‘എടാ മോനേ…ഹാപ്പിയാണേ! ഞങ്ങളും അവനും അങ്ങനെ എല്ലാരും…’; മകന്റെ ശസ്ത്രക്രിയ കഴിഞ്ഞതായി അറിയിച്ച് അമൽ രാജ്ദേവ്

Follow Us :

ഫ്ലവേഴ്സിലെ ചക്കപ്പഴം പരമ്പരയിലൂടെ ആരാധകരെ നേടിയ നടനാണ് അമൽ രാജ്ദേവ്. ക്രിസ്റ്റഫർ അടക്കമുള്ള സിനിമകളിലും താരം അഭിനയിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരം എല്ലാ കാര്യങ്ങളും പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം തന്റെ മൂത്ത മകൻ ഒരു മേജർ സർജറിക്ക് വിധേയനാവുന്ന വിവരം അമൽ രാജ് അറിയിച്ചിരുന്നു. ഇപ്പോൾ സർജറി വിജയമായ വിവരം പങ്കുവെച്ചിരിക്കുകയാണ് താരം.

ആശുപത്രിയിൽ നിന്നുള്ള മകൻ ആദിയുടെ ചിത്രം പങ്കുവെച്ചാണ് അമൽ രാജ്ദേവിന്റെ കുറിപ്പ്. ‘എടാ മോനേ…ഹാപ്പിയാണേ ! ഞങ്ങളും അവനും അങ്ങനെ എല്ലാരും..! ഇന്നലെ ആസ്റ്റർ മെഡിസിറ്റിയിൽ നടന്ന ആദീടെ സർജറി (സ്കോളിയോസിസ്) സക്സസ്സ് ! ഇനി നാല്നാൾ ആശുപത്രി വാസം പിന്നെ വീട്ടിൽ രണ്ട് മാസം റെസ്റ്റ്. ഈ ഘട്ടത്തിൽ ഞങ്ങൾക്കും ആദിക്കുമൊപ്പം നിന്നവർ.. പ്രാർത്ഥനകളിൽ ഒപ്പം കൂട്ടിയവർ … ഫോൺ വിളിച്ചവർ.. മെസേജ് സാന്ത്വനങ്ങൾ.. അവനായി പലയിടത്തായി വഴിപാട് നടത്തിയവർ.. നേരിട്ടെത്തിയവർ.. ബന്ധുക്കൾ.. സൗഹൃദങ്ങൾ.. അപരിചിതർ.. ചക്കപ്പഴം ടീം..ആസ്റ്റർ മെഡിക്കൽ ടീം… നാടക ബന്ധുക്കൾ.. ആദീടെ സ്കൂൾ ടീച്ചേർഴ്സ്… ഭാവലയ ടീം.. അങ്ങനെയങ്ങനെ അറിയുന്നതും അറിയാത്തവരുമായി നിങ്ങളോരുരുത്തരും നൽകിയ ധൈര്യവും സപ്പോർട്ടും കരുതലും സാന്ത്വനവും വളരെ വളരെ വിലപ്പെട്ടതാണേ.. വാക്കുകൾക്കതീതമാണ് ഈ സ്നേഹവും കരുതലും… എല്ലാരോടും എല്ലാരോടും ഒത്തിരി ഇഷ്ടം.. ഒത്തിരി നന്ദി’- എന്നാണ് അമൽ കുറിച്ചത്.
നട്ടെല്ലിന് വളവ് വരുന്ന സ്കോളിയോസിസ് എന്ന രോഗം സ്ഥിരീകരിച്ചതോടെയാണ് ആദിക്ക് ശസ്ത്രക്രിയ വേണ്ടി വന്നത്. എട്ട് മണിക്കൂറോളം നീണ്ട മേജർ സർജറിക്കാണ് ആദി വിധേയനായത്.