അല്‍ഫോണ്‍സ് പുത്രന്‍ ആരാ…? പടം റിലീസ് ചെയ്യുമ്പോള്‍ തിയറ്ററിലേക്ക് വാ.. എന്ന് ആരാധകനോട് സംവിധായകന്‍

സാമൂഹിക മാധ്യമങ്ങളില്‍ സജീവമാണ് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. സാമൂഹിക വിഷയങ്ങളിലെല്ലാം താരം തന്റെ നിലപാട് വ്യക്തമാക്കാറുണ്ട്. ആരാധകരുടെ കമന്റുകള്‍ക്കും സംവിധായകന്‍ മറുപടി നല്‍കാറുണ്ട്. ഇപ്പോഴിതാ ഇന്‍സ്റ്റാഗ്രാമില്‍ ചോദ്യം ചോദിച്ച ആരാധകന് അല്‍ഫോണ്‍സ് കൊടുത്ത മറുപടിയാണ് വൈറലാകുന്നത്.

തന്റെ പോസ്റ്റുകള്‍ക്ക് താഴെ വരുന്ന കമന്റുകള്‍ക്ക് അദ്ദേഹം കൃത്യമായി മറുപടിയും നല്‍കാറുണ്ട്. അല്‍ഫോണ്‍സ് പുത്രന്റെ പുതിയ ചിത്രമായ ഗോള്‍ഡിന്റെ തമിഴ് മീം പോസ്റ്ററിന് താഴെ വന്ന കമന്റുകളിലൊന്നിന് സംവിധായകന്‍ നല്‍കിയ മറുപടിയാണ് വൈറലാകുന്നത്.

ആരാണ് ഈ അല്‍ഫോണ്‍സ് പുത്രന്‍ എന്നായിരുന്നു ഒരാള്‍ക്ക് അറിയേണ്ടത്. തമിഴിലായിരുന്നു ചോദ്യം. ”എന്റെ പടം റിലീസ് ചെയ്യുമ്പോള്‍ തിയറ്ററിലേക്ക് വാ. അപ്പോള്‍ മനസ്സിലാകും ഞാന്‍ ആരാണെന്ന്”, എന്നായിരുന്നു ഇതിന് താഴെയായി അല്‍ഫോണ്‍സ് കുറിച്ചത്.

സംവിധായകന്റെ മറുപടി സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തുകഴിഞ്ഞു. ഗോള്‍ഡിനെ കുറിച്ചുള്ള അല്‍ഫോന്‍സിന്റെ കോണ്‍ഫിഡന്‍സ് ആണ് എന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. സംവിധായകന്റെ മറുപടിയുടെ പശ്ചാത്തലത്തില്‍ ട്രോളുകളും ഇറങ്ങിയിട്ടുണ്ട്.

ഡിസംബര്‍ ഒന്നിനാണ് ഗോള്‍ഡ് തിയ്യറ്ററിലെത്തും. പൃഥ്വിരാജും നയന്‍താരയുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാകുന്നത്. ലാലു അലക്സ്, ചെമ്പന്‍ വിനോദ്, വിനയ് ഫോര്‍ട്ട്, ജഗദീഷ്, അജ്മല്‍ അമീര്‍, പ്രേം കുമാര്‍, മല്ലിക സുകുമാരന്‍, ഷമ്മി തിലകന്‍, ദീപ്തി സതി, ശാന്തി കൃഷ്ണ, ശബരീഷ് വര്‍മ്മ, കൃഷ്ണ ശങ്കര്‍, റോഷന്‍ മാത്യു, സുരേഷ് കൃഷ്ണ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളാവുന്നത്.

Anu

Recent Posts

വിവാഹ വിരുന്നിന് അടക്കം നൽകുന്ന വെൽക്കം ഡ്രിങ്ക് വില്ലൻ; ഒഴിവാക്കിയില്ലെങ്കിൽ അപകടകാരി, ആരോ​ഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്

മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോ​ഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…

2 hours ago

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

6 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

6 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

6 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

7 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

7 hours ago