വയസ്സാകും മുമ്പേ നേരില്‍ കാണാന്‍ കഴിഞ്ഞാല്‍ നല്ല പടം ചെയ്യും, അത് 100 ദിവസം ഓടും!! അല്‍ഫോന്‍സ് പുത്രന്‍

മലയാളത്തിലെ ശ്രദ്ധേയനായ സംവിധായകനാണ് അല്‍ഫോന്‍സ് പുത്രന്‍. ചെയ്ത എല്ലാ സിനിമകളും ഹിറ്റുകളുമായിരുന്നു. സോഷ്യല്‍മീഡിയയില്‍ സജീവമാണ് അല്‍ഫോന്‍സ് പുത്രന്‍. ഇപ്പോഴിതാ ആരാധകന് നല്‍കിയ മറുപടിയാണ് വൈറലാകുന്നത്. ആരാധകര്‍ തങ്ങളുടെ ഇഷ്ട നടനൊപ്പം സിനിമ ചെയ്യാന്‍ അദ്ദേഹത്തോട് പലപ്പോഴും ആവശ്യപ്പെടാറുണ്ട്. അജിത്ത് ആരാധകന് പുത്രന്‍ നല്‍കിയ മറുപടിയാണ് ശ്രദ്ധേയമാകുന്നത്.

‘തലയുടെ കൂടെ ഒരു സിനിമ ചെയ്യൂ തലൈവ’ എന്നാണ് ഒരു അജിത് ആരാധകന്‍ അല്‍ഫോന്‍സ് പുത്രനോട് ആവശ്യപ്പെട്ടത്. പിന്നാലെ അല്‍ഫോന്‍സ് മറുപടിയുമായെത്തി.

‘അജിത് കുമാര്‍ സാറിനെ ഇതുവരെ പരിചയപ്പെടാന്‍ കഴിഞ്ഞിട്ടില്ല. ഒരിക്കല്‍ അദ്ദേഹം നിവിനെ വിളിച്ച് പ്രേമം കൊള്ളാമെന്നും അതിലെ കോളേജ് ഇന്‍ട്രോയും കലിപ്പ് പാട്ടും ഇഷ്ടമായെന്ന് പറഞ്ഞിരുന്നു. അതിന് ശേഷം ഒരു 10 തവണയെങ്കിലും അദ്ദേഹത്തിന്റെ മാനേജറോട് അജിത് സാറുമായി ഒരു കൂടിക്കാഴ്ച തരപ്പെടുത്താമോ എന്ന് ചോദിച്ചിട്ടുണ്ട്. ഇപ്പൊ എട്ട് വര്‍ഷം കഴിഞ്ഞു. വയസാകും മുന്നേ അദ്ദേഹത്തെ കാണാന്‍ കഴിഞ്ഞാല്‍ ഒരു നല്ല പടം ചെയ്യും.’ എന്നാണ് പുത്രന്‍ മറുപടിയായി കുറിച്ചത്.

‘ഓരോ തവണയും നിങ്ങള്‍ ഈ ചോദ്യം ചോദിക്കുമ്പോള്‍ ഒരുപാട് വേദനിക്കും. നിങ്ങള്‍ ചോദിക്കുമ്പോള്‍ ആദ്യം എനിക്ക് ദേഷ്യം വരും, പിന്നെ നിങ്ങളും എന്നെ പോലൊരു അജിത് ആരാധകനാണ് എന്ന് ഓര്‍ക്കുമ്പോള്‍ കാണാത്ത പോലെ പോകുമെന്നും സംവിധായകന്‍ പറയുന്നു.

അജിത് സാറിനൊപ്പം ഒരു സിനിമ ചെയ്താല്‍ അത് 100 ദിവസം ഓടുമെന്നും ഹോളിവുഡില്‍ വരെ പ്രദര്‍ശിപ്പിക്കുമെന്നും ഞാന്‍ ഉറപ്പ് നല്‍കുന്നെന്നും അല്‍ഫോന്‍സ് പുത്രന്‍ കുറിച്ചു.

Anu

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

12 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

13 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

15 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

18 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

22 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

23 hours ago