‘ഗോള്‍ഡ്’ മറന്നേക്കൂ’!! നിങ്ങള്‍ കണ്ട ഗോള്‍ഡ് എന്റെ ഗോള്‍ഡ് അല്ല-അല്‍ഫോണ്‍സ് പുത്രന്‍

അടുത്തിടെയാണ് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ സിനിമ കരിയര്‍ ഉപേക്ഷിക്കുന്നെന്ന് പ്രഖ്യാപിച്ചത്. ആരാധകലോകം ഒന്നടങ്കം ഞെട്ടിയ പ്രഖ്യാപനമായിരുന്നു അത്. അല്‍ഫോണ്‍സ് ഒരുക്കി അവസാനമായി തിയ്യേറ്ററിലെത്തിയ ചിത്രം ഗോള്‍ഡ് ആണ്. ഗോള്‍ഡിന്റെ പരാജയത്തിന് പിന്നാലെയാണ് അല്‍ഫോണ്‍ രോഗകാരണം കരിയര്‍ ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചത്.

ഇപ്പോഴിതാ അല്‍ഫോണ്‍സിന്റെ ഒരു വെളിപ്പെടുത്തല്‍ ശ്രദ്ധേയമായിരിക്കുകയാണ്. പ്രേക്ഷകര്‍ കണ്ട ‘ഗോള്‍ഡ്’ തന്റെ ഗോള്‍ഡ് അല്ലെന്ന് അല്‍ഫോണ്‍സ് പുത്രന്‍ പറയുന്നു. ലിസ്റ്റിന്‍ സ്റ്റീഫന്റേയും പൃഥ്വിരാജിന്റെയും സംരംഭത്തിലേക്ക് തന്റെ ലോഗോ ചേര്‍ത്തതാണ് ആ ഗോള്‍ഡ് എന്നാണ് സംവിധായകന്‍ പറയുന്നത്.

ഗോള്‍ഡിന് വേണ്ടി കൈതപ്രം എഴുതി വിജയ് യേശുദാസും ശ്വേത മോഹനും പാടിയ പാട്ട് തനിക്ക് ചിത്രീകരിക്കാനായില്ല. ചിത്രീകരണ സമയത്ത് തനിക്ക് ക്രോണിക് പാന്‍ക്രിയാറ്റിസ് ബാധിച്ചിരുന്നുവെന്നും അല്‍ഫോണ്‍സ് പറയുന്നു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു പോസ്റ്റിന് താഴെ ‘പ്രേമ’ത്തിലെ ഡിലീറ്റഡ് സീന്‍ പുറത്തുവിടാമോയെന്ന ആരാധകന്റെ കമെന്റിന് മറുപടിയായാണ് അല്‍ഫോണ്‍സ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

‘ഞാന്‍ എഴുതിയ ജോര്‍ജ്ജ് എന്ന കഥാപാത്രവുമായി ആ രംഗങ്ങള്‍ യോജിക്കാത്തതിനാല്‍ ഞാനത് ഡിലീറ്റ് ചെയ്തു. തിരക്കഥയുമായി ജോര്‍ജ്ജ് യോജിച്ചില്ലെങ്കില്‍ മലരും യോജിക്കില്ല. ഇക്കാര്യം ഇനിയെന്നോട് ചോദിക്കരുത്, കാരണം ഞാന്‍ തിരക്കഥയെ ബഹുമാനിക്കുന്നു.

പിന്നെ നിങ്ങള്‍ കണ്ട ഗോള്‍ഡ് എന്റെ ഗോള്‍ഡ് അല്ല. കോവിഡ് സമയത്ത് ചെയ്ത ലിസ്റ്റിന്‍ സ്റ്റീഫന്റേയും പൃഥ്വിരാജിന്റെയും സംരംഭത്തിലേക്ക് എന്റെ ലോഗോ ഞാന്‍ ചേര്‍ത്തതാണ്. കൈതപ്രം സാര്‍ എഴുതി വിജയ് യേശുദാസും ശ്വേത മോഹനും പാടിയ പാട്ട് എനിക്ക് ഷൂട്ട് ചെയ്യാനായില്ല. എനിക്ക് ആ പാട്ട് വളരെ ഇഷ്ടമായിരുന്നു. ആ പാട്ടിന്റെ ചിത്രീകരണത്തിനായി എന്റെ സിനിമയിലെ എല്ലാ താരങ്ങളോടും രണ്ട് ദിവസത്തെ ഡേറ്റ് ഞാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത് നടന്നില്ലെന്നും സംവിധായകന്‍ പറയുന്നു.

അതുപോലെ തന്നെ പല ഉപകരണങ്ങളും മറ്റ് സൗകര്യങ്ങളും തിരക്കഥയിലുണ്ടായിരുന്നത് പോലെയായിരുന്നില്ല. ക്രോണിക് പാന്‍ക്രിയാറ്റിസ് ബാധിച്ചത് മുതല്‍ ഞാന്‍ മെഡിറ്റേഷനിലായിരുന്നു. തിരക്കഥ എഴുതാനും സംവിധാനവും കളറിങ്ങും എഡിറ്റിങ്ങും ചെയ്യാനും മാത്രമേ എനിക്ക് സാധിച്ചുള്ളൂ. അതുകൊണ്ട് ഇപ്പോള്‍ ‘ഗോള്‍ഡ്’ മറന്നേക്കൂ’- എന്നാണ് അല്‍ഫോണ്‍സ് പറയുന്നത്.

മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും ചേര്‍ന്നായിരുന്നു ഗോള്‍ഡ് നിര്‍മിച്ചത്. ബാബുരാജ്, ലാലു അലക്‌സ്, ചെമ്പന്‍ വിനോദ്, അജ്മല്‍ അമീര്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായത്.

അടുത്തിടെയാണ് തനിക്ക് ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍ എന്ന രോഗമാണെന്ന് താന്‍ സ്വയം കണ്ടെത്തിയതായി അല്‍ഫോണ്‍സ് പുത്രന്‍ പറഞ്ഞിരുന്നു. അതുകൊണ്ട് താന്‍ തന്റെ സിനിമ കരിയര്‍ അവസാനിപ്പിക്കുന്നെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ആര്‍ക്കും ഒരു ഭാരമാകാന്‍ ആഗ്രഹിക്കുന്നില്ലെന്നും സംവിധായകന്‍ പറഞ്ഞിരുന്നു.

Anu

Recent Posts

വീണ്ടും നടൻ ധർമ്മജൻ വിവാഹിതനായി! വിവാഹത്തിന് സാക്ഷിയായി മക്കൾ

നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി വീണ്ടും വിവാഹിതനായി. വധു ഭാര്യ അനുജ തന്നെ. ഇന്ന് രാവിലെയാണ് ധര്‍മ്മജന്‍ സോഷ്യല്‍ മീഡിയയിലൂടെ തന്റേയും…

21 mins ago

സിനിമയിൽ മേക്കപ്പിന് കൂടുതൽ ട്രോളുകൾ ലഭിക്കുന്നത് തനിക്ക്! ഭാഗ്യദോഷത്തിന്  അന്നത്തെ മേക്കപ്പും അങ്ങനെയായി; നവ്യ

പ്രേഷകരുടെ പ്രിയങ്കരിയായ നടിയാണ് നവ്യ നായർ, വർഷങ്ങൾക്ക് മുമ്പ് ഏഷ്യാനെറ്റിന്റെ ഒരു അവാർഡ് ഷോയിൽ ഡാൻസ് അവതരിപ്പിച്ച നവ്യക്ക് മേക്കപ്പിന്റെ…

1 hour ago

കമന്റെ ബോക്സിൽ വന്നു ഇങ്ങനെ ഛർദ്ധിക്കുന്ന എല്ലാവരോടും പുച്ഛം മാത്രം! തന്റെ പോസ്റ്റിനു താഴെ നെഗറ്റീവ് പറഞ്ഞ  ആളിനെ മറുപടിയുമായി; അഭയ ഹിരണ്മയി

സോഷ്യൽ മീഡിയിൽ സജീവമായ ഒരു ഗായിക ആണ് അഭയ ഹിരണ്മയി, ഇപ്പോൾ താൻ പങ്കുവെച്ച പോസ്റ്റിന് താഴെ ഒരാൾ പങ്കുവെച്ച…

2 hours ago

അവാർഡിന് പോയപ്പോൾ ജൂറി എന്നോട് ചോദിച്ച ചോദ്യം ഇന്നും എന്നിൽ വിഷമം ഉണ്ടാക്കി! താൻ അവാർഡ് സ്വീകരിച്ചത് ആളുകൾ കണ്ടിട്ടുള്ള ചിത്രങ്ങൾക്ക് വേണ്ടി; ഉർവശി

മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്ന എല്ലാവരും പറയുന്ന നടിയാണ് ഉർവശി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രം 'ഉള്ളൊഴുക്ക് ' മികച്ച…

4 hours ago

എന്റെ കൂടെ നിന്ന് അദ്ദേഹം അഭിനയിക്കുവാണെന്ന് എനിക്ക് മനസിലായില്ല! ഒരടി അദ്ദേഹം തന്നില്ലന്നേയുള്ളു, സിദ്ധിഖിനെ കുറിച്ച് ആസിഫ് അലി

മലയാള സിനിമയിൽ ഏത് വേഷവും കൈകാര്യം ചെയുന്ന നടനാണ് സിദ്ധിഖ്, ഇപ്പോൾ നടന്റെ അഭിനയത്തെ കുറിച്ച് ആസിഫ് അലി പറഞ്ഞ…

5 hours ago

കോടികൾ മുടക്കി മാസങ്ങൾക്ക് മുൻപ് നിർമ്മിച്ച അടൽ സേതുവിൽ വിള്ളലുകൾ

മുംബൈയില്‍ പുതുതായി തുറന്ന അടല്‍ സേതുവില്‍ വിള്ളലുകളെന്ന് റിപ്പോര്‍ട്ട്. 17,843 കോടി രൂപ ചെലവില്‍ നിര്‍മിച്ചിരിക്കുന്ന ട്രാന്‍സ്ഹാര്‍ബര്‍ വലിയ കൊട്ടിഘോഷങ്ങളിലൂടെയാണ്…

6 hours ago