മലയാള സിനിമയുടെ താരപുത്രന് ദുല്‍ഖര്‍ സല്മാന് ആരാധകര്‍ ഏറെയാണ്. ഇപ്പോഴിതാ തന്റെ കരിയറിനെ തന്നെ മാറ്റി മറിച്ച കുറുപ്പ് എന്ന സിനിമയും വിജയക്കൊടി പാറിച്ചതോടെ താരത്തിന് ആധാരകരുടെ എണ്ണം വര്‍ദ്ധിച്ചു. തീയറ്ററുകളില്‍ വമ്പന്‍ കളക്ഷനോടെ കുറുപ്പ് ജൈത്രയാത്ര തുടരുകയാണ്. എന്നാല്‍ ആരാധകരെ കുറിച്ച് പറഞ്ഞപ്പോള്‍ ദുല്‍ഖറിന്റെ ഭാര്യ അമാല്‍ പറഞ്ഞ കാര്യങ്ങള്‍ കേട്ട് അമ്പരന്നിരിക്കുകയാണ് പ്രേക്ഷകര്‍.
ദുല്‍ഖറിനെ കുറിച്ച് ശരിക്കും അറിഞ്ഞാല്‍ ഒറ്റ ആരാധകര്‍ പോലും ഉണ്ടാവില്ലെന്നാണ് ദുല്‍ഖറിന്റെ ഭാര്യ അമാല്‍ സൂഫിയ പറഞ്ഞിരിക്കുന്നത്. അത്തരത്തിലുള്ള എന്ത് സ്വഭാവമാണ് അദ്ദേഹത്തിനുള്ളത് എന്നസംശയത്തിലാണ് ആരാധകര്‍. ഇതിലെ രസകരമായ കാര്യം എന്തെന്നാല്‍ ദുല്‍ഖര്‍ തന്നെയാണ് ഇത് വെളിപ്പെടുത്തിയത് എന്നതാണ്. തന്നെ കുറിച്ച് ശരിക്കും അറിഞ്ഞാല്‍ ഒറ്റ ആരാധകര്‍ പോലും ഉണ്ടാവില്ല എന്നാണ് അമാലിന്റെ അഭിപ്രായം എന്നാണ് ഒരു അഭിമുഖത്തിനിടെ താരം തുറന്ന് പറഞ്ഞിരിക്കുന്നത്. ഇന്ടസ്ട്രിയില് വന്ന് നാലഞ്ച് വര്‍ഷം കഴിഞ്ഞ ശേഷവും തങ്ങള്‍ ഒരുമിച്ച് പുറത്ത് പോകുമ്പോള്‍ ആരെങ്കിലും തനിക്കൊപ്പം ഫോട്ടോ എടുക്കാന്‍ വന്നാല്‍ അമാല്‍ കൗതുകത്തോടെ ചോദിക്കും, ”എന്തിനാ നിങ്ങള്‍ക്കൊപ്പം എല്ലാവരും ഫോട്ടോ എടുക്കാന്‍ വരുന്നത്” എന്ന്. താനൊരു നടനല്ലേ, അവര്‍ തന്നെ തിരിച്ചറിയുന്നതാണ് എന്ന് പറയുമ്പോള്‍ അമാല്‍ പറയും, ”ഹൊ ദൈവമേ ഞാന്‍ മറന്ന് പോയി” എന്ന്. അങ്ങനെയാണ് അമാല്‍.
വീട്ടില്‍ വന്നാല്‍ തന്റെ ശരിയായ വശം കാണുന്നത് അമാല്‍ മാത്രമാണ്. തനിക്ക് കുറേ ഗേള്‍സ് ഫാന്‍സുണ്ട്, നോക്ക് തന്നെ കുറിച്ച് എഴുതിയ കമന്റ് നോക്കൂ എന്നൊക്കെ പറഞ്ഞാല്‍ അമാല്‍ പറയും, ”സത്യം എന്താണെന്ന് എനിക്ക് മാത്രമല്ലേ അറിയൂ. അവരെല്ലാം നിങ്ങളെ ശരിക്കും അറിയുകയാണെങ്കില്‍ ഒറ്റ ആരാധികമാരും ഉണ്ടാവില്ല. ഞാന്‍ മാത്രമേ ഉണ്ടാവൂ” എന്ന്. എന്നാല്‍ പരസ്പരം മനസ്സിലാക്കിയും സപ്പോര്‍ട്ട് ചെയ്തുമാണ് ഞങ്ങള്‍ മുന്നോട്ട് പോകുന്നത് എന്നും താരം വ്യക്തമാക്കി.
കെ എസ് കാർത്തിക്ക് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം സാത്താൻ്റെ ആകാംക്ഷയുണര്‍ത്തുന്ന ട്രെയിലർ പുറത്തിറങ്ങി. റിയാസ് പത്താൻ, ഹാരിസ്…
വിജയ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള് ടൈം, ദ ഗോട്ട് എന്ന ചിത്രം.…
ജാതിയും മതവും വേലിയാകുമ്പോള്‍ മനുഷ്യത്വം കൊണ്ട് ഹൃദയം നിറയ്ക്കുന്നൊരു ചിത്രം സോഷ്യലിടം കീഴടക്കിയിരിക്കുകയാണ്. മന്ത്രി സ്ഥാനം ഒഴിയുന്ന കെ. രാധാകൃഷ്ണനെ…
യുകെയിലെ മലയാളിയായ കുഞ്ഞ് എയ്ഞ്ചലിന്റെ വിയോഗം പ്രവാസ ലോകത്തിന് തീരാനോവായിരിക്കുകയാണ്. ചങ്ങനാശ്ശേരി സ്വദേശികളായ തെക്കേടത്ത് ജോസഫ് തോമസി(ടിജോ)ന്റെയും അഞ്ജുവിന്റെയും മകള്‍…
അന്തരിച്ച നടന് കൊല്ലം സുധിയുടെ പ്രിയതമ രേണു സുധി ഇനി അഭിനയരംഗത്തേക്ക്. കരിയറില്‍ ശ്രദ്ധേയനാകുന്നതിനിടെയാണ് വിധി അകാലത്തില്‍ സുധിയെ കവര്‍ന്നത്.…
ഒരു കാരണവുമില്ലാതെ മിക്കപ്പോഴും സോഷ്യൽ മീഡിയയുടെ സൈബര്‍ ആക്രമണങ്ങൾക്ക് ഇരയാകാറുള്ള വ്യക്തിയാണ് ഗായികയും സോഷ്യൽ മീഡിയ താരവും ഒക്കെയായ അഭിരാമി…