അക്ഷരം തെറ്റിയാല്‍ എന്താ..! ഈ സ്‌നേഹം മതിയല്ലോ.. പൃഥ്വിയ്ക്കും സുപ്രിയയ്ക്കും ആശംസകള്‍ നേര്‍ന്ന് മകള്‍..! വിശേഷം ഇതാണ്…!

മലയാള സിനിമയിലെ ഓരോ മേഖലകളിലും തന്റെ കഴിവ് തെളിയിച്ച താരമാണ് പൃഥ്വിരാജ്. നടനായും സംവിധായകനായും, ഗായകനായും നിര്‍മ്മാതാവും എല്ലാമായി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്ന താരത്തിന്റെ ജീവിത പങ്കാളി സുപ്രിയ മേനോനും ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയാണ്.. മാത്രമല്ല ഇവരുടെ മകള്‍ അലംകൃതയ്ക്കും ആരാധകര്‍ ഏറെയാണ്… ഇപ്പോഴിതാ പൃഥ്വിരാജിന്റെയും സുപ്രിയയുടേയും വിവാഹ വാര്‍ഷിക ദിനത്തിന്റെ വിശേഷങ്ങള്‍ പുറത്ത് വരുമ്പോള്‍ മകള്‍ അലംകൃത ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്ന് എഴുതിയ കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്..

പതിനൊന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന അമ്മയ്ക്കും അച്ഛനും ആശംസകള്‍ അറിയിച്ച് അല്ലി ഒരുക്കിയ വിഷിംഗ് കാര്‍ഡ് പൃഥ്വിയും സുപ്രിയയും തങ്ങളുടെ സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചിട്ടുണ്ട്. കുറിപ്പില്‍ ആനിവേഴ്‌സറി എന്നതിന്റെ സ്‌പെല്ലിംഗ് തെറ്റിയാണ് മകള്‍ എഴുതിയത് എങ്കിലും മകള്‍ക്ക് മാതാപിതാക്കളോടുള്ള സ്‌നേഹം ഇതില്‍ നിന്ന് വ്യക്തമാണ്… പ്രിയപ്പെട്ട അമ്മയ്ക്കും അച്ഛനും.. വിവാഹ വാര്‍ഷികാശംസകള്‍.. ആനിവേഴ്‌സറിയുടെ സപെല്ലിംഗ് തെറ്റാണെന്ന് എനിക്ക് അറിയാം…

എന്നിരുന്നാലും നിങ്ങളുടെ വിവാഹ വാര്‍ഷികം അങ്ങേയറ്റം സന്തോഷത്തോടെ നിങ്ങള്‍ ആഘോഷിക്കും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു..ഇത് നിങ്ങളുടെ പതിനൊന്നാം വിവാഹ വാര്‍ഷികം ആണെന്ന് വിശ്വസിക്കാന്‍ എനിക്ക് കഴിയുന്നേ ഇല്ല… രണ്ട് പേരെയും ഒരുപാട് സ്‌നേഹിക്കുന്നു… എന്നാണ് അലംകൃത കാര്‍ഡില്‍ കുറിച്ചിരിക്കുന്നത്… ഇതില്‍ മൂന്ന് പേരുടേയും ചിത്രവും അല്ലി വരച്ച് ചേര്‍ത്തിട്ടുണ്ട്.

പതിനൊന്നാം വിവാഹ വാര്‍ഷിക ദിനത്തില്‍ അല്ലിയുടെ സ്‌നേഹം എന്ന ഹാഷ്ടാഗോട് കൂടിയാണ് സുപ്രിയ മേനോന്‍ മകള്‍ സമ്മാനമായി നല്‍കിയ കാര്‍ഡിന്റെ ഫോട്ടോ സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചത്. ഒരുപാട് പേരാണ് അലംകൃത നല്‍കിയ സമ്മാനത്തിന് കൈയ്യടിച്ചും പൃഥ്വിരാജിനും സുപ്രിയയ്ക്കും വിവാഹ വാര്‍ഷികാശംസകള്‍ നേര്‍ന്നും രംഗത്ത് എത്തുന്നത്.

Aswathy