‘എബ്രിഡ് ഷൈന്‍ എന്ന ഫിലിം മേക്കര്‍ എന്നെ ഉടച്ചുവാര്‍ത്തു, എങ്ങനെ അഭിനയക്കണമെന്ന് ബോധ്യമാക്കി തന്നു’ പ്രശാന്ത് അലക്‌സാണ്ടര്‍

അവതാരകന്‍, ചലച്ചിത്ര നടന്‍ എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് പ്രശാന്ത് ഫിലിപ്പ് അലക്സാണ്ടര്‍. ‘നമ്മള്‍’ മുതല്‍ ‘സിബിഐ 5’ വരെ വ്യത്യസ്തങ്ങളായ ഒട്ടേറെ കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്ക് മുന്നിലെത്തിയ താരത്തിന് ഇപ്പോള്‍ കൈ നിറയെ ചിത്രങ്ങളാണ്. കരിയറില്‍ ഉയര്‍ച്ച താഴ്ചകളുണ്ടായെങ്കിലും നിരാശപ്പെടാതെ പുതിയ പുതിയ വേഷങ്ങള്‍ ഭംഗിയാക്കുന്നതിന്റെ തിരക്കിലാണ് നടന്‍. ഇപ്പോഴിതാ പ്രമുഖ മാധ്യമത്തിന് നല്‍കിയ അദ്ദേഹത്തിന്റെ അഭിമുഖമാണ് ശ്രദ്ധേയമാകുന്നത്.

‘എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ആക്ഷന്‍ ഹീറോ ബിജു ആണ് എന്റെ കരിയര്‍ ഗ്രാഫ് മാറ്റി വരച്ചത്. ആ സിനിമയുടെ ഭാഗമായപ്പോഴാണ് ചുരുങ്ങിയ കാലത്തിനിടയില്‍ സിനിമ എത്രത്തോളം മാറിപ്പോയെന്നും ഞാന്‍ സിനിമയില്‍ നിന്ന് എത്രത്തോളം അകലെയാണെന്നും മനസ്സിലാക്കുന്നത്. എബ്രിഡ് ഷൈന്‍ എന്ന ഫിലിം മേക്കര്‍ എന്നെ ഉടച്ചുവാര്‍ത്താണ് ആക്ഷന്‍ ഹീറോ ബിജുവിലെ റോള്‍ ചെയ്യിച്ചത്.

എങ്ങനെ വേണം നാച്ചുറലായി അഭിനയിക്കാന്‍എന്ന് ആ സിനിമയിലൂടെ എബ്രിഡ് ഷൈന്‍ എനിക്ക് ബോധ്യമാക്കിത്തന്നു. പിന്നീട് ഞാന്‍ അവസരങ്ങള്‍ അങ്ങോട്ട് ചോദിച്ചിറങ്ങുകയായിരുന്നു. അതോടെ വീണ്ടും വേഷങ്ങളും സിനിമയിലെ നല്ല സൗഹൃദങ്ങളും എന്നെ തേടി വരാന്‍ തുടങ്ങിയെന്ന് താരം വെളിപ്പെടുത്തുന്നു.

സിനിമയില്‍ തന്നെ തുടരണം എന്ന ആഗ്രഹം ശക്തമായി ഉണ്ടായിരുന്നതിനാല്‍ അഭിനയത്തിന് പുറമേയുള്ള മേഖലകളിലേക്കും കടന്നുചെന്നു. അസിസ്റ്റന്റ് ഡയറക്ടര്‍, പ്രോജക്ട് ഡിസൈനര്‍, തിരകഥാകൃത്ത് അങ്ങനെ പല പരീക്ഷണങ്ങളും നടത്തി. എന്നാല്‍ അവിടെയും പ്രതീക്ഷിച്ച വിജയം ഉണ്ടായില്ല. ചുരുക്കത്തില്‍ പറഞ്ഞാല്‍ മൂന്ന് വര്‍ഷത്തോളം പൂര്‍ണമായും സിനിമാ അഭിനയ രംഗത്തുനിന്നുതന്നെ മാറിനില്‍ക്കേണ്ടി വന്നെന്നും താരം പറഞ്ഞു.

കളിമണ്ണ്, അവതാരം, ആക്ഷന്‍ ഹീറോ ബിജു, പാ.വ, കവി ഉദ്ദേശിച്ചത്, അവരുടെ രാവുകള്‍, ലൂസിഫര്‍ തുടങ്ങിയവയാണ് അലക്‌സാണ്ടര്‍ അഭിനയിച്ച പ്രധാന ചിത്രങ്ങള്‍.

Gargi

Recent Posts

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

10 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

10 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

12 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

15 hours ago

ഓൺലൈൻ ചാനലുകാർ നേരിട്ടും അല്ലാതെയും  തന്നെ ഭീഷണിപ്പെടുത്താറുണ്ട്; ആസിഫ് അലി

റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…

17 hours ago

സ്നേഹിച്ചവർ വിശ്വാസവഞ്ചന കാണിച്ചു; ഇന്റർവ്യൂകൾ കൊടുക്കില്ല: ജാസ്മിൻ ലൈവിൽ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബി​​ഗ്…

18 hours ago