നിരവധി ആരാധകരുള്ളവരാണ് ബോളിവുഡ് താര ദമ്പതികളായ ആലിയ ഭട്ടും റണ്‍ബീര്‍ കപൂറൂം. തങ്ങള്‍ ഒരു കുഞ്ഞിനായി കാത്തിരിക്കുകയാണെന്ന കാര്യം ഇരുവരും നേരത്തെ പങ്കുവച്ചിരുന്നു.
ഇപ്പോഴിതാ മെറ്റേണിറ്റി വെയര്‍ ബ്രാന്‍ഡ് അവതരിപ്പിക്കുകയാണെന്ന് അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ആലിയഭട്ട്. നിറവയര്‍ ഉള്ള സ്ത്രീകള്‍ക്ക് ഫാഷണബിളായി വസ്ത്രം ധരിക്കാനുള്ള അവസരം ഒരുക്കാനാണ് നടിയുടെ ഈ പുതിയ ചുവടുവയ്പ്പ്. സ്വന്തം ഗര്‍ഭകാലത്താണ് ഇങ്ങനെയൊരു ആശയം ഉണ്ടായതെന്ന് ആലിയ പറയുന്നു.
‘കുറച്ചുമാസങ്ങള്‍ക്ക് ശേഷം നിങ്ങളുടെ രൂപം എങ്ങനെയായിരിക്കുമെന്ന് നിങ്ങള്‍ക്ക് അറിയില്ല. അതുകൊണ്ടുതന്നെ ധരിക്കാന്‍ ശരിയായ എന്തെങ്കിലും ലഭിച്ചില്ലെങ്കില്‍ അത് വളരെയധികം പിരിമുറുക്കം ഉണ്ടാക്കും’, ഗര്‍ഭകാലത്ത് തനിക്ക് സ്റ്റൈലില്‍ വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടിവന്നെന്ന് പറഞ്ഞാണ് ആലിയ മെറ്റേണിറ്റി വെയര്‍ തുടങ്ങാനുള്ള കാരണം പറഞ്ഞത്. ‘രണ്ടു വര്‍ഷം മുമ്പ്, ഞാന്‍ കുട്ടികളുടെ ക്ലോത്തിങ് ബ്രാന്‍ഡ് തുടങ്ങി. അന്ന് എല്ലാവരും എന്നോട് ചോദിച്ചു എനിക്ക് കുട്ടികളില്ലല്ലോ പിന്നെ എന്താ ഇങ്ങനൊരു ബ്രാന്‍ഡ് എന്ന്. ഇപ്പോള്‍ ഞാന്‍ മെറ്റേണിറ്റി വെയര്‍ അവതരിപ്പിക്കുകയാണ്. എനിക്കു തോന്നുന്നു ഇത്തവണ ആരും കാരണം ചോദിക്കില്ലെന്ന്. പക്ഷെ ഞാന്‍ പറയാം’, എന്ന് കുറിച്ചാണ് ഇത്തരമൊരു ആശയത്തിലേക്ക് എത്തിയതിനെക്കുറിച്ച് ആലിയ പറഞ്ഞു.
ഗര്‍ഭകാലത്ത് സ്വയം വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യുകയാണെന്നും ഇഷ്ടപ്പെട്ട ജീന്‍സിന് ഇലാസ്റ്റിക് പിടിപ്പിച്ചും ഷര്‍ട്ടുകള്‍ ഡിസൈന്‍ ചെയ്തുമൊക്കെയാണ് പരീക്ഷണങ്ങള്‍ എന്നും ആലിയ പറയുന്നു.
എന്തായാലും നിരവധി ആരാധകരാണ് താരത്തിന് അഭിനന്ദനങ്ങളുമായെത്തിയത്.
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…