പേടിയാകുന്നുണ്ട്..! കാറില്‍ നിന്നുള്ള ചിത്രം പങ്കുവെച്ച് ആലിയ ഭട്ട്..!

വിവാഹ ശേഷവും ആലിയ ഭട്ട് കൂടുതല്‍ സിനിമകളുമായി തിരക്കിലാണ്. ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തിലെ തന്നെ വലിയൊരു വഴിത്തിരിവില്‍ എത്തിനില്‍ക്കുകയാണ് താരം. തന്റെ സോഷ്യല്‍ മീഡിയ പേജ് വഴിയാണ് താരം പുതിയ വിശേഷവുമായി എത്തിയത്. കാറില്‍ നിന്നുള്ള സെല്‍ഫിക്കൊപ്പമാണ് നടി സന്തോഷവാര്‍ത്ത ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. ഹിന്ദിയില്‍ നിന്ന് ആലിയ ആദ്യമായി അഭിനയിച്ച ഇതര ഭാഷാ ചിത്രമായിരുന്നു ആര്‍.ആര്‍.ആര്‍..

ഇപ്പോഴിതാ തന്റെ ആദ്യ ഹോളിവുഡ് സിനിമയെ കുറിച്ചാണ് നടി പുതിയ പോസ്റ്റിലൂടെ പറയുന്നത്. ആദ്യത്തെ ഹോളിവുഡ് ചിത്രത്തില്‍ അഭിനയിക്കാന്‍ പോകുന്നു എന്നാണ് താരം പറയുന്നത്. ഹോളിവുഡില്‍ ആദ്യത്തെ ചുവടുവെയ്പ്പ് ആയതുകൊണ്ട് തന്നെ തനിക്കുള്ള ചെറിയ ആശങ്കയും പേടിയും താരം ആരാധകരുമായി പങ്കുവെയ്ക്കുകയാണ്. എന്റെ ആദ്യത്തെ ബോളിവുഡ് ചിത്രം ഷൂട്ട് ചെയ്യാനുള്ള യാത്രയിലാണ്. വീണ്ടും ഒരു തുടക്കക്കാരി ആയതുപോലെ തോന്നുന്നു.

വല്ലാതെ പേടിയുണ്ട് എന്നും ആലിയ പുതിയ സിനിമയെ കുറിച്ച് പറയുന്നു. താരത്തിന് ആശംസകള്‍ നേര്‍ന്ന് നിരവധിപ്പേരാണ് രംഗത്ത് വരുന്നത്. എനിക്ക് ഭാഗ്യം നേരൂ.. എന്നാണ് താരം തന്റെ ആരാധകരോടായി പറയുന്നത്. ഹേര്‍ട്ട് ഓഫ് സ്റ്റോണ്‍ എന്ന സിനിമയിലാണ് താരം അഭിനയിക്കുക.

നെറ്റ്ഫ്‌ലിക്‌സാണ് ഈ സിനിമ പുറത്തിറക്കുക. അമേരിക്കന്‍ സ്‌പൈ സിനിമയായി ഒരുങ്ങുന്ന സിനിമ ടോം ഹാര്‍പര്‍ ആണ് സംവിധാനം ചെയ്യുന്നത്. സിനിമയ്ക്ക് വേണ്ടി ആരാധകരുടെ പ്രിയപ്പെട്ട നടി ആലിയ തയ്യാറായി കഴിഞ്ഞു.

സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായാണ് ഇപ്പോള്‍ ആലിയയുടെ ആരാധകര്‍ കാത്തിരിക്കുന്നത്. തന്റെ പുതിയ സിനിമയുടെ വിശേഷങ്ങള്‍ ആലിയ തങ്ങളെ അറിയിക്കും എന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ.

Rahul

Recent Posts

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

40 mins ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

48 mins ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

57 mins ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

1 hour ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

1 hour ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

1 hour ago