മഞ്ഞുമ്മല്‍ ബോയ്‌സിന് ഓസ്‌കര്‍ ലഭിച്ചില്ലെങ്കില്‍ ആ പുരസ്‌കാരത്തില്‍ വിശ്വസിക്കില്ല!! അല്‍ഫോന്‍സ് പുത്രന്‍

Follow Us :

ഈ വര്‍ഷമിറങ്ങിയ ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ മലയാള സിനിമാ ചരിത്രം തന്നെ മാറ്റി മറിച്ച ചിത്രമായിരുന്നു. ചിദംബരമാണ് യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കി ചിത്രം ഒരുക്കിയത്. സിനിമ ബോക്‌സോഫീസില്‍ 200 കോടി ക്ലബ്ബില്‍ ഇടം പിടിച്ചിരുന്നു. ചിത്രം ഒടിടിയില്‍ എത്തിയപ്പോഴും ആരാധകര്‍ ചിത്രത്തിനെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. വലിയ പ്രശംസയാണ് ചിത്രത്തിന് ലഭിച്ചത്.

ഇപ്പോഴിതാ സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍ ചിത്രത്തിനെ കുറിച്ച് പങ്കുവച്ച വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. മഞ്ഞുമ്മല്‍ ബോയ്‌സിന് ഓസ്‌കാര്‍ ലഭിച്ചില്ലെങ്കില്‍ തനിക്ക് ഓസ്‌കറില്‍ വിശ്വാസമില്ലെന്ന് അല്‍ഫോന്‍സ് പുത്രന്‍ പറയുന്നു. ഫേസ്ബുക്കിലാണ് സംവിധായകന്‍ കുറിപ്പ് പങ്കുവെച്ചത്.
Alphonse-Puthren
‘ചിത്രം ഓസ്‌കര്‍ അര്‍ഹിക്കുന്നു. മികച്ച ഒരു സര്‍വൈവര്‍ ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. സിനിമയ്ക്ക് ഓസ്‌കര്‍ ലഭിച്ചില്ലെങ്കില്‍ ആ പുരസ്‌കാരത്തില്‍ ഇനി വിശ്വസിക്കില്ല. ചിത്രത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ അസാധ്യമായാണ് ഒരുക്കിയിരിക്കുന്നത്. ചിദംബരത്തിനും ടീമിനും നന്ദി, മലയാള സിനിമയെ കൂടുതല്‍ ഉയരങ്ങളില്‍ എത്തിച്ചതിന്. ഇന്നാണ് ചിത്രം കാണുന്നത്. വൈകി പോയതില്‍ വിഷമം അറിയിക്കുന്നു. യഥാര്‍ത്ഥ ആളുകള്‍ അനുഭവിച്ച വേദന ആരും അനുഭവിക്കരുതെന്ന് ഞാന്‍ ആഗ്രഹിക്കുന്നു’ എന്നാണ് അല്‍ഫോന്‍സ് പുത്രന്‍ പോസ്റ്റ് ചെയ്തത്.

ഫെബ്രുവരി 22ന് ചിത്രം തിയ്യേറ്ററിലെത്തിയത്. 26 ദിവസങ്ങള്‍ കൊണ്ടാ് ചിത്രം 200 കോടി ക്ലബില്‍ ഇടം പിടിച്ചിരുന്നു. കൊച്ചിയിലെ മഞ്ഞുമ്മലില്‍ നിന്നുള്ള സുഹൃത്തുക്കളുടെ കൊടൈക്കനാല്‍ സാഹസികമായ അതിജീവനവുമാണ് ചിത്രം പറയുന്നത്. 2006ല്‍ നടന്ന യഥാര്‍ഥ സംഭവമാണ് ചിദംബരം വെള്ളിത്തിരയിലെത്തിച്ചത്.