പുതിയ സന്തോഷം പങ്കുവെച്ച് ആലിയ ഭട്ട്, ആശംസകളുമായി ആരാധകരും!

ബോളിവുഡിൽ നിരവധി ആരാധകർ ഉള്ള താരമാണ് ആലിയ ഭട്ട്. കുറഞ്ഞ നാളുകൾ കൊണ്ട് തന്നെ ബോളിവുഡിൽ തന്റേതായ താര സ്ഥാനം നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞു. ബോളിവുഡ് താരം രൺബീർ കപൂറുമായി ആലിയ പ്രണയത്തിൽ ആണെന്നത് പരസ്യമായ രഹസ്യമാണ്. പല വേദികളിലും ഇരുവരും ഒരുമിച്ച് എത്തിയത് ആരാധകരുടെ സംശയത്തിന് കാരണം ആയിരുന്നു. ഇരുവരെയും കുറിച്ച് വലിയ രീതിയിൽ ഉള്ള ഗോസിപ്പുകളും പ്രചരിച്ചിരുന്നു. ഒടുവിൽ തങ്ങൾ പ്രണയത്തിൽ ആണെന്ന് ഇരുവരും സമ്മതിക്കുകയും ചെയ്തിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുൻപ് ആലിയയ്ക്ക് കോവിഡ് ബാധിച്ചിരുന്നു. ഇപ്പൊൾ താരം കോവിഡിൽ നിന്നും മുക്തി നേടിയിരിക്കുകയാണ്. ആലിയ തന്നെയാണ് ഈ വിവരം ആരാധകരുമായി പങ്കുവെച്ചത്. കോവിഡ് നെഗറ്റിവ് ആയതിനാൽ വീണ്ടും ഷൂട്ടിങ്ങിലേക്ക് പോകുകയാണെന്നും താരം പറഞ്ഞു.

”നിങ്ങളുടെ ഉത്കണ്ഠയുടെയും കരുതലിന്റെയും എല്ലാ സന്ദേശങ്ങളും ഞാന്‍ വായിച്ചിരുന്നു. കോവിഡ് നെഗറ്റീവായതോടെ ഡോക്ടര്‍മാരോട് സംസാരിച്ചതിന് ശേഷം ഐസൊലേഷനില്‍ നിന്നും ഞാൻ തിരികെയെത്തി. ഇന്നു മുതല്‍ വീണ്ടും ജോലിയില്‍ പ്രവേശിക്കുകയാണ്. നിങ്ങളുടെ എല്ലാ പ്രാർത്ഥനകൾക്കും നന്ദി. ഇനി ഞാന്‍ കൂടുതൽ ശ്രദ്ധിക്കുകയും സുരക്ഷിതമായി തുടരുകയും ചെയ്യും. നിങ്ങളും അത് തന്നെ ചെയ്യുക” എന്നാണ് ആലിയ ഇൻസ്റ്റാഗ്രാമിൽ കൂടി ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. ഇൻസ്റ്റാഗ്രാം സ്റ്റോറി ആയാണ് താരം ഈ വാർത്ത പങ്കുവെച്ചത്.

ബ്രഹ്മാസ്ത്ര എന്ന ചിത്രത്തിൽ ആണ് ആലിയ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. രൺബീർ കപൂറും ചിത്രത്തിൽ ആലിയയോടൊപ്പം അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചാണ് ആലിയയ്ക്കും രൺബീറിനും കോവിഡ് പിടിപെടുന്നത്. രൺബീർ ഇപ്പോഴും ക്വാറന്റൈനിൽ ആണ്. ഇരുവരും കൈകൾ ചേർത്ത് പിടിച്ചിരിക്കുന്ന ചിത്രം മേജർ മിസ്സിംഗ് എന്ന തലകെട്ടോടു കൂടി ആലിയ കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. ഗംഗുബായ് കത്യവാടി, ആര്‍ആര്‍ആര്‍ എന്നീ ചിത്രങ്ങൾ ആണ് ആലിയയുടെ റിലീസിന് ഒരുങ്ങുന്ന ചിത്രങ്ങൾ.

Sreekumar

Recent Posts

വിവാഹ വിരുന്നിന് അടക്കം നൽകുന്ന വെൽക്കം ഡ്രിങ്ക് വില്ലൻ; ഒഴിവാക്കിയില്ലെങ്കിൽ അപകടകാരി, ആരോ​ഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്

മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോ​ഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…

32 mins ago

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

5 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

5 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

5 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

6 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

6 hours ago