അന്ന് ഞങ്ങള്‍ പിരിയാന്‍ തീരുമാനിച്ചു..!! തുറന്ന് പറഞ്ഞ് ആലീസ്

കുടുംബ പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട സീരിയല്‍ താരമാണ് ആലീസ്. താരത്തിന്റെ വിവാഹ വിശേഷങ്ങളും സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ശ്രദ്ധ നേടിയിരുന്നു. ആലീസിന്റെ യൂട്യൂബ് ചാനല്‍ വഴിയാണ് താരത്തിന്റെ ജീവിത പങ്കാളി സജിനെ പ്രേക്ഷകര്‍ക്ക് കൂടുതല്‍ സുപരിചിതനാകുന്നത്. തന്റെ സീരിയല്‍ ഷൂട്ടിംഗ് തിരക്കിനിടയ്ക്കും തന്റെയും ഭര്‍ത്താവിന്റെയും വിശേഷങ്ങളുമായി ആലീസ് യൂട്യൂബ് ചാനല്‍ വഴി ആരാധകര്‍ക്ക് മുന്നില്‍ എത്താറുണ്ട്,

ഇപ്പോഴിതാ തങ്ങളുടെ പ്രണയത്തെ കുറിച്ചും അത് പിന്നീട് പ്രശ്‌നങ്ങളിലേക്ക് തിരിഞ്ഞതിനെ കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ് ആലീസും സജിനും. ഇരുവരുടേയും വാക്കുകള്‍ ഇങ്ങനെയായിരുന്നു…പ്രണയിക്കുന്ന സമയത്ത്, ഫോണിലൊക്കെ വിളിക്കുമ്പോള്‍ എന്നും വഴക്കായിരുന്നു. പലപ്പോഴും അഭിപ്രായ വ്യത്യാസം ഉണ്ടാവും. പക്ഷെ അപ്പോഴൊക്കെ ‘കല്യാണത്തിന് ശേഷമേ നിനക്ക് എന്നെ മനസ്സിലാവൂ’ എന്ന് ഇച്ചായന്‍ പറയുമായിരുന്നു.

അത് സത്യമാണ്, കല്യാണത്തിന് ശേഷം വഴക്ക് ഒരുപാട് കുറഞ്ഞു. ആദ്യമായി ആലീസിനോട് സംസാരിക്കുന്നത് ഒരു സെലിബ്രിറ്റി എന്ന നിലയില്‍ തന്നെയാണെന്ന് സജിന്‍ പറയുന്നു. പിന്നീട് ഒരു റിലേഷന്‍ ആരംഭിച്ച ശേഷവും താന്‍ നൂറ് ശതമാനം കമ്മിറ്റ്‌മെന്റ്‌സ് കാണിച്ചില്ല. കാരണം ഈ ബന്ധം വിവാഹം വരെ പോകും എന്ന് താന്‍ ഒരിക്കലും വിശ്വസിച്ചിരുന്നില്ല. പന്ത്രണ്ട് ദിവസം തല്ലു കൂടി മിണ്ടാതിരുന്നിട്ടുണ്ട്. ആ സമയത്തും ആലീസിനെ സമാധാനപ്പെടുത്താനോ കാണാനോ താന്‍ മുന്‍ കൈ എടുത്തിരുന്നില്ല.

അതിന് ശേഷം ആലീസ് വീട്ടില്‍ വന്ന ശേഷമാണ് ഓകെ, ഈ ബന്ധം സീരിയസ് ആണ് എന്ന തോന്നല്‍ തനിക്ക് ഉണ്ടായത് എന്ന് സജിന്‍ പറയുന്നു. അന്ന് താന്‍ വീട്ടില്‍ ചെന്നില്ലായിരുന്നു എങ്കില്‍ ഞങ്ങളുടെ ബന്ധം അന്ന് ബ്രേക്കപ്പ് ആകുമായിരുന്നു എന്നാണ് ആലീസ് പറയുന്നത്. സത്യത്തില്‍ അന്ന് താന്‍ വീട്ടില്‍ പോയത്, ഈ ബന്ധം ഇനി വേണ്ട നമുക്ക് ബ്രേക്കപ്പ് ആകാം എന്ന് പറയാന്‍ വേണ്ടിയായിരുന്നു എന്നും ആലീസ് പറയുന്നു.

 

 

Rahul

Recent Posts

ഈ  ചെക്കനെ കണ്ടാല്‍ എന്തോ കുഴപ്പമുണ്ട് , എന്താ അയാളുടെ മൂക്ക് ഇങ്ങനെ; മീര നന്ദന്റെ വരനെ കുറിച്ച് നെഗറ്റീവ് കമെന്റുകൾ

ഏതാനും  മാസങ്ങൾക്ക് മുൻപ് കലാഭവൻ മാണിയുടെ സഹോദരനും പ്രശസ്ത നേതൃത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ കറുത്തതാണെന്നും, മോഹിനിയാട്ടത്തിനു പറ്റിയ…

18 mins ago

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

58 mins ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

2 hours ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

2 hours ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

2 hours ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

2 hours ago