ലോകമെമ്പാടും ശ്രദ്ധിക്കപ്പെടുമെന്ന പ്രതീക്ഷയോടെ മലയാളം ഒന്നടങ്കം കാത്തിരിക്കുന്ന ഒരു ചിത്രമാണ് ആടുജീവിതം. പൃഥ്വിരാജിന്റെ എക്കാലത്തെയും മികച്ച പെർഫോമൻസ് ആടുജീവിതത്തിൽ കാണാമെന്ന് പുറത്ത് വന്ന കുറച്ച് സീനുകളിൽ നിന്ന് തന്നെ വ്യക്തമായിട്ടുണ്ട്. ആടുജീവിതം നോവൽ ഒരു സിനിമയായി എടുക്കുമ്പോൾ ഒരുപാട് വെല്ലുവിളികളാണ് ടീം നേരിട്ടത്. ചിത്രത്തിന്റെ പ്രൊമോഷനിലാണ് ഇപ്പോൾ താരങ്ങളെല്ലാവരും. ഇതിനിടെ ആടുജീവിതം സിനിമയുടെ പ്രൊമോഷൻ ചടങ്ങിൽ നിറവയറോടെ എത്തിയ അമല പോൾ ധരിച്ച ചുരിദാർ ആണ് ശ്രദ്ധ നേടുന്നുത്. വെളുപ്പും ഗോൾഡൻ നിറവും ചേർന്ന സാധാരണ അനാർക്കലി എന്നു കണ്ടാൽ തോന്നുമെങ്കിലും വസ്ത്രം അമല പ്രത്യേകം ഡിസൈൻ ചെയ്യിച്ചതാണ് എന്നുള്ളതാണ് ഇതിന്റെ പ്രത്യേകത.
അനാർക്കലിയിൽ അഞ്ചു ഭാഷകളിൽ ആടുജീവിതം എന്ന് എഴുതിയിട്ടുണ്ട്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, കന്നട, തമിഴ് എന്നീ ഭാഷകളിലാണ് വസ്ത്രത്തിൽ ആടുജീവിതം എന്ന് ഡിസൈൻ ചെയ്തിട്ടുള്ളത്. നിറയെ മുത്തുകളും ത്രെഡ് വർക്കുകളും ഉള്ള വസ്ത്രം ഡിസൈൻ ചെയ്തത് ടി ആൻഡ് എം സിഗ്നേചർ ആണ്. ലക്നൗ മോഡലിലാണ് ദുപ്പട്ട ചെയ്തിരിക്കുന്നത്. വസ്ത്രത്തിന് അനുയോജ്യമായ ആഭരണങ്ങളും സിമ്ബിൾ മേക്കപ്പുമാണ് അമല തിരഞ്ഞെടുത്തത്. വസ്ത്രം ഡിസൈൻ ചെയ്യുന്ന വീഡിയോയും പ്രൊമോഷൻ ചിത്രങ്ങളും അമല സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…