രജനീകാന്തിനൊപ്പം ഒരു സിനിമ ചെയ്തിരുന്നെങ്കില്‍ അത് ആയിരം കോടി കളക്ഷന്‍ നേടിയേനേം, അല്‍ഫോണ്‍സ് പുത്രന്‍

ആദ്യ ചിത്രം കൊണ്ട് തന്ന മലയാളികള്‍ ഏറ്റെടുത്ത സംവിധായകനാണ് അല്‍ഫോണ്‍സ് പുത്രന്‍. അദ്ദേഹത്തിന്റെ ചിത്രങ്ങളെല്ലാം പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. പൃഥ്വിരാജിനേയും നയന്‍താരയേയും കേന്ദ്രകഥാപാത്രങ്ങളാക്കി അല്‍ഫോണ്‍സ് പുത്രന്‍ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ഗോള്‍ഡ്. ഇപ്പോഴിതാ അല്‍ഫോണ്‍സിന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റാണ് വൈറലാകുന്നത്.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ,
പ്രേമം എന്ന ചിത്രത്തിന്റെ റിലീസിന് ശേഷം ഒരു സംവിധായകന്‍ എന്ന നിലയില്‍ രജനീകാന്ത് സാറിനൊപ്പം ഒരു ചിത്രം ചെയ്യണം എന്ന് തനിക്ക് ആഗ്രഹം ഉണ്ടായിരുന്നു. 99% സംവിധായകര്‍ക്കും അങ്ങനെ ഒരു ആഗ്രഹം ഉണ്ടാവും. തനിക്ക് രജനീകാന്തിനൊപ്പം ചിത്രം ചെയ്യാന്‍ താല്‍പര്യമില്ല എന്ന് പറഞ്ഞുകൊണ്ട് ഒരിക്കല്‍ ഒരു ആര്‍ട്ടിക്കിള്‍ ഒരു ഓണ്‍ലൈന്‍ പേജില്‍ പ്രത്യക്ഷപ്പെട്ടു. ആ വാര്‍ത്ത എല്ലായിടത്തേക്കും പടര്‍ന്നു. ഈ വിഷയം സംബന്ധിച്ച് സൗന്ദര്യ രജനീകാന്ത് തന്നോട് വിവരങ്ങള്‍ തിരക്കിയിരുന്നു. അതിന്റെ സത്യാവസ്ഥ താന്‍ അവരോട് തുറന്നുപറയുകയും ചെയ്തു. അതോടെ ആ വിഷയം അവിടെ തീര്‍ന്നു. കഴിഞ്ഞവര്‍ഷം ഗോള്‍ഡ് എന്ന ചിത്രത്തിന്റെ കഥ ഒരാള്‍ക്ക് പറഞ്ഞു കൊടുക്കുകയായിരുന്നു.
അപ്പോള്‍ അദ്ദേഹം തന്നോട് പറഞ്ഞത് അദ്ദേഹം സംസാരിക്കുന്ന സംവിധായകനു രജനീകാന്തിനൊപ്പം ഒരു ചിത്രം ചെയ്യണമെന്ന ആഗ്രഹം ഇല്ലാത്ത ആളാണ് എന്നാണ്. അത് കേട്ട് താന്‍ ഞെട്ടിയെങ്കിലും പുറത്തുകാണിച്ചില്ല. അഞ്ചു വര്‍ഷത്തോളമായി ആ വ്യാജ വാര്‍ത്ത ഇന്നും തന്നെ വേട്ടയാടുന്നുണ്ട്. ഒരു കാര്യം മാത്രമാണ് തനിക്ക് പറയാനുള്ളത്.


ആഗ്രഹിച്ചതുപോലെ രജനീകാന്ത് സാറിനൊപ്പം ഒരു ചിത്രം ചെയ്യുവാന്‍ സാധിച്ചിരുന്നെങ്കില്‍ അത് ആയിരം കോടി രൂപയോളം കളക്ഷന്‍ നേടിയേനെ. പ്രേക്ഷകര്‍ക്ക് ആഘോഷിക്കാന്‍ ഒരു ചിത്രവും അതോടൊപ്പം സര്‍ക്കാരിന് മികച്ച വരുമാനവും കിട്ടിയേനെ. അത് നടക്കാത്തതിനാല്‍ നഷ്ടം തനിക്കും, സൂപ്പര്‍സ്റ്റാറിനും, പ്രേക്ഷകര്‍ക്കും, സര്‍ക്കാരിനും ആണ്. ഈ വ്യാജ വാര്‍ത്ത കൊടുത്ത വ്യക്തി ഒരിക്കല്‍ തന്റെ മുന്‍പില്‍ വരും എന്ന് തന്നെ തനിക്ക് വിശ്വാസമുണ്ട്. രജനീകാന്ത് സാറിനൊപ്പം തന്റെ ചിത്രം കാണണമെന്ന ആഗ്രഹം ഉള്ളവര്‍ തനിക്കു വേണ്ടി പ്രാര്‍ത്ഥിക്കുക.

Rahul

Recent Posts

“പുതിയ കഥ വല്ലതുമുണ്ടോ സാറിനു പറയാന്‍?”; കനകരാജ്യത്തിന്റെ ഹൃദയസ്പര്‍ശിയായ ട്രെയിലര്‍ പുറത്ത്, ചിത്രം ജൂലൈ 5-ന് തീയറ്ററുകളിലേക്ക്

ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…

11 hours ago

ജാസ്മിനെ മോശമായി ചിത്രീകരിച്ചില്ല; കരയുന്നത് കൊണ്ട് ഷോയിലേക്ക് എടുക്കാതിരുന്നില്ല ; നോറ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇത്രത്തോളം ദിവസം നില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…

14 hours ago

44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…

15 hours ago

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

17 hours ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

19 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

20 hours ago