കോഫി വിത്ത് കരണിന്റെ പുതിയ സീസണില്‍, ആലിയ ഭട്ട് തന്റെ ഭര്‍ത്താവ് രണ്‍ബീര്‍ കപൂറുമായുള്ള തന്റെ പ്രണയകഥ വെളിപ്പെടുത്തിയിരിക്കുകയാണ്. ബ്രഹ്മാസ്ത്ര എന്ന ചിത്രത്തിന്റെ വര്‍ക്ക്ഷോപ്പുമായി ബന്ധപ്പെട്ട് തെല്‍ അവീവിലേക്കുള്ള വിമാന യാത്രക്കിടേയാണ് പ്രണയത്തിന്റെ ആദ്യ സൂചനയുണ്ടായത്.
കോഫി വിത്ത് കരണിന്റെ നേരത്തെ എപ്പിസോഡില്‍ രണ്‍ബീര്‍ കപൂറിനെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ആലിയ വെളിപ്പെടുത്തിയിരുന്നു. അടുത്തിടെ നടന്ന എപ്പിസോഡില്‍, രണ്‍ബീറിന് വിമാനത്തില്‍ തന്റെ അരികിലാണ് സീറ്റ് എന്ന് അറിഞ്ഞത് ആവേശഭരിതയാക്കി.
എന്നാല്‍ രണ്‍ബീറിന്റെ സീറ്റിന് ചെറിയ തകാരാറുണ്ടായിരിന്നു. രണ്‍ബീറിനെ മറ്റൊരു സീറ്റിലേക്ക് മാറ്റാന്‍ ജീവനക്കാര്‍ പദ്ധതിയിട്ടിരുന്നു. അതോടെ തന്റെ സ്വപ്നം തകരുകയാണെന്ന് തനിക്ക് തോന്നിയെന്നും ആലിയ പറഞ്ഞു. രണ്‍ബീറും ഈ സാഹചര്യത്തില്‍ അസ്വസ്ഥനായിരുന്നു. എന്നാല്‍ ഭാഗ്യവശാല്‍, സീറ്റ് പിന്നീട് ശരിയാക്കി. രണ്‍ബീര്‍ എന്റെ അടുത്തുതന്നെ ഇരുന്നു. അതൊരു തുടക്കമായിരുന്നുവെന്നും ആലിയ പറഞ്ഞു.
ടാര്‍സാനിയ, കെനിയ രാജ്യങ്ങളിലായി വ്യാപിച്ചികിടക്കുന്ന മാസായി മാര ദേശീയോദ്യാനത്തില്വെച്ചായിരുന്നു രണ്‍ബീര്‍ ആലിയയെ പ്രൊപ്പോസ് ചെയ്തത്. കാടിന് നടുവില്‍വെച്ച് അങ്ങനെയൊരു നീക്കം പ്രതീക്ഷിച്ചിരുന്നില്ലെന്നും ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട നിമിഷങ്ങളില്‍ ഒന്നായിരുന്നു അതെന്നും ആലിയ പറഞ്ഞു. സെപ്റ്റംബര്‍ 9-നാണ് ഇരുവരും ഒന്നിക്കുന്ന ബ്രഹ്മാസ്ത്ര തിയേറ്ററുകളിലെത്തുന്നത്. ഇതിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…