്വസിച്ചവർ തന്നെ ചതിച്ചു, സായി കൃഷ്ണ

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…

6 hours ago