അൽസു എന്ന സ്നേഹത്തോടെയുള്ള ആ വിളി ഇനി എനിക്ക് കേൾക്കാൻ കഴിയില്ലലോ

സീരിയൽ താരം ജൂഹിയുടെ ‘അമ്മ കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്, അപകടമരണം ആയിരുന്നു, താരങ്ങളും ആരാധകരും അടക്കം നിരവധി പേരാണ് ജൂഹിക്ക് ആശ്വാസ വാക്കുകളുമായി എത്തുന്നത്, ഇപ്പോൾ ഉപ്പും മുളകും പരമ്പരയിൽ ജൂഹിയുടെ സഹോദരൻ ആയി അഭിനയിച്ച അൽസാബിത്ത് ജൂഹിയുടെ അമ്മയെക്കുറിച്ച് പങ്കുവെച്ച പോസ്റ്റാണ് ഏറെ ശ്രദ്ധ നേടുന്നത്, സ്നേഹമുള്ള ആന്‍റി. അൽസു എന്ന സ്നേഹത്തോടെയുള്ള ആ വിളി നിലച്ചു. ഈശ്വരൻ ഇഷ്ടമുള്ളവരെ വേഗം വിളിക്കുമെന്ന് എപ്പോഴും ആന്‍റി പറഞ്ഞത് ഇതാണോ’ എന്നാണ് ഭാഗ്യലക്ഷ്മിയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് അൽസാബിത് ചോദിച്ചിരിക്കുന്നത്നിരവധിപേരാണ് അൽസാബിത് പങ്കുവെച്ച അനുശോചനക്കുറിപ്പിന് താഴെ ആദരാഞ്ജലികളുമായി എത്തിയിട്ടുള്ളത്.

ജൂഹിയുടെ അച്ഛൻ നേരത്തെ മരണപ്പെട്ടിരുന്നു, ശനിയാഴ്ച രാവിലെ 11.45ഓടെ ഇരുമ്പനം സീപോർട്ട് എയർപോർട്ട് റോഡിൽ എച്ച്പിസിഎല്ലിന് മുന്നിലാണ് അപകടം ഉണ്ടായത്.സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഭാഗ്യലക്ഷ്മിയെയും മകനെയും പിന്നാലെ വന്ന കുടിവെള്ള ടാങ്കർ ഇടിച്ചിടുകയായിരുന്നു. സ്ക്കൂട്ടറിൽനിന്നു തെറിച്ചു വീണ ഭാഗ്യലക്ഷ്മിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി തൽക്ഷണം മരിക്കുകയായിരുന്നു.തെറിച്ചു വീണ മകൻ ചിരാഗ് രസ്തോഗിയ്ക്ക് കാര്യമായി പരുക്കേറ്റില്ല. ഭാഗ്യലക്ഷ്മിയുടെ മരണ കർമങ്ങൾ കഴിഞ്ഞിരിക്കുകയാണ്. രാജസ്ഥാൻ സ്വദേശിയായ രഘുവീർ സരൺ ആണ് ജൂഹിയുടെ പിതാവ്. ഏതാനും വർഷങ്ങൾക്ക് മുമ്പായിരുന്നു അദ്ദേഹം മരണമടഞ്ഞത്.

സുഹൃത്തിന്റെ പിറന്നാളാഘോഷത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു ലച്ചുവിന് അഭിനയിക്കാനുള്ള അവസരം ലഭിച്ചത്. ഇടയ്ക്ക് വെച്ച് നിര്‍ത്തി പ്പോവാമെന്നായിരുന്നു കരുതിയത്. പഠനം പൂര്‍ത്തിയാക്കുന്നതി നെക്കുറിച്ചായിരുന്നു ചിന്തിച്ചത്. പരമ്പരയുടെ ജനപ്രീതി കൂടിയതോടെ അഭിനയം തുടരാന്‍ തീരുമാനിക്കുകയായിരുന്നു . കവിതയെഴുത്തും പാട്ടുമൊക്കെയായാണ് ലച്ചു എത്താറുള്ളത്. വെള്ളിമൂങ്ങ എന്ന വിളിപ്പേരും ലച്ചുവിനുണ്ട്. ഉപ്പും മുളകിലൂടെ അഭിനയരംഗത്തേക്കെത്തിയ ലച്ചുവിന് സിനിമാമോഹങ്ങളുമുണ്ട്. ഇടയ്ക്ക് ബിഗ് സ്‌ക്രീനിലും ലച്ചു മുഖം കാണിച്ചിരുന്നു.സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇടപെടലുകള്‍ നടത്തുന്ന ജൂഹി പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം നിമിഷനേരം കൊണ്ടാണ് തരംഗമായി മാറുന്നത്. ടെലിവിഷന്‍ മേഖലയിലെ താരങ്ങളില്‍ ശക്തമായ പിന്തുണ ലഭിച്ചുകൊണ്ടിരിക്കുന്നവരിലൊരാളാണ് ജൂഹി റുസ്തഗി. പങ്കെടുക്കുന്ന ചടങ്ങുകളിലെല്ലാം താരമായി മാറാറുണ്ട് ജൂഹി. രാജസ്ഥാന്‍ സ്വദേശിയാണ് ജൂഹിയുടെ പപ്പ. അമ്മ മലയാളിയാണ്. രണ്ട് സ്ഥലങ്ങളിലും മാറിമാറിത്താമസിച്ചിട്ടുണ്ട് ജൂഹി. മലയാളികളേയും കേരളത്തേയും അച്ഛന് പ്രത്യേക ഇഷ്ടമായിരുന്നുവെന്നും അതിനാലാണ് അദ്ദേഹം മലയാളിയെ വിവാഹം ചെയ്തതെന്നും ജൂഹി വ്യക്തമാക്കിയിരുന്നു.

Rahul

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

4 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

5 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

7 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

10 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

14 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

15 hours ago