ബേബി ഡോളിനെ പോലെ തിളങ്ങി ആലിയ ഭട്ട്- ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

ബോളിവുഡ് നടി ആലിയ ഭട്ട് അഭിനയത്തിനു പുറമേ ഫാഷനും ഏറെ ശ്രദ്ധ കൊടുക്കുന്നയാളാണ്. താരത്തിന്റെ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ ആലിയയുടെ പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ബേബി ഡോളിന്റെ ലുക്കിലാണ് നടിയെത്തിയത്. വൈറ്റ്, പിങ്ക്, ഗോള്‍ഡന്‍ കളര്‍ ഡ്രസുകളിലാണ് താരമെത്തിയിരിക്കുന്നത്.

‘എല്ലേ’ മാഗസിനു വേണ്ടി നടത്തിയ ഫോട്ടോഷൂട്ടാണിത്. ഫാല്‍ഗുനി ഷെയ്ന്‍ പീക്കോക്കിന്റെ പിങ്ക് ഫോക്സ് തൂവലുകളുള്ള പിങ്ക് ലെമനേഡ് ഗൗണ്‍. മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ അല്ലൂര്‍ ശേഖരത്തില്‍ നിന്നുള്ള മോതിരങ്ങളും കമ്മലുകളും ധരിച്ചാണ് താരത്തിന്റെ ചിത്രങ്ങള്‍. പിങ്ക് ഗൗണിനൊപ്പം ഒരു പിങ്ക് ഷ്രഗ്ഗ് ധരിച്ചിട്ടുണ്ട്, ഒപ്പം കഴുത്തില്‍ നെക്ലൈനും മുഴുവന്‍ പിങ്ക് സീക്വിനുകളും നല്‍കിയിട്ടുണ്ട്. നിരവധി പേരാണ് ചിത്രങ്ങള്‍ക്ക് കമന്റുകളുമായെത്തിയത്.

അതേസമയം ആലിയയുടെ വര്‍ക്കൗട്ട് ചിത്രങ്ങളും അടുത്തിടെ പുറത്തിറങ്ങിയിരുന്നു. മാനസികവും ശാരീരികവുമായി എല്ലാ സ്ത്രീകളും വലിയ വെല്ലുവിളികളുമായി കടന്നുപോകുന്ന സമയമാണിത്. ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ നല്ല രീതിയിലുള്ള അര്‍പ്പണബോധവും ക്ഷമയും വേണം.

അത്തരത്തില്‍ ആലിയയും വര്‍ക്കൗട്ടിലേക്ക് കടന്നിരിക്കുകയാണ്. ആലിയ തന്നെയാണ് കഠിനമായ യോഗ പരിശീലിക്കുന്ന ചിത്രങ്ങള്‍ പങ്കുവച്ചത്. ധൈര്യപൂര്‍വ്വം ‘ഇന്‍വേര്‍ഷന്‍’ പോലുളള യോഗ മുറകളും താരം പരിശീലിക്കുന്നുണ്ട്. നവംബര്‍ ആറിനാണ് ആലിയയ്ക്കും രണ്‍ബീര്‍ കപൂറിനും മകള്‍ ജനിച്ചത്.

Gargi

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

3 hours ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

4 hours ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

4 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

6 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

7 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

9 hours ago