ആരാധകലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ആടുജീവിതം തിയ്യേറ്ററിലേക്ക് എത്തുന്നത്. ബ്ലെസിയും പൃഥ്വിരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രവുമാണ് ആടുജീവിതം.
മലയാളത്തില്‍ ഏറ്റവും വിറ്റഴിഞ്ഞ പുസ്തകമായ ബെന്യാമിന്റെ ആടുജീവിം നോവലാണ് ബ്ലെസി സിനിമയാക്കിയിരിക്കുന്നത്. മാര്‍ച്ച് 28നാണ് ചിത്രം റിലീസ് ചെയ്യുന്നത്. പൃഥ്വിരാജ്, അമലാ പോള്‍ എന്നിവരാണ് സിനിമയിലെ പ്രധാന താരങ്ങളായെത്തുന്നത്. 2018ല്‍ തുടങ്ങിയ ഷൂട്ടിംഗ് കോവിഡ് കാലത്തെയെല്ലാം അതിജീവിച്ച് 2024ലാണ് ഷൂട്ടിംഗ് പൂര്‍ത്തിയായത്.
ഇപ്പോഴിതാ ചിത്രത്തിന്റെ പ്രൊമോഷന് പരിപാടികള്‍ നടക്കുകയാണ്. അതിനിടെ ആടുജീവിതത്തിനൊപ്പമുള്ള തന്റെ യാത്രയുടെ ചിത്രങ്ങള്‍ പങ്കിട്ടിരിക്കുകയാണ് അമല പോള്‍.
സിനിമ ഷൂട്ടിങ് നടന്നിരുന്ന സമയത്തെ പൃഥ്വിരാജിനൊപ്പമുള്ള ചിത്രവും പുതിയ ചിത്രവും പങ്കുവെച്ചിരിക്കുകയാണ് അമല പോള്‍.
2018ല്‍ ആരംഭിച്ചതും 2024 വരെ തുടര്‍ന്നതുമായ അവിശ്വസനീയമായ യാത്രയെ പ്രതിഫലിപ്പിക്കുന്ന ചിത്രം. വാക്കുകള്‍ക്കതീതമായ നന്ദി എന്നാണ് പൃഥ്വിയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കിട്ട് അമലാപോള്‍ കുറിച്ചത്. 2018ല്‍ ആടുജീവിതത്തിന്റെ ആദ്യ ദിവസങ്ങളിലെ പൃഥ്വിയ്ക്കൊപ്പമുള്ള ചിത്രമാണ് ആദ്യത്തേത്. രണ്ടാമത്തേത് സിനിമയുടെ പ്രമോഷന് പരിപാടിയില്‍ നിന്നുള്ളതും. ചിത്രത്തിന് താഴെ നിറയെ സ്നേഹം അറിയിക്കുകയാണ് ആരാധകര്‍.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…