വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ട് ആലിയ ഭട്ട്‌ !!

കത്രീന- വിക്കി കൗശല്‍ വിവാഹത്തിന് ശേഷം ആരാധകരും സിനിമാ ലോകവും ഏറെ ആകാംക്ഷയോടെ കാത്തിരുന്ന താര വിവാഹമായിരുന്നു ആലിയ ഭട്ടിന്റേയും രണ്‍ബീര്‍ കപൂറിന്റേയും വിവാഹം. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മുതല്‍ തന്നെ ഇവരുടെ വിവാഹ തീയതികളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു വന്നു എങ്കിലും ഔദ്യോഗികമായ ഒരു സ്ഥിരീകരണം വരാത്തതും, പ്രിയപ്പെട്ട താരങ്ങള്‍ ഇതേ കുറിച്ച് ഒന്നും പറയാഞ്ഞതും ആരാധകരിലും ആശയക്കുഴപ്പം ഉണ്ടാക്കിയിരുന്നു.

അങ്ങനെ കാത്തിരിപ്പിനൊടുവില്‍ ഏപ്രില്‍ 14നാണ് ഇരുവരും വിവാഹിതരായത്. വലിയ സുരക്ഷാ ക്രമീകരണങ്ങളോടും ആഘോഷത്തോടും നടന്ന വിവാഹ ചടങ്ങുകളില്‍ വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തത്. താരദമ്പതികളുടെ വിവാഹ ആഘോഷത്തിന്റെ വീഡിയോകളും ഫോട്ടോകളും സോഷ്യല്‍ മീഡിയ ഇടങ്ങളില്‍ തരംഗമായി മാറി.

ഇപ്പോഴും ഫോട്ടോകളും വിവാഹ വിശേഷങ്ങളും ആരാധകര്‍ ആഘോഷമാക്കി മാറ്റുമ്പോഴും വിവാഹ ശേഷം ആലിയ ഒറ്റയ്ക്ക് പാപ്പരാസികളുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ആഘോഷങ്ങള്‍ക്ക് ഒടുവില്‍ സിനിമാ തിരക്കുകളിലേക്ക് മടങ്ങുകയാണ് ആരാധകരുടെ പ്രിയപ്പെട്ട നടി ആലിയ ഭട്ട്. മുംബൈ എയര്‍പോര്‍്ട്ടില്‍ വെച്ചുള്ള ആലിയയുടെ ഫോട്ടോകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.

കരണ്‍ ജോഹര്‍ ഒരുക്കുന്ന ചിത്രമായ റോക്കി ഔര്‍ റാണി കി പ്രം കഹാനി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിന് വേണ്ടിയാണ് ആലിയ പോകുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സിംപിള്‍ മേക്കപ്പില്‍ സല്‍വാര്‍ വേഷം അണിഞ്ഞാണ് ആലിയ പ്രത്യക്ഷപ്പെട്ടത്. ഈ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായി മാറുന്നത്.

 

Rahul

Recent Posts

ഈ  ചെക്കനെ കണ്ടാല്‍ എന്തോ കുഴപ്പമുണ്ട് , എന്താ അയാളുടെ മൂക്ക് ഇങ്ങനെ; മീര നന്ദന്റെ വരനെ കുറിച്ച് നെഗറ്റീവ് കമെന്റുകൾ

ഏതാനും  മാസങ്ങൾക്ക് മുൻപ് കലാഭവൻ മാണിയുടെ സഹോദരനും പ്രശസ്ത നേതൃത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ കറുത്തതാണെന്നും, മോഹിനിയാട്ടത്തിനു പറ്റിയ…

23 mins ago

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

1 hour ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

2 hours ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

2 hours ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

2 hours ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

2 hours ago