തിയേറ്ററുകളില്‍ വമ്പന്‍ ഹിറ്റായി മാറിയ അല്ലു അര്ജുന് ചിത്രം പുഷ്പ’യുടെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് തെന്നിന്ത്യന്‍ സിനിമാ പ്രേമികള്‍.
ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള പുതിയ അപ്ഡേഷന് വന്നിരിക്കുകയാണ.് സിനിമയുടെ ആദ്യ ഷെഡ്യൂള്‍ ഈ മാസം ബാങ്കോക്കില്‍ ആരംഭിക്കുമെന്നാണ് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത്.
പുഷ്പ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണത്തിനായി അല്ലു അര്ജുന് ഈ മാസം 13ന് ബാങ്കോക്കിലേക്ക് തിരിക്കും. വനമേഖലകളില്‍ സംഘട്ടന രംഗങ്ങള്‍ ഉള്‍പ്പെടുന്ന 15 ദിവസത്തെ ഷെഡ്യൂള്‍ ആയിരിക്കുമിത്. ഷെഡ്യൂളിന് ശേഷം പുഷ്പ ആദ്യഭാഗത്തിന്റെ റിലീസുമായി ബന്ധപ്പെട്ട പ്രമോഷനായി നടന് റഷ്യയിലേക്ക് പോകുമെന്നും സൂചനകളുണ്ട്.
ചിത്രത്തിനായി താരത്തിന്റെ പ്രതിഫലം ആദ്യത്തേതില്‍ നിന്നും ഇരട്ടിയാക്കിയെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കള്ളക്കടത്തുകാരന് പുഷ്പരാജ് എന്ന കഥാപാത്രത്തെയാണ് അല്ലു അര്ജുന് അവതരിപ്പിക്കുന്നത്. പുഷ്പ 2നുവേണ്ടി 100 ദിവസമാണ് അല്ലു അര്ജുന് നീക്കിവെച്ചിരിക്കുന്നത്. നായികയായി രശ്മിക മന്ദാന തന്നെയാകും എത്തുക.
പുഷ്പ ആദ്യ ഭാഗത്തില്‍ ഫഹദ് ഫാസില്‍ അവതരിപ്പിച്ച ഭന്‍വര്‍ സിങ്ങ് ഷെഖാവത്ത് എന്ന കഥാപാത്രത്തെ ബോളിവുഡ് താരം അര്ജുന് കപൂര്‍ അവതരിപ്പിക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ഈ കഥാപാത്രത്തെ ഫഹദ് തന്നെയാകും അവതരിപ്പിക്കുക എന്ന് നിര്‍മ്മാതാവ് നവീന്‍ യേര്‍നേനി വ്യക്തമാക്കിയിരുന്നു. അതേസമയം പുഷ്പ ആദ്യ ഭാഗത്തിന്റെ റിലീസുമായി ബന്ധപ്പെട്ട പ്രമോഷനായി അല്ലു അര്ജുന് റഷ്യയിലേക്ക് പോകും.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…