പഴയ ഫിറ്റ്നസിലേക്കെത്തണം…കഠിനമായ യോഗയില്‍ മുഴുകി ആലിയ ഭട്ട്

സിനിമാ താരങ്ങള്‍ പൊതുവേ ഫിറ്റ്നസില്‍ അതീവശ്രദ്ധ പുലര്‍ത്തുന്നവരാണ്. പ്രസവശേഷം എത്രയും പെട്ടെന്ന് പഴയ ഭംഗിയിലേക്ക് എത്താറുണ്ട്. ബോളിവുഡ് താരങ്ങളാണ് അതിവേഗത്തില്‍ പഴയ ഫിറ്റ്‌നസിലേക്ക് എത്താറുള്ളത്. ഇപ്പോഴിതാ ആലിയാഭട്ടും പഴയ ഫിറ്റ്‌നസിലേക്ക് തിരിച്ചെത്താന്‍ കഠിന ശ്രമത്തിലാണ്.

നവംബര്‍ ആറിനാണ് ആലിയയ്ക്കും രണ്‍ബീര്‍ കപൂറിനും മകള്‍ ജനിച്ചത്. കുഞ്ഞ് പിറന്ന് ഒന്നര മാസം കഴിയുമ്പോള്‍ കഠിനമായ യോഗ പരിശീലനത്തിലാണ് ആലിയ.

പ്രസവത്തിന് ശേഷം വ്യായാമങ്ങളിലേയ്ക്കും യോഗയിലേയ്ക്കും ശരീരത്തെ വഴക്കിക്കൊണ്ടു വരികയെന്നത് പ്രയാസമേറിയ കാര്യമാണ്. പ്രസവത്തിന് ശേഷം ശരീരം സ്വാഭാവികതയിലേയ്ക്ക് എത്താന്‍ തന്നെ ഏറെ സമയമെടുക്കും.

മാനസികവും ശാരീരികവുമായി എല്ലാ സ്ത്രീകളും വലിയ വെല്ലുവിളികളുമായി കടന്നുപോകുന്ന സമയമാണിത്. ഫിറ്റ്നസ് നിലനിര്‍ത്താന്‍ നല്ല രീതിയിലുള്ള അര്‍പ്പണബോധവും ക്ഷമയും വേണം.

അത്തരത്തില്‍ ആലിയയും വര്‍ക്കൗട്ടിലേക്ക് കടന്നിരിക്കുകയാണ്. ആലിയ തന്നെയാണ് കഠിനമായ യോഗ പരിശീലിക്കുന്ന ചിത്രങ്ങള്‍ പങ്കുവച്ചത്. ധൈര്യപൂര്‍വ്വം ‘ഇന്‍വേര്‍ഷന്‍’ പോലുളള യോഗ മുറകളും താരം പരിശീലിക്കുന്നുണ്ട്.

ഡയറ്റ്, വര്‍ക്കൗട്ട് എന്നിവയില്‍ കൃത്യമായി ശ്രദ്ധിച്ചിക്കുന്നവര്‍ക്ക് മാത്രമേ പഴയരീതിയിലുള്ള ശരീരം തിരിച്ചെടുക്കാന്‍ കഴിയുകയുള്ളൂ. സെലിബ്രിറ്റികളുടെ ഇത്തരം വര്‍ക്കൗട്ട് വീഡിയോകള്‍ സാധാരണക്കാര്‍ക്ക് വലിയ പ്രചോദനം നല്‍കുന്നത്.

Anu

Recent Posts

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

12 mins ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

19 mins ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

28 mins ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

39 mins ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

46 mins ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

52 mins ago