ബോളിവുഡിന്റെ പ്രിയപ്പെട്ട താരജോഡിയാണ് രൺബീർ കപൂറും ആലിയ ഭട്ടും. ഇരുവരുടേയും പ്രണയവും വിവാഹവുമെല്ലാം രാജ്യമാകെ ആഘോഷമാക്കിയിരുന്നു. 2021 ലായിരുന്നു ഇരുവരുടേയും വിവാഹം. ഇപ്പോൾ രൺബീറിനെ ആദ്യമായി കണ്ടതിനെക്കുറിച്ച് തുറന്ന് പറയുകയാണ് ആലിയ. രൺബീറിനെ താൻ ആദ്യമായി കാണുമ്പോൾ തനിക്ക് വെറും ഒമ്പത് വയസായിരുന്നുവെന്നാണ് ആലിയ പറയുന്നത്. ബാലതാരമായി അഭിനയിക്കാൻ എത്തിയപ്പോഴാണ് രൺബീറിനെ അവിടെ വച്ച് കണ്ടത്.
സഞ്ജയ് ലീല ബൻസാലി ഒരുക്കിയ ബ്ലാക്ക് എന്ന ചിത്രത്തിന്റെ ഓഡിഷനിൽ പങ്കെടുക്കാൻ ആണ് അന്ന് ആലിയ എത്തിയത്. അമ്മ സോണി റാസ്ദാന്റെ ഒപ്പമാണ് അന്ന് ആലിയ ഓഡിഷന് എത്തിയത്. ഇന്നത്തെ സൂപ്പർ താരമായിരുന്നില്ല രൺബീർ അന്ന്, സഞ്ജയ് ലീല ബൻസാലിയുടെ അസിസ്റ്റന്റായിരുന്നു. ബ്ലാക്കിന്റെ ഓഡിഷനിടെയുള്ള രൺബീറിന്റേയും ആലിയയുടേയും ചിത്രങ്ങൾ അടുത്തിടെ വൈറലായിരുന്നു. 20 വയസായിരുന്നു അന്ന് രൺബീറിന്റെ പ്രായം.
പിന്നീട് സഞ്ജയ് ലീല ബൻസാലി തന്നെ ഒരുക്കിയ സാവരിയ എന്ന ചിത്രത്തിലൂടെയായിരുന്നു രൺബീർ അഭിനയ ലോകത്ത് അരങ്ങേറിയത്. പിന്നീട് രൺബീറും ആലിയയും ഒരുമിച്ച് അഭിനയിക്കുകയും ഇരുവരും പ്രണയത്തിലാവുകയുമായിരുന്നു. അയാൻ മുഖർജി സംവിധാനം ചെയ്ത ബ്രഹ്മാസ്ത്രയുടെ ചിത്രീകരണത്തിനിടെയാണ് ഇരുവരുടെയും പ്രണയം മൊട്ടിട്ടത്. നീണ്ടനാളത്തെ പ്രണയത്തിന് ശേഷം ഇരുവരും വിവാഹിതരാവുകയും ചെയ്തു.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…