ഒരുക്കങ്ങള്‍ തുടങ്ങി, ആലിയയുടേയും രണ്‍ബീറിന്റേയും വിവാഹം ഏപ്രിലില്‍

ബോളിവുഡ് പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ആലിയ ഭട്ടിന്റെയും രണ്‍ബീര്‍ കപൂറിന്റെയും വിവാഹം ഏപ്രിലില്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. ഇരുവരുടെയും വിവാഹം ഈ വര്‍ഷം ഏപ്രിലില്‍ തന്നെ ഉണ്ടാകുമെന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിവാഹത്തിനായുള്ള ഒരുക്കങ്ങള്‍ ഇരുവീട്ടുകാരും ആരംഭിച്ചതായാണ് വാര്‍ത്ത. ആലിയയുടേയും രണ്‍ബീറിന്റേയും ഇഷ്ട സ്ഥലമായ രാജസ്ഥാനിലെ രന്‍ധംബോറില്‍ വച്ചായിരിക്കും വിവാഹം. ഇരുവരും അവധി ആഘോഷിക്കാന്‍ ഇവിടെയെത്താറുണ്ട്.

അതേസമയം ആലിയയും രണ്‍ബീറും ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് പദ്ധതികള്‍ ഒഴുവാക്കുമെന്നും മുംബൈയില്‍ വച്ചുതന്നെ വിവാഹിതരാകുമെന്നും ബോളിവുഡ് ലൈഫ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൂടാതെ അടുത്ത ബന്ധുക്കളുടെയും പ്രിയപ്പെട്ടവരും മാത്രമായിരിക്കും ചടങ്ങിനെത്തുക. രണ്‍ബീറിന്റെ അമ്മാവന്മാര്‍ക്കും ആലിയയുടെ അച്ഛന്‍ മഹേഷ് ഭട്ടിനും കൂടുതല്‍ ദൂരം യാത്ര ചെയ്യാന്‍ സാധിക്കാത്തതു കൊണ്ടാണ് ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് ഒഴിവാക്കി മുംബൈയില്‍ വച്ച് തന്നെ വിവാഹം നടത്താന്‍ തീരുമാനിക്കുന്നതെന്നും ബോളിവുഡ് ലൈഫ് സൂചിപ്പിക്കുന്നുണ്ട്.

ഇരുവരും പ്രധാന വേഷത്തിലെത്തുന്ന ബ്രഹ്‌മാസ്ത്രയുടെ റിലീസാണ് വിവാഹം വൈകിക്കുന്നതിന് കാരണമെന്നും റിപ്പോര്‍ട്ടുകളുണ്ട്. വിവാഹത്തിന് മുന്‍പായി സിനിമ റിലീസ് ചെയ്യണമെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും പ്രണയ ജോഡികളും ആഗ്രഹിക്കുന്നത്.

പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം സെപ്റ്റംബറിലാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. അയന്‍ മുഖര്‍ജി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ഇരുവരും ആദ്യമായി സ്‌ക്രീനില്‍ ഒന്നിക്കുന്നത്. അമിതാഭ് ബച്ചന്‍, നാഗചൈതന്യ, ഡിംബിള്‍ കപാഡിയ, മൗനി റോയ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Gargi

Recent Posts

വിവാഹ വിരുന്നിന് അടക്കം നൽകുന്ന വെൽക്കം ഡ്രിങ്ക് വില്ലൻ; ഒഴിവാക്കിയില്ലെങ്കിൽ അപകടകാരി, ആരോ​ഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്

മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോ​ഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…

20 mins ago

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

5 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

5 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

5 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

5 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

5 hours ago