ഇന്ത്യന്‍ സിനിമാ ലോകത്ത് തന്നെ ചരിത്രം കുറിച്ചുകൊണ്ടിരിക്കുന്ന സിനിമയാണ് ആര് ആര് ആര്. സിനിമാ തീയറ്ററുകളില്‍ മികച്ച അഭിപ്രായം നേടി പ്രദര്‍ശനം തുടരുകയാണ്. ഇപ്പോഴിതാ സിനിമ ആയിരം കോടി പിന്നിട്ട് ജൈത്രയാത്ര തുടരുകയാണ്. 550 കോടി രൂപ ചിലവിട്ട് നിര്‍മ്മിച്ച ഈ സിനിമ രാജമൗലിയാണ് സംവിധാനം ചെയ്തത്. ജൂനിയര്‍ എന്‍ടിആറും രാം ചരണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ബോളിവുഡ് താര റാണി ആലിയ ഭട്ടും മറ്റ് പ്രമുഖ നടന്മാരും അണിനിരന്നു. കഴിഞ്ഞ ദിവസം ചിത്രം ആയിരം കോടി കളക്ഷന്‍ പിന്നിട്ടതിന്റെ ആഘോഷ പരിപാടികള്‍ നടന്നു എങ്കിലും ആലിയ പരിപാടിയ്ക്ക്
എത്തിയിരുന്നില്ല. എന്നാല്‍ ആലിയയുടെ യൂട്യൂബ് ചാനലില്‍ എത്തിയ വീഡിയോ ആണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ വൈറലായി മാറുന്നത്. ആലിയയുടെ കരിയര്‍ തന്നെ മാറ്റിമറിച്ച ‘ഗാംഗുഭായ് കത്ത്യാവാടി’യുടെ വിജയത്തിനുപിന്നാലെ ‘ആര്‍ആര്‍ആറും’ മികച്ച വിജയം നേടിയതോടെ ആ സന്തോഷം തന്റെ യൂട്യൂബ് ചാനല്‍ വഴി പുറത്ത് വിട്ടിരിക്കുകയാണ് ആലിയ. ആര് ആര് ആര് എന്ന സിനിമയ്ക്ക് വേണ്ടി താന്‍ ജീവിതത്തില്‍ ആദ്യമായി ചെയ്ത കാര്യങ്ങളെ കുറിച്ചാണ് ആലിയ വീഡിയോയില്‍ പറയുന്നത്. ഷൂട്ടിംഗ് സമയത്ത് ഉണ്ടായ അനുഭവങ്ങളെ കുറിച്ചും
താരറാണി വീഡിയോയില്‍ വിവരിക്കുന്നുണ്ട്. ”ആദ്യമായി തെലുങ്ക് സംസാരിക്കാന്‍ ഞാന്‍ പഠിച്ചതും സിനിമാ സെറ്റില്‍ ബിരിയാണി കഴിച്ചതും ആര് ആര് ആറിന്റെ സെറ്റില്‍ വെച്ചാണ് എന്നാണ് ആലിയ പറയുന്നത്. മറ്റൊരു സിനിമയ്ക്കുവേണ്ടി എന്റെ മുടി കളര്‍ ചെയ്തിരുന്നു. ആര്‍ആര്‍ആറില്‍ എനിക്ക് ഇരുണ്ട മുടി വേണം. ഞാനെന്റെ മുടി കളര്‍ ചെയ്തു, പക്ഷേ സെറ്റില്‍ പോയപ്പോള്‍, വെളിച്ചമോ മറ്റോ കാരണം, ഹൈലൈറ്റ്സുകള്‍ തെളിഞ്ഞു കാണാമായിരുന്നു, ആലിയ പറഞ്ഞു.. അതേസമയം, സിനിമയുടെ സംവിധായകന് രാജമൗലി പുരാണങ്ങളെ കുറിച്ചും ഇന്ത്യന്‍ ചരിത്രത്തെ കുറിച്ചും എല്ലാം പറഞ്ഞു തരുമായിരുന്നു എന്നും അത് കേട്ടിരിക്കുന്നത് വളരെ രസകരമായി മറ്റൊരു കാര്യം ആയിരുന്നു എന്ന് കൂടി പറയുകയാണ് ആലിയ ഭട്ട്.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…