സംവിധായകന് ത്രിവിക്രമും ഐക്കണ്‍ സ്റ്റാര്‍ അല്ലു അര്‍ജുനും ഒന്നിച്ച ജൂലായി, സണ്‍ ഓഫ് സത്യമൂര്‍ത്തി, അലാ വൈകുണ്ഡപുരംലോ എന്നീ ചിത്രങ്ങളെല്ലാം പ്രേക്ഷകശ്രദ്ധ നേടിയവയാണ്. ഈ ജോഡിയുടെ ഓരോ ചിത്രവും മുന്‍ ചിത്രങ്ങളെക്കാള്‍ വലിയ ഹിറ്റായ ചരിത്രമാണുള്ളത്. അലാ വൈകുണ്ഡപുരംലോ അന്തര്‍ദേശീയതലത്തില്‍പ്പോലും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗുരുപൂര്‍ണ്ണിമയുടെ അവസരത്തില്‍ ഈ ഹിറ്റ് ജോഡി തങ്ങളുടെ നാലാമത് ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത്തവണ തെലുങ്ക് പ്രേക്ഷകരെ രസിപ്പിക്കുന്നതിനൊപ്പംതന്നെ ലോകസിനിമാപ്രേക്ഷകരെ മുഴുവനായും രസിപ്പിക്കുമെന്നാണ് ഈ സൂപ്പര്‍ഹിറ്റ് ജോഡി വാക്കുതരുന്നത്.
അലാ വൈകുണ്ഡപുരംലോയിലെ സാമജവരഗമനാ, ബുട്ട ബൊമ്മാ, രാമുലോ രാമുലാ തുടങ്ങിയ ഗാനങ്ങള്‍ ചെറുപ്പക്കാര്‍ക്കിടയില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ആ ചിത്രമൊരുക്കിയ സൂപ്പര്‍ഹിറ്റ് ജോഡി ഇന്ത്യന്‍ സിനിമ മുന്‍പു കണ്ടിട്ടില്ലാത്ത വിധമുള്ള ദൃശ്യവിസ്മയമാണ് ഒരുക്കുന്നത്. ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ക്ക് ഒരു പുത്തന്‍ അനുഭവമായിരിക്കും ഈ ചിത്രം എന്നാണു പ്രതീക്ഷ. ത്രിവിക്രമിന്റെ ആഖ്യാനശൈലി ഈ ജോഡിയുടെതായി പുറത്തുവന്ന ഓരോ ചിത്രത്തിനും ഗുണം ചെയ്തിട്ടുണ്ട്. ഈ ചിത്രങ്ങളിലെ ‘രവീന്ദ്ര നാരായണ്‍’, ‘വിരാജ് ആനന്ദ്’, ‘ബണ്ടു’ തുടങ്ങിയ കഥാപാത്രങ്ങളെ അല്ലു അര്ജുന് അവിസ്മരണീയമാക്കിയിട്ടുമുണ്ട്. ലോകമെമ്പാടുമുള്ള പ്രേക്ഷകഹൃദയങ്ങളില്‍ എന്നെന്നും സ്ഥാനം നേടിയ വേഷങ്ങളാണ് ഇവയെല്ലാം.
ഐക്കണ്‍ സ്റ്റാര്‍ അല്ലു അര്‍ജുനും ത്രിവിക്രവുമായി ഹാരിക & ഹാസിനി ക്രിയേഷന്‍സ് ഒരിക്കല്‍ക്കൂടി ഒന്നിക്കുകയാണ് ഈ ചിത്രത്തിലൂടെ. അവര്‍ നിര്‍മ്മിക്കുന്ന എട്ടാമത് ചിത്രമാണിത്. അല്ലു അര്ജുന് – ത്രിവിക്രം ജോഡിയില്‍ പുറത്തുവന്ന മൂന്നു ചിത്രങ്ങളും ഗംഭീര സ്കെയിലില്‍ നിര്‍മ്മിച്ചത് ഇവരായിരുന്നു. ഇപ്പോള്‍ അന്തര്‍ദേശീയ പ്രേക്ഷകരെത്തന്നെ തൃപ്തിപ്പെടുത്തും വിധമുള്ള ഒരു ചിത്രമൊരുക്കാനാണ് അവര്‍ തുനിഞ്ഞിറങ്ങിയിരിക്കുന്നത്. ഹാരിക & ഹാസിനി ക്രിയേഷന്‍സിനൊപ്പം പ്രമുഖ പ്രൊഡക്ഷന്‍ കമ്പനിയായ ഗീത ആര്‍ട്ട്സും അലാ വൈകുണ്ഡപുരംലോയിലെ പോലെ ഈ ചിത്രത്തിന്റെ നിര്‍മ്മാണത്തിലും പങ്കുവഹിക്കുന്നുണ്ട്. ചിത്രത്തിലെ മറ്റഭിനേതാക്കളെയും അണിയറപ്രവര്‍ത്തകരെയും സംബന്ധിച്ചുള്ള വിവരങ്ങളുടെ പ്രഖ്യാപനം ഉടന്‍തന്നെ ഉണ്ടാവുന്നതാണ്.
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…
പാർവതി തിരുവോത്ത് മികച്ച രീതിയിൽ അഭിനയം കാഴ്ച്ച വെച്ച 'ഉള്ളൊഴുക്ക്' എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം നേടി…
നടന് ധര്മ്മജന് ബോള്‍ഗാട്ടി രണ്ടാമതും വിവാഹിതനായത് വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. നേരത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് ഭാര്യയെ വീണ്ടും…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ജിന്റോ വിജയിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള കാര്യം അദ്ദേഹം ഷോയില്‍ ചെയ്തിട്ടുണ്ടാകുമെന്ന് പറയുകയാണ് നടനും…
ബിഗ്ഗ്ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ ബിഗ്ഗ്ബോസിന് ശേഷമുള്ള ആദ്യ വീഡിയോ…
ജില്ലയിലെത്തുന്ന സഞ്ചാരികൾക്ക് ഇനി കാഴ്ചകൾക്കൊപ്പം കണ്ണും മനസും മാത്രമല്ല വാഹനവും ചാർജ് ചെയ്യാം. പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ഇലക്ട്രിക് വെഹിക്കിള്‍…